ഓപ്പോ റെനോ 4 പ്രോ ഗ്ലോബൽ വേരിയന്റിന്റെ ഡിസൈൻ വിവരങ്ങൾ പുറത്ത്
റെനോ 4 സീരീസ് വൈകാതെ ആഗോള വിപണിയിൽ പുറത്തിറങ്ങും. ഈ മാസം അവസാനത്തോടെ ഈ സീരിസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസൈൻ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. പുത്തൻ ഡിവൈസിനിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് ലിക്ക് റിപ്പോർട്ടിൽ പറയുന്നത്. എൻസിസി മൊബൈൽ സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ ഡിവൈസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

എൻസിസി മൊബൈൽ സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ നിന്നും ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ ചില ലൈവ് ഇമേജുകളും ലീക്ക് റിപ്പോർട്ടിലൂടെ പുറത്ത് വന്നിട്ടുണ്ട്. ലീക്ക് ഇമേജുകൾ അനുസരിച്ച് പിൻ പാനൽ ഡിസൈൻ നേരത്തെ വന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായി വ്യത്യസ്തമായ ഡിസൈനിലായിരിക്കും പുറത്തിറക്കുക. ബ്ലാക്ക് ഷെയിഡിലായിരിക്കും ഡിവൈസ് പുറത്തിറങ്ങകയെന്നും പുതിയ ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എൽ ആകൃതിയിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകൾക്ക് അനുസരിച്ച്, ഓപ്പോ റെനോ 4 ന്റെ ഗ്ലോബൽ വേരിയന്റ് ചൈനീസ് വേരിയനുമായി ഏറെ സാമ്യമുള്ളതായിരിക്കും. ചെറിയ വ്യത്യാസങ്ങൾ മാത്രമായിരിക്കും ഇരു ഡിവൈസുകളും തമ്മിൽ ഉണ്ടായിരിക്കുക. ഗ്ലോബൽ ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ റിനോ 4 പ്രോയിൽ ചില മാറ്റങ്ങൾ വരുത്തും. ചൈന വേരിയന്റിലെ 90 ഹെർട്സ് ഡിസ്പ്ലെയ്ക്ക് പകരം 120 ഹെർട്സ് ഡിസ്‌പ്ലേയായിരിക്കും ഗ്ലോബൽ വേരിയന്റിൽ ഉണ്ടായിരിക്കുക.

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളിൽ ഡിസ്പ്ലെയിൽ ചില മാറ്റങ്ങ്ൾ ഉണ്ടെന്ന സൂചനകൾ ഉണ്ടായിരുന്നു. ഡിസ്പ്ലെയിൽ എന്ത് മാറ്റങ്ങളുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്ന് ഈ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. 120 ഹെർട്സ് ഡിസ്പ്ലേയും 18,499 രൂപ വിലയുമുള്ള പോക്കോ എക്സ് 2 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളുമായി വിപണിയിൽ മത്സരിക്കാനായിരിക്കും റെനോ 4 പ്രോ പുറത്തിറങ്ങുക. എന്നാൽ മറ്റ് ചില റിപ്പോർട്ടുകൾ അനുസരിച്ച് റെനോ 4 പ്രോ മിഡ്റൈഞ്ച് ഡിവൈസായിരിക്കും.

ഇന്ത്യയിൽ 20,000 മുതൽ 30,000 രൂപ വരെയുള്ള വില നിലവാരത്തിലേക്കായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. ഓപ്പോ റെനോ 4 പ്രോ, റെനോ 4 എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ 5G കണക്റ്റിവിറ്റിയോടെയായിരിക്കും പുറത്തിറങ്ങുക. OTA അപ്‌ഡേറ്റ് ഉപയോഗിച്ച് മാത്രമേ ഈ ഡിവൈസ് പ്രവർത്തിക്കുകയുള്ളു. 12 ജിബി വരെ റാമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് റെനോ 4, റിനോ 4 പ്രോ എന്നീ ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത്.

ഇരു ഡിവൈസുകളിലും 4000 എംഎഎച്ച് ബാറ്ററികളും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമുണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഇരു ഡിവൈസുകളിലുമുള്ളത്. 32 മെഗാപിക്സൽ ഇൻ-ഡിസ്‌പ്ലേ ക്യാമറയാണ് നൽകിയിട്ടുള്ളത്. റെനോ 4ന് 6.43 ഇഞ്ച് അമോലെഡ് പാനലും റെനോ 4 പ്രോയ്ക്ക് 6.55 ഇഞ്ച് അമോലെഡ് പാനലുമാണ് കമ്പനി നൽകിയിട്ടുള്ളത്.


Click it and Unblock the Notifications








