Oppo Reno 3: ഓപ്പോ റെനോ 3 4ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു

|

ഓപ്പോ തങ്ങളുടെ ജനപ്രിയ റെനോ സീരീസിലെ മൂന്നാം തലമുറയായ റെനോ 3 കഴിഞ്ഞ ഡിസംബറിലാണ് ചൈനയിൽ അവതരിപ്പിച്ചത്. 5ജി കണക്റ്റിവിറ്റി സപ്പോർട്ടോടെയാണ് റെനോ 3, റിനോ 3 പ്രോ എന്നിവ പുറത്തിറക്കിയത്. പിന്നീട് ലോകത്തിലെ ആദ്യത്തെ 44 എംപി ഡ്യുവൽ പഞ്ച്-ഹോൾ സെൽഫി ക്യാമറ ഉപയോഗിച്ച് കമ്പനി ഇതിന്റെ പ്രോ മോഡലും അവതരിപ്പിച്ചു.

റെനോ 3

റെനോ 3 സീരീസിൽ ഉപയോഗിച്ച് കമ്പനി ഡിസൈനും പുതുക്കി. റിനോ 10 എക്സ് സൂം, റെനോ 2 ന്റെ ഷാർക്ക് ഫിൻ പോപ്പ്-അപ്പ് സെൽഫി ക്യാമറ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, പഞ്ച്-ഹോൾ ഡിസൈൻ ഉപയോഗിച്ചാണ് പുതിയ ലൈനപ്പ് അവതരിപ്പിച്ചത്. ഇപ്പോൾ 4 ജി ശേഷിയുള്ള സ്റ്റാൻഡേർഡ് റിനോ 3 വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സ്മാർട്ട്ഫോൺ ആരാധകർക്ക് ഏറെ പ്രിയപ്പട്ട സീരിസാണ് റെനോ.

ഓപ്പോ റെനോ 3 4ജി സവിശേഷതകൾ

ഓപ്പോ റെനോ 3 4ജി സവിശേഷതകൾ

1080 x 2400 പിക്സൽ FHD + റെസലൂഷൻ ഉള്ള 6.4 ഇഞ്ച് ഡിസ്പ്ലേയാണ് ഓപ്പോ റെനോ 3 4ജി യിൽ ഉള്ളത്. ഇതിന് 90.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും 20: 9 ആസ്പാക്ട് റേഷിയോവും ഉണ്ട്. ഒപ്റ്റിക്‌സ് പരിശോധിച്ചാൽ പിന്നിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസറും എഫ് / 1.8 അപ്പേർച്ചറോട് കൂടിയും 13 എംപി ടെലിഫോട്ടോ സെൻസർ എഫ് / 2.4 അപ്പേർച്ചറോടെയും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി കെ 30 പ്രോയുടെ ചിത്രങ്ങൾ ചോർന്നു; ഫോണിലുണ്ടാവുക ക്വാഡ് റിയർ ക്യാമറകൂടുതൽ വായിക്കുക: റെഡ്മി കെ 30 പ്രോയുടെ ചിത്രങ്ങൾ ചോർന്നു; ഫോണിലുണ്ടാവുക ക്വാഡ് റിയർ ക്യാമറ

ക്യാമറകൾ

മേൽപ്പറഞ്ഞ ക്യാമറകൾക്കൊപ്പം തന്നെ എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി വൈഡ് ആംഗിൾ സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മോണോക്രോം സെൻസറും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പേർച്ചറുള്ള 44 എംപി മുൻ ക്യാമറയുമായാണ് ഡിവൈസ് വരുന്നത്.

4 ജി

റിനോ 3 4 ജിയിലുള്ള പ്രോസസർ 5 ജി മോഡലിലുള്ളതിനേക്കാൾ വ്യത്യസ്തമാണ്. ഒക്റ്റാ കോർ മീഡിയടെക് ഹീലിയോ പി 90 പ്രോസസറാണ് 4ജി മോഡൽ സ്മാർട്ട്ഫോൺ പ്രവർത്തിപ്പിക്കുന്നത്. 5 ജി മോഡൽ പ്രവർത്തിപ്പിക്കുന്നത് ജി സപ്പോർട്ടുള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1000 എൽ പ്രോസസറാണ്.

4 ജി മോഡൽ

4 ജി മോഡൽ ഒരൊറ്റ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകുകയുള്ളു. ഇത് 256GB വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർ ഒ.എസ് 7 യൂസർ ഇന്റർഫേസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4,025 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്.

കൂടുതൽ വായിക്കുക: മോട്ടോ ഇ6എസ് അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടോ ഇ6എസ് അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഓപ്പോ റെനോ 3 4ജി; വിലയും വിൽപ്പനയും

ഓപ്പോ റെനോ 3 4ജി; വിലയും വിൽപ്പനയും

റെനോ 3 4 ജി മോഡലിന്റെ വില ഓപ്പോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഈ ഡിവൈസ് ശ്രീലങ്കയിലെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിട്ടുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, അറോറ ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

Best Mobiles in India

Read more about:
English summary
Oppo introduced the third iteration of its popular Reno series back in December in China. Both Reno 3 and the Reno 3 Pro were launched with 5G connectivity support. Later, the company introduced the Pro model with the world's first 44MP dual punch-hole selfie camera. The company also refreshed the design with the Reno 3 series. Unlike the Reno 10x zoom and the Reno 2's shark-fin pop-up selfie camera, the new lineup was launched with a punch-hole design. Now, the company has launched the standard Reno 3 with 4G capabilities in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X