ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിലെത്തുക 120Hz ഡിസ്പ്ലേയോടെ; അറിയേണ്ടതെല്ലാം

|

ഓപ്പോ റെനോ 4 പ്രോ, റെനോ 4 എന്നീ സ്മാർട്ട്ഫോണുകൾ ഗ്ലോബൽ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. അതിനിടെ ഡിവൈസിന്റെ ഗ്ലോബൽ വേരിയന്റുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്ത റെനോ 4 സീരീസ് ഇന്ത്യയടക്കമുള് വിപണികളിൽ അധികം വൈകാതെ എത്തും. റിനോ 4 സീരീസിന്റെ കൃത്യമായ ലോഞ്ച് ഡേറ്റ് ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല.

 

ഓപ്പോ റെനോ 4, റെനോ 4 പ്രോ

ഓപ്പോ റെനോ 4, റെനോ 4 പ്രോ എന്നിവയുടെ ഗ്ലോബൽ വേരിയന്റുകൾ ടി‌യുവി റൈൻ‌ലാൻ‌ഡ്, വൈ-ഫൈ അലയൻസ്, ബ്ലൂടൂത്ത് എസ്‌ഐ‌ജി സർ‌ട്ടിഫിക്കേഷൻ‌ വെബ്‌സൈറ്റുകളിൽ‌ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാധാരണയായി സ്മാർട്ട്‌ഫോണുകൾ ഏതെങ്കിലും വിപണിയിൽ ലോഞ്ച് ചെയ്യാൻ പോകുമ്പോൾ സർട്ടിഫിക്കേഷനുകൾക്കായി അവ നൽകാറുണ്ട്. റെനോ 4 സീരീസിന് ലഭിച്ച മൂന്ന് സർട്ടിഫിക്കേഷനുകൾ വ്യത്യസ്ത ആഗോള വിപണികൾക്ക് വേണ്ടിയുള്ളതാണ്. അതായത് ഓപ്പോയുടെ ഈ രണ്ട് ഡിവൈസുകളും ചൈനയ്ക്ക് പുറത്തുള്ള ഒന്നിലധികം രാജ്യങ്ങളിൽ അവതരിപ്പിക്കും.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾ

ഗ്ലോബൽ വേരിയന്റ്

സർ‌ട്ടിഫിക്കേഷൻ‌ ലിസ്റ്റിംഗുകൾ‌ക്ക് അനുസരിച്ച്, ഓപ്പോ റെനോ 4 ന്റെ ഗ്ലോബൽ വേരിയന്റ് ചൈനീസ് വേരിയനുമായി ഏറെ സാമ്യമുള്ളതായിരിക്കും. ചെറിയ വ്യത്യാസങ്ങൾ മാത്രമായിരിക്കും ഇരു ഡിവൈസുകളും തമ്മിൽ ഉണ്ടായിരിക്കുക. ഗ്ലോബൽ ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ റിനോ 4 പ്രോയിൽ ചില മാറ്റങ്ങൾ വരുത്തും. ചൈന വേരിയന്റിലെ 90 ഹെർട്സ് ഡിസ്പ്ലെയ്ക്ക് പകരം 120 ഹെർട്സ് ഡിസ്‌പ്ലേയായിരിക്കും ഗ്ലോബൽ വേരിയന്റിൽ ഉണ്ടായിരിക്കുക.

ലീക്ക് റിപ്പോർട്ടുകൾ
 

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഈ ആഴ്ച തന്നെ ഓപ്പോ റെനോ 4 പ്രോ ഡിസ്പ്ലേയിൽ മാറ്റങ്ങളുമായി ഇന്ത്യൻ വിപണിയിലെത്തുമായിരുന്നു. ഡിസ്പ്ലെയിൽ എന്ത് മാറ്റങ്ങളുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്ന് ഈ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. 120 ഹെർട്സ് ഡിസ്പ്ലേയും 18,499 രൂപ വിലയുമുള്ള പോക്കോ എക്സ് 2 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളുമായി വിപണിയിൽ മത്സരിക്കാനായിരിക്കും റെനോ 4 പ്രോ പുറത്തിറങ്ങുക. എന്നാൽ മറ്റ് ചില റിപ്പോർട്ടുകൾ അനുസരിച്ച് റെനോ 4 പ്രോ മിഡ്റൈഞ്ച് ഡിവൈസായിരിക്കും.

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ 5 സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ 5 സ്മാർട്ട്ഫോണുകൾ

5G

ഇന്ത്യയിൽ 20,000 മുതൽ 30,000 രൂപ വരെയുള്ള വില നിലവാരത്തിലേക്കായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. ഓപ്പോ റെനോ 4 പ്രോ, റെനോ 4 എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ 5G കണക്റ്റിവിറ്റിയോടെയായിരിക്കും പുറത്തിറങ്ങുക. OTA അപ്‌ഡേറ്റ് ഉപയോഗിച്ച് മാത്രമേ ഈ ഡിവൈസ് പ്രവർത്തിക്കുകയുള്ളു. 12 ജിബി വരെ റാമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് റെനോ 4, റിനോ 4 പ്രോ എന്നീ ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത്.

ക്വാഡ് റിയർ ക്യാമറ

ഇരു ഡിവൈസുകളിലും 4000 എംഎഎച്ച് ബാറ്ററികളും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമുണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഇരു ഡിവൈസുകളിലുമുള്ളത്. 32 മെഗാപിക്സൽ ഇൻ-ഡിസ്‌പ്ലേ ക്യാമറയാണ് നൽകിയിട്ടുള്ളത്. റെനോ 4ന് 6.43 ഇഞ്ച് അമോലെഡ് പാനലും റെനോ 4 പ്രോയ്ക്ക് 6.55 ഇഞ്ച് അമോലെഡ് പാനലുമാണ് കമ്പനി നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Best Mobiles in India

Read more about:
English summary
Oppo Reno 4 and Reno 4 Pro are getting ready for their global launch and a fresh piece of information might have indicated it will be soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X