65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഓപ്പോ റെനോ 4 എസ്ഇ പുറത്തിറങ്ങി; വില, സവിശേഷതകൾ

|

ഓപ്പോ റെനോ 4, ഓപ്പോ റെനോ 4പ്രോ, ഓപ്പോ റെനോ 4പ്രോ ആർട്ടിസ്റ്റ് ലിമിറ്റഡ് എഡിഷൻ എന്നീ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന റെനോ 4 സീരീസിലേക്ക് പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പോ. ഓപ്പോ റെനോ 4 എസ്ഇ എന്ന പുതിയ ഡിവൈസ് ചൈനയിലാണ് പുറത്തിറക്കിയത്. രണ്ട് റാം സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ഈ പുതിയ ഡിവൈസ് ലഭ്യമാകും. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 65W ഫാസ്റ്റ് ചാർജിങ്, 5 ജി എന്നിവയോടെയാണ് ഓപ്പോ റെനോ 4 എസ്ഇ അവതരിപ്പിച്ചിരിക്കുന്നത്.

ഓപ്പോ റെനോ 4 എസ്ഇ: വില

ഓപ്പോ റെനോ 4 എസ്ഇ: വില

ഓപ്പോ റെനോ 4 എസ്ഇ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ചൈനീസ് യുവാൻ 2,499 ആണ് വില ഇത് ഏകദേശം 27,100 രൂപയോളം വരും. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 2,799 ആണ് വില. ഇത് ഏകദേശം 30,400 രൂപയോളം ആണ്. സൂപ്പർ ഫ്ലാഷ് ബ്ലാക്ക്, സൂപ്പർ ഫ്ലാഷ് ബ്ലൂ, സൂപ്പർ ഫ്ലാഷ് വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. സെപ്റ്റംബർ 25നാണ് ഈ സ്മാർട്ട്ഫോൺ ചൈനിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളും

ഓപ്പോ റെനോ 4 എസ്ഇ: സവിശേഷതകൾ

ഓപ്പോ റെനോ 4 എസ്ഇ: സവിശേഷതകൾ

ഓപ്പോ റെനോ 4 എസ്ഇ സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയിൽ 90.8 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും 409 പിപി പിക്‌സൽ ഡെൻസിറ്റിയും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. 60Hz റിഫ്രഷേ റേറ്റുള്ള ഡിസ്പ്ലെയിൽ 180Hz ടച്ച് സാമ്പിൾ റേറ്റാണ് ഉള്ളത്. 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 720 എസ്ഒസിയാണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറകൾ

ഓപ്പോ റെനോ 4 എസ്ഇ സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ 8 മെഗാപിക്സൽ സെൻസർ എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നീ ക്യാമറകളാണ് ഓപ്പോ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി എഫ് / 2.4 ലെൻസുള്ള 32 മെഗാപിക്സൽ സെൻസറാണ് ഉള്ളത്.

കൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചുകൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചു

സ്റ്റോറേജ്

128 ജിബി, 256 ജിബി യുഎഫ്എസ് 2.0 സ്റ്റോറേജുകളാണ് ഡിവൈസിൽ ഉള്ളത്. ഈ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷൻ ഡിവൈസിൽ നൽകിയിട്ടില്ല. ഓപ്പോ റെനോ 4 എസ്ഇ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി സപ്പോർട്ട്, 4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് നൽകിയിട്ടുള്ളത്. 65W ഫാസ്റ്റ് ചാർജിംഗിന് സപ്പോർട്ടുള്ള 4,300mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്.

കളർ ഒഎസ് 7.2

രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുള്ള ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2ലാണ്. ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ് എന്നീ സെൻസറുകളാണ് ഓപ്പോ റെനോ 4 എസ്ഇ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഡിവൈസിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്

Best Mobiles in India

Read more about:
English summary
Oppo has introduced a new device to the Reno 4 series. Oppo Reno 4 SE launched in China. The new device will be available in two RAM storage configurations and three color options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X