അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പുമായി ഓപ്പോ റെനോ 3 പ്രോ മാർച്ച് രണ്ടിന് ഇന്ത്യയിലെത്തും

|

ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോൺ മാർച്ച് രണ്ടിന് ഇന്ത്യയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിക്കൊണ്ട് കമ്പനി ടീസർ പുറത്തിറക്കിയിട്ടുണ്ട്. റെനോ 3 പ്രോയുടെ ക്യാമറ സെറ്റപ്പ് വിശദമാക്കുന്ന ടീസറാണ് കമ്പനി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. നാല് ക്യാമറകളുമായിട്ടാണ് ഓപ്പോ റെനോ 3 പ്രോ പുറത്തിറക്കുന്നത്.

64 മെഗാപിക്സൽ
 

64 മെഗാപിക്സൽ അൾട്രാ ക്ലിയർ പ്രൈമറി ക്യാമറ, 13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മോണോ ലെൻസ് എന്നിവയായിരിക്കും റെനോ 3 പ്രോയിലെ നാല് ബാക്ക് ക്യാമറകളെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്. പ്രൈമറി ക്യാമറ 64 മെഗാപിക്സൽ ആയിരിക്കുമെന്ന് മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പുതിയ ടീസർ ക്യാമറ വിഭാഗത്തിലെ മുഴുവൻ സവിശേഷതകളും വെളിപ്പെടുത്തുന്നു.

റെനോ 3 പ്രോ

റെനോ 3 പ്രോയുടെ സൈറ്റ് ബാനറിലാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യാമറ സവിശേഷതകൾ ഓപ്പോ വെളിപ്പെടുത്തിയത്. പിൻവശത്തെ നാല് ക്യാമറകളെ കൂടാതെ റെനോ 3 പ്രോയുടെ മുൻവശത്ത് രണ്ട് ക്യാമറകൾ ഉണ്ടെന്ന് ബാനറിൽ നിന്ന് വ്യക്തമാണ്. 44 മെഗാപിക്സൽ മെയിൻ സെൻസറായിരിക്കും മുൻവശത്ത് ഉണ്ടായിരിക്കുക. അതിനൊപ്പം 2 മെഗാപിക്സൽ ഡെപ്ത്-ഓഫ് ഫീൽഡ് ലെൻസും ഉണ്ടായിരിക്കും

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

സെൽഫി ക്യാമറകൾ

സെൽഫി ക്യാമറകൾ

ഡിസ്പ്ലേയിലെ പഞ്ച്-ഹോളിനുള്ളിലായിട്ടാണ് സെൽഫി ക്യാമറകൾ രണ്ടും നൽകിയിരിക്കുന്നത്. ഓപ്പോ റെനോ 3 പ്രോ ചൈന വേരിയന്റിൽ ഈ സവിശേഷതകളിൽ ചിലത് ഒഴിവാക്കിയിട്ടുണ്ട്. മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയും പിൻ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രധാന സെൻസറുമാണ് ചൈനയിൽ പുറത്തിറങ്ങിയ മോഡലിൽ നൽകിയിരിക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ മോഡലിന് മികച്ച ക്യാമറ തന്നെയാണ് നൽകിയിരിക്കുന്നത്.

വെബ്സൈറ്റിൽ
 

റെനോ 3 പ്രോയിലെ ക്യാമറയുടെ മറ്റ് സവിശേഷതകളും ഓപ്പോ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ ലെൻസ് ബോക്കെ എന്ന് വിളിക്കപ്പെടുന്ന ഫോട്ടോകൾ എടുക്കാൻ റെനോ 3 പ്രോ ക്യാമറകൾക്ക് കഴിയും. ഇതിനായി അടിസ്ഥാനപരമായി കമ്പനിയുടെ അൽഗോരിതം ഉപയോഗിച്ച് ഒരു സബ്ജക്ടിൽ ഫോക്കസ് ചെയ്യുകയും അതിനൊപ്പം ബൈനോക്കുലർ ബോക്കെ ഇഫക്റ്റ് നൽകുന്നതുമായ സവിശേഷതയാണ് ക്യാമറയിൽ ഉള്ളത്.

അൾട്രാ നൈറ്റ് സെൽഫി

എഐ നോയിസ് റെഡ്യൂഷനോട് കൂടിയ അൾട്രാ നൈറ്റ് സെൽഫി, ഹൈലൈറ്റിംഗ് അൽ‌ഗോരിതം, ഫേസ് പ്രോട്ടക്ഷൻ എന്നിവയൊക്കെയാണ് ഓപ്പോ റെനോ 3 പ്രോയുടെ സവിശേഷതകളാണ് കമ്പനി വെബ്സൈറ്റിലൂടെ ഉയർത്തികാട്ടിയിട്ടുള്ളത്. റെനോ 3 പ്രോ അറോറൽ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്കൈ വൈറ്റ് എന്നിങ്ങനെയുള്ള മൂന്ന് കളർ വേരിയന്റുകളിൽ പുറത്തിറക്കുമെന്നും വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു.

കൂടുതൽ വായിക്കുക: തോൽക്കാൻ മനസില്ലാതെ എച്ച്ടിസി, ഈ വർഷം 5ജി സ്മാർട്ട്ഫോണിലൂടെ തിരികെ വരുംകൂടുതൽ വായിക്കുക: തോൽക്കാൻ മനസില്ലാതെ എച്ച്ടിസി, ഈ വർഷം 5ജി സ്മാർട്ട്ഫോണിലൂടെ തിരികെ വരും

പ്രീ ബുക്കിങ്

ഓപ്പോ റെനോ 3 പ്രോയുടെ പ്രീ ബുക്കിങ് രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാണ്. ഓഫ്‌ലൈനായി ഫോൺ വാങ്ങുന്നവർക്ക ഇതിനകം തന്നെ ഓപ്പോ റിനോ 3 പ്രോ മുൻകൂട്ടി ഓർഡർ ചെയ്യാനും കംപ്ലീറ്റ് ഡാമേജ് പ്രോട്ടക്ഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടാനും സാധിക്കുമെന്ന് വെബ്‌സൈറ്റിലൂടെ ഓപ്പോ അറിയിച്ചിട്ടുണ്ട്. മികച്ച ഡീൽ തന്നെയാണ് ഓഫലൈൻ സ്റ്റോറുകളിലൂടെ ഓപ്പോ നൽകുന്നത്.

ക്യാഷ്ബാക്ക്

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആർ‌ബി‌എൽ ബാങ്ക്, യെസ് ബാങ്ക് കാർഡുകൾ എന്നിവ വഴി പണമിടപാട് നടത്തി ഫോൺ വാങ്ങിയാൽ 10 ശതമാനം ക്യാഷ്ബാക്കും ഉപയോക്താക്കൾക്ക് നേടാം. ഈ ഓഫറുകൾ റെനോ 3 പ്രോയുടെ ഓൺലൈൻ വിൽപ്പന ആരംഭിക്കുമ്പോഴും ലഭ്യമാക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ഓഫർ എന്ന നിലയിലായിരിക്കും ഈ ആനുകൂല്യം നൽകുക.

ആൻഡ്രോയിഡ് 10

6.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമായാണ് റെനോ 3 പ്രോ വരുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7ലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: 5ജിയും ബേസൽലസ് സ്ക്രീനുമായി റെഡ്മി കെ30 പ്രോ മാർച്ചിൽ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: 5ജിയും ബേസൽലസ് സ്ക്രീനുമായി റെഡ്മി കെ30 പ്രോ മാർച്ചിൽ പുറത്തിറങ്ങും

Most Read Articles
Best Mobiles in India

English summary
Oppo Reno 3 Pro will make its India debut on March 2. A flurry of teasers has surfaced already, revealing key specifications of the smartphone, in the build-up to the launch. Oppo has now shared what looks like detailed information of the Reno 3 Pro’s cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X