Home
Mobile

ഓപ്പോ റെനോ 4 പ്രോ ജൂലൈ 31ന് ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോൺ ജൂലൈ 31ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെനോ സീരിസിലെ പ്രോ വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. റെനോ 4 സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കില്ല. ലോഞ്ച് ഇവന്റ് ജൂലൈ 31 ന് ഉച്ചയ്ക്ക് 12. 30ന് നടക്കും. കഴിഞ്ഞ മാസമാണ് റെനോ 4 സീരീസ് ചൈനയിൽ അവതരിപ്പിച്ചത്.

ഫ്ലിപ്പ്കാർട്ട്

ഇന്ത്യൻ ഉപയോക്താക്കൾക്കായി പുറത്തിറക്കുന്ന ഓപ്പോ റെനോ 4 പ്രോയുടെ സവിശേഷതകളിൽ ചില മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഫ്ലിപ്പ്കാർട്ടിലൂടെ പറത്ത് വിട്ട ടീസറിലൂടെയാണ് ഡിവൈസിന്റെ ഇന്ത്യിയിലെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചത്. റെനോ 4 പ്രോയും ഓപ്പോ വാച്ചും ജൂലൈ 30ന് ലോഞ്ച് ചെയ്യുമെന്ന് ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ നേരത്തെ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇദ്ദേഹം തന്നെ ലോഞ്ച് തിയ്യതി ജൂലൈ 31ന് ആയിരിക്കുമെന്നും അറിയിച്ചിരുന്നു.

മൊബൈൽ സർട്ടിഫിക്കേഷൻ

എൻസിസി മൊബൈൽ സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ നിന്നും ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ ചില ലൈവ് ഇമേജുകളും ലീക്ക് റിപ്പോർട്ടിലൂടെ പുറത്ത് വന്നിട്ടുണ്ട്. ലീക്ക് ഇമേജുകൾ അനുസരിച്ച് പിൻ പാനൽ ഡിസൈൻ നേരത്തെ വന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായി വ്യത്യസ്തമായ ഡിസൈനിലായിരിക്കും പുറത്തിറക്കുക. ബ്ലാക്ക് ഷെയിഡിലായിരിക്കും ഡിവൈസ് പുറത്തിറങ്ങകയെന്നും പുതിയ ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എൽ ആകൃതിയിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

ചൈനീസ് വേരിയന്റ്

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളനുസരിച്ച് ചൈനീസ് വേരിയന്റിൽ നിന്നും ഡിസ്പ്ലെയിൽ ചില മാറ്റങ്ങളുമായിട്ടായിരിക്കും ഇന്ത്യയിൽ ഡിവൈസ് പുറത്തിറക്കുകയെന്ന സൂചനകൾ ഉണ്ടായിരുന്നു. ഡിസ്പ്ലെയിൽ എന്ത് മാറ്റങ്ങളുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്ന് ഈ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. 120 ഹെർട്സ് ഡിസ്പ്ലേയും 18,499 രൂപ വിലയുമുള്ള പോക്കോ എക്സ് 2 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളുമായി വിപണിയിൽ മത്സരിക്കാനായിരിക്കും റെനോ 4 പ്രോ പുറത്തിറങ്ങുക. മറ്റ് ചില റിപ്പോർട്ടുകൾ അനുസരിച്ച് റെനോ 4 പ്രോ മിഡ്റൈഞ്ച് ഡിവൈസായിരിക്കും.

ഡിവൈസ്

ഇന്ത്യയിൽ 20,000 മുതൽ 30,000 രൂപ വരെയുള്ള വില നിലവാരത്തിലേക്കായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിൽ 5G കണക്റ്റിവിറ്റിയോടെയായിരിക്കും പുറത്തിറങ്ങുകയെന്നും നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ സൂചനകളുണ്ട്. OTA അപ്‌ഡേറ്റ് ഉപയോഗിച്ച് മാത്രമേ ഈ ഡിവൈസ് പ്രവർത്തിക്കുകയുള്ളു. 12 ജിബി വരെ റാമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് റിനോ 4 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

ക്വാഡ് റിയർ ക്യാമറ

റെനോ 4 പ്രോ സ്മാർട്ട്ഫോണിൽ 4000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവക. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ടായിരിക്കും. 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്. 32 മെഗാപിക്സൽ ഇൻ-ഡിസ്‌പ്ലേ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ടാിരിക്കും. റെനോ 4 പ്രോയ്ക്ക് 6.55 ഇഞ്ച് അമോലെഡ് പാനലാണ് ഉണ്ടായിരിക്കുകയെന്നും നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Best Mobiles in India

English summary
Oppo is gearing up to launch its Reno 4 Pro in India on July 31. However, Oppo will not launch the Reno 4 in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X