ഓപ്പോ റെനോ 4 പ്രോ ഇന്ന് വിൽപ്പനയ്ക്കെത്തും; വിലയും സവിശേഷതകളും

|

കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിലെത്തിയ ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ആമസോൺ, ഫ്ലിപ്പ്കാർട്ട്, മറ്റ് ഓൺലൈൻ, ഓഫ്ലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെയെല്ലാം ഡിവൈസ് ലഭ്യമാകും. ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ പ്രൊപ്രൈറ്ററി 65W സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഓപ്പോ റിനോ 4 പ്രോയിൽ നൽകിയിട്ടുണ്ട്.

ഓപ്പോ റെനോ 4 പ്രോ: വില ലഭ്യതയും

ഓപ്പോ റെനോ 4 പ്രോ: വില ലഭ്യതയും

ഇന്ത്യയിൽ ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പനയാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, പേടിഎം മാൾ, ടാറ്റ ക്ലിക്ക്, റിലയൻസ് ഡിജിറ്റൽ, ക്രോമ, സംഗീത, പൂർവിക എന്നിവയുൾപ്പെടെ വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ഈ ഡിവൈസ് വിൽപ്പനയ്ക്കെത്തും. ഈ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറിന് 34,990 രൂപയാണ് വില. സ്റ്റാർറി നൈറ്റ്, സിൽക്കി വൈറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

ഓപ്പോ റെനോ 4 പ്രോ: ഓഫറുകൾ

ഓപ്പോ റെനോ 4 പ്രോ: ഓഫറുകൾ

ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന് മികച്ച ലോഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക്, കാഷിഫൈ വഴിയുള്ള എക്സ്ചേഞ്ച് ഡിസ്കൌണ്ട്, ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ഈ ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കുന്ന ഓഫറുകളാണ്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ ഈ ഡിവൈസിനായി മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 1,000 "യുണീക്ക് ഗിഫ്റ്റ് ബോക്സുകൾ" ലഭ്യമാകുമെന്നും ഓപ്പോ അറിയിച്ചു.

കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്

ഓപ്പോ റെനോ 4 പ്രോ: സവിശേഷതകൾ

ഓപ്പോ റെനോ 4 പ്രോ: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഓപ്പോ റെനോ 4 പ്രോ ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2 വിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) 3 ഡി ബോർഡർലെസ് സെൻസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ്റേറ്റും 180 ഹെർട്സ് വരെ ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും ഉണ്ട്. മൾട്ടി-കൂളിംഗ് സിസ്റ്റവും ഫോണിൽ നൽകിയിട്ടുണ്ട്.

ക്വാഡ് റിയർ ക്യാമറ

ഫോട്ടോകളും വീഡിയോകളുമായി ഓപ്പോ റെനോ 4 പ്രോയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 586 സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. ഇതിനൊപ്പം 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ മോണോ ഷൂട്ടറും നൽകിയിട്ടുണ്ട്. ഫോണിൽ എഫ് / 2.4 ലെൻസുള്ള 32 മെഗാപിക്സൽ സോണി ഐഎംഎക്സ് 616 സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

എഐ കളർ പോർട്രെയിറ്റ്

മികച്ച ക്യാമറ അനുഭവം നൽകുന്നതിനായി എഐ കളർ പോർട്രെയിറ്റ്, നൈറ്റ് ഫ്ലെയർ പോർട്രെയിറ്റ്, അൾട്രാ ഡാർക്ക് മോഡ് എന്നിവയുൾപ്പെടെ മികച്ച സവിശേഷതകളും ഓപ്പോ നൽകിയിട്ടുണ്ട്. 720p റെസല്യൂഷനിൽ 960fps AI സ്ലോ-മോഷൻ വീഡിയോ റെക്കോർഡിംഗ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. സെൽഫി എടുക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഫോണിൽ അൾട്രാ നൈറ്റ് സെൽഫി മോഡ് ഉണ്ട്. ഫ്രണ്ട് ക്യാമറ സെൻസറിനായി ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ റിയൽമി വി5 5ജി പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ റിയൽമി വി5 5ജി പുറത്തിറങ്ങി: വില, സവിശേഷതകൾ

റെനോ 4 പ്രോ

ഓപ്പോ റെനോ 4 പ്രോ സ്റ്റോറേജ് പരിശോധിച്ചാൽ 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഡിവൈസിൽ മൈക്രോ എസ്ഡി കാർഡിനായി ഒരു പ്രത്യേക സ്ലോട്ടും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും റെനോ 4 പ്രോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

ബാറ്ററി

ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിൽ 65W SuperVOOC 2.0 അതിവേഗ ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. പ്രീലോഡഡ് സൂപ്പർ പവർ സേവിംഗ് മോഡും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ഉപയോക്താക്കൾക്ക് 1.5 മണിക്കൂർ വരെ വാട്ട്‌സ്ആപ്പിൽ ചാറ്റുചെയ്യാനോ 77 മിനിറ്റ് വരെ കോളുകൾ വിളിക്കാനോ വെറും അഞ്ച് ശതമാനം മാത്രം ബാറ്ററി മതിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

Read more about:
English summary
Oppo has been announced that the OppoReno4 Pro smartphone will go on sale today via the online and offline retail stores across the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X