ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ വില കുറച്ചു, പുതിയ സ്റ്റോറേജ് വേരിയൻറും അവതരിപ്പിച്ചു
ഓപ്പോയുടെ ജനപ്രീയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിലൊന്നായ ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന് വിലകുറച്ചു. 2,000 രൂപയാണ് കമ്പനി കുറച്ചത്. ഇതിനൊപ്പം ഈ ഡിവൈസിന്റെ 256 ജിബി സ്റ്റോറേജ് സ്പെസുള്ള പുതിയൊരു വേരിയന്റും കമ്പനി അവതരിപ്പിച്ചു. ഈ ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇരട്ട സെൽഫി ക്യാമറകളും പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഓപ്പോ റെനോ 3 പ്രോ; വിലക്കിഴിവ്
ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോൺ ഈ വർഷം മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്ത സമയത്ത് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് ഡിവൈസ് ലഭ്യമായിരുന്നത്. ബേസ് വേരിയന്റിൽ 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഹൈ എൻഡ് വേരിയന്റിന് 256 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമാണ് ഉള്ളത്. രണ്ടാമത്തെ വേരിയന്റ് ഇതുവരെ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയിട്ടില്ല. ഇന്ത്യയിൽ ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പൈസുമുള്ള എൻട്രി ലെവൽ മോഡലിന് 31,990 രൂപയായിരുന്നു. ഈ ഡിവൈസ് ഇപ്പോൾ 29,990 രൂപയ്ക്ക് ലഭ്യമാണ്.

വിലയിലെ പുതിയ മാറ്റം ഓൺലൈൻ റീട്ടെയിലറായ ആമസോൺ ഇന്ത്യ ലിസ്റ്റിംഗിലും പ്രതിഫലിക്കുന്നുണ്ട്. ഓഫ്ലൈൻ മാർക്കറ്റിലും ഈ ഡിവൈസിന് വില കുറഞ്ഞിട്ടുണ്ട്. ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന സമയത്ത് 29,990 രൂപയായിരുന്നു വില. ജിഎസ്ടി നിരക്ക് വർധിപ്പിച്ചതോടെ ഡിവൈസിന്റെ വിലയും വർധിപ്പിച്ചു. ഏപ്രിലിലെ വില വർധനവോടെയാണ് ഡിവൈസിന് 31,990 രൂപയായത്. പുതിയ വിലക്കിഴിവോടെ ഡിവൈസ് ലോഞ്ച് ചെയ്യുമ്പോൾ പ്രഖ്യാപിച്ച വിലയിലേക്ക് തന്നെ മാറുകയാണ്.

ഓപ്പോ റെനോ 3 പ്രോ: സവിശേഷതകൾ
ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും റിഫ്ലെക്റ്റീവ് ഗ്ലാസ് ഫിനിഷുമുള്ള ബാക്ക് പാനലുമായിട്ടാണ് റിനോ 3 പ്രോ പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്. അറോറൽ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്കൈ വൈറ്റ് എന്നിവയാണ് ഈ നിറങ്ങൾ. 20: 9 ആസ്പാക്ട് റേഷിയോ ഉള്ള 6.4 ഇഞ്ച് സൂപ്പർ അമോലെഡ് പാനലും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. റെനോ 3 പ്രോയ്ക്ക് പവർ നൽകുന്നത് മീഡിയടെക് P95 SoCയാണ്.

മീഡിയടെക്കിനൊപ്പം ഡിവൈസിന് കരുത്ത് നൽകാൻ മികച്ച ജിപിയു, എൻപിയു എന്നിവയും ഡിവൈസിൽ ഉണ്ട്. 4 ജി സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോൺ നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. ആദ്യത്തേത് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ്. രണ്ടാമത്തേത് 256 ജിബി സ്റ്റോറേജും 8 ജിബി റാമും ഉള്ള ഡിവൈസാണ്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത മുൻവശത്തുള്ള രണ്ട് ക്യാമറകളുമാണ്.

മുൻവശത്തെ ക്യാമറകളിൽ 44 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് നൽകിയിട്ടുള്ളത്. ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ. ടെലിഫോട്ടോ ലെൻസുള്ള 13 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകൾ. സെക്കൻഡിൽ 30 ഫ്രെയിംസ് 4 കെ വീഡിയോ റെക്കോർഡിംഗും ഈ ക്യാമറ സെറ്റപ്പ് സപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications








