Oppo Reno 3A: പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോ റെനോ 3എ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ

|

ഓപ്പോ തങ്ങളുടെ ജനപ്രിയമായ റെനോ സീരീസിന് കീഴിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റെനോ 3 പ്രോ 4 ജി എഡിഷന് ശേഷം കമ്പനി പുറത്തിറക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ പേര് ഓപ്പോ റെനോ 3എ എന്നാണ്. കമ്പനി അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ റെനോ 3 എ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ചോർന്നു. ക്വാഡ് ക്യാമറ സെറ്റപ്പും സ്നാപ്ഡ്രാഗൺ 665 പ്രോസസറുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്.

ഓപ്പോ റെനോ

ഓപ്പോ റെനോ 3എ യുടെ വിലയോ ലഭ്യതയോ എങ്ങനെയായിരിക്കുമെന്ന് അറിയില്ലെങ്കിലും കൊറോണ വൈറസ് കാരണം പ്രഖ്യാപിച്ച ലോക്ക്ഡൌൺ അവസാനിച്ചതിന് ശേഷം ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ടിപ്പ്‌സ്റ്റർ ഇഷാൻ അഗർവാളുമായി സഹകരിച്ച് പ്രൈസ്ബാബ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഓപ്പോ റെനോ 3 എയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറായിരിക്കും ഉണ്ടാവുക.

കൂടുതൽ വായിക്കുക: ഷവോമിയുടെ 150 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോൺ ഈ വർഷം അവതരിപ്പിക്കുംകൂടുതൽ വായിക്കുക: ഷവോമിയുടെ 150 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോൺ ഈ വർഷം അവതരിപ്പിക്കും

സ്‌നാപ്ഡ്രാഗൺ

ഇപ്പോൾ പുറത്തിറങ്ങുന്ന ഒരു ഫോണിൽ സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസർ ഉപയോഗിക്കുന്നുവെന്നത് വളരെ വിചിത്രമായ കാര്യമാണ്. ഇന്ത്യയിലെ ബജറ്റ് വിഭാഗത്തിലുള്ള സ്മാർട്ട്‌ഫോണുകളിൽ പോലും സ്‌നാപ്ഡ്രാഗൺ 720-സീരീസ് പ്രോസസർ ഉപയോഗിക്കുന്നുണ്ട്. എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയായിരിക്കും ഫോണിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

ആൻഡ്രോയിഡ് 10
 

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 7.1 ആയിരിക്കും റെനോ 3 എ പ്രവർത്തിക്കുക. തിളങ്ങുന്ന ഡിസൈനും മറ്റ് റെനോ-സീരീസ് ഫോണുകളെപ്പോലെ ക്യാമറകളിൽ നിന്ന് റേഡിയേറ്റ് ചെയ്യുന്ന ബീംസുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോണും പുറത്തിറങ്ങുക. റെനോ 3 എയിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: റിയൽമി എക്സ് 50 എം 5 ജി പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റിയൽമി എക്സ് 50 എം 5 ജി പുറത്തിറങ്ങി; വിലയും സവിശേഷതകളും

മൈക്രോ എസ്ഡി

മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും റെനോ 3എയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്യാമറ വിഭാഗത്തിൽ ഓപ്പോ റെനോ 3 എ നാല് സെൻസറുകൾ നൽകുന്നുണ്ട്. എഫ് / 1.7 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.25 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 അപ്പർച്ചർ ഉള്ള രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയായിരിക്കും പിന്നിലെ ക്യാമറകൾ. റെനോ 3 എയിലെ മുൻ ക്യാമറ 16 മെഗാപിക്സൽ ഷൂട്ടർ ആയിരിക്കും. റിനോ 3 എയ്ക്ക് 4025 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും. സ്മാർട്ട്‌ഫോണിന്റെ ചാർജിംഗ് സവിശേഷതകൾ ഇതുവരെ വ്യക്തമല്ല.

ലോഞ്ച്

A52, A72, A12, A92s, Find X2 Neo, Find X2 Lite എന്നിവയുൾപ്പെടെ നിരവധി സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് ഓപ്പോ അടുത്തിടെ പ്രഖ്യാപിച്ചു. അവസാനത്തെ രണ്ട് സ്മാർട്ട്‌ഫോണുകൾ ഓപ്പോയുടെ മുൻനിര സീരീസിന് കീഴിലുള്ള ഫൈൻഡ് എക്സ് 2, ഫൈൻഡ് എക്സ് 2 പ്രോ എന്നിവയുടെ നിരയിൽ ഉള്ളവയാണ്. അതേസമയം എ-സീരീസ് ബജറ്റ്, മിഡ് റേഞ്ച് വില വിഭാഗങ്ങളിലുള്ള സ്മാർട്ട്ഫോണുകളാണ്.

കൂടുതൽ വായിക്കുക: മോട്ടറോള എഡ്ജ്, എഡ്ജ് + സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടറോള എഡ്ജ്, എഡ്ജ് + സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

Read more about:
English summary
Oppo could be planning to launch a new smartphone under its Reno series in India. After launching the Reno 3 Pro 4G version, the Chinese company is working on the Reno 3A smartphone that could fit the mid-range segment in India. The specifications of the Reno 3A have been leaked, including a quad-camera setup at the back and a Snapdragon 665 processor under the hood.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X