Home
Mobile

ഓപ്പോ റെനോ 3A സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഓപ്പോ റെനോ 3 സീരീസിലെ പുതിയ സ്മാർട്ട്ഫോണായ റെനോ 3A പുറത്തിറങ്ങി. സ്നാപ്ഡ്രാഗൺ 665 പ്രോസസർ, എഫ്എച്ച്ഡി + ഡിസ്പ്ലേ, ക്വാഡ്-റിയർ ക്യാമറ സെറ്റപ്പ് എന്നിവയടക്കമുള്ള സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറങ്ങിയിരിക്കുന്നത്. റെനോ 3 സീരീസിലെ നാലാമത്തെ മോഡലായ റെനോ 3A ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ്. സ്റ്റാൻഡേർഡ് റെനോ 3, റെനോ 3 പ്രോ, റെനോ 3 വൈറ്റാലിറ്റി എഡിഷൻ എന്നിവയാണ് മറ്റ് മോഡലുകൾ.

ഓപ്പോ റെനോ 3A: സവിശേഷതകൾ

ഓപ്പോ റെനോ 3A: സവിശേഷതകൾ

6.44 ഇഞ്ച് അമോലെഡ് പാനലാണ് ഓപ്പോ റെനോ 3A സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്‌പ്ലേ 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസലൂഷൻ നൽകുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഇതിൽ നൽകിയിട്ടുണ്ട്. യു-ആകൃതിയിലുള്ള നോച്ച് അപ്‌ഫ്രണ്ടും ഡിവൈസിന്റെ സവിശേഷതയാണ്. സെൽഫികൾക്കായി എഫ് / 2.0 അപ്പർച്ചറുള്ള 16 എംപി സെൻസറും നോച്ചിൽ നൽകിയിട്ടുണ്ട്.

ക്വാഡ് റിയർ ക്യാമറ

എഫ് / 1.7 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ലെൻസ് അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ റെനോ 3A സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8എംപി സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസർ, എഫ് / 2.0 അപ്പർച്ചർ ഉള്ള 2 എംപി സെൻസർ എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC

ഓപ്പോ റെനോ 3A സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoCയാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഈ ഡിവൈസ് ഓപ്പോ പുറത്തിറക്കിയിരിക്കുന്നത്. 256 ജിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ സ്മാർട്ട്ഫോണിലുണ്ട്.

കണക്റ്റിവിറ്റി

ഓപ്പോ റെനോ 3A സ്മാർട്ട്ഫോണിന്റെ കണക്റ്റിവിറ്റി വശങ്ങൾ പരിശോധിച്ചാൽ, ഡിവൈസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് നൽകിയിരിക്കുന്നത്. എൻ‌എഫ്‌സി, 4 ജി എൽ‌ടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയും ഡിവൈസിൽ ഉണ്ട്. ഫാസ്റ്റ് ചാർജ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 4,025 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

ഓപ്പോ റെനോ 3A: വില

ഓപ്പോ റെനോ 3A സ്മാർട്ട്ഫോൺ ജപ്പാനിലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിന് ജപ്പാനിലെ ജെപിവൈ 39,800 ആണ് വില. ഇത് ഏകദേശം 28,287 ഇന്ത്യൻ രൂപ വരും. ജപ്പാനിൽ ജൂൺ 25 മുതൽ ഈ ഡിവൈസ് വിൽപ്പനയ്ക്കെത്തും. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനിലായിരിക്കും ഈ വിൽപ്പന നടക്കുന്നത്. ഇന്ത്യയുൾപ്പെടെ ആഗോള വിപണിയിൽ ഈ ഡിവൈസ് എപ്പോൾ പുറത്തിറക്കുമെന്ന് ഓപ്പോ ഇതുവരെ അറിയിച്ചിട്ടില്ല.

More from GizBot

Best Mobiles in India

English summary
Oppo Reno 3 series has got a new variant called the Reno 3A. It has been launched as a mid-range offering equipped with features such as the Snapdragon 665 processor, an FHD+ display, and quad-rear camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X