ഓപ്പോ റെനോ 5 5ജി, റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും
ക്വാഡ് റിയർ ക്യാമറകളും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉൾപ്പെടെയുള്ള ഫ്ലാഗ്ഷിപ്പ് ലെവൽ ഫീച്ചറുകളോടെ ഓപ്പോ റെനോ 5 5ജി, റിനോ 5 പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ റെനോ 5 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 2,699 ആണ് വില. ഇത് ഏകദേശം 30,400 രൂപയോളം വരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിന് സിഎൻവൈ 3,399 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ 38,200 രൂപയോളം വരും.

ഓപ്പോ റെനോ 5 സീരിസ് സ്മാർട്ട്ഫോണുകൾ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിനെ കൂടാതെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലും ഈ ഡിവൈസിന് ഉണ്ട്. ഈ ഡിവൈസിന് സിഎൻവൈ 2,999 ആണ് വില, ഇത് ഏകദേശം 33,700 രൂപയോളം വരും. അറോറ ബ്ലൂ, മൂൺലൈറ്റ് നൈറ്റ്, സ്റ്റാർറി നൈറ്റ് എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ റെനോ 5 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡൽ കൂടാതെ ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിനും മറ്റൊരു സ്റ്റോറേജ് വേരിയന്റ് ഉണ്ട്. ഈ മോഡലിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് സിഎൻവൈ 3,799 ആണ് വില, ഏകദേശം 42,700 രൂപയോളം വരുന്നു. മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

റെനോ സീരിസിലെ രണ്ട് ഫോണുകളുടെയും പ്രീ ഓർഡറുകൾ ചൈനയിൽ ആരംഭിച്ചു. ഡിസംബർ 18 മുതൽ ഡിവൈസുകളുടെ ഷിപ്പിങ് ആരംഭിക്കും. ഈ ഡിവൈസുകൾ മറ്റ് വിപണികളിൽ എപ്പോഴായിരിക്കും അവതരിപ്പിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇന്ത്യ അടക്കമുള്ള വിപണികളിൽ അധികം വൈകാതെ തന്നെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓപ്പോ റെനോ 5 5ജി: സവിശേഷതകൾ
റെനോ 5 5ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉണ്ട്. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ്. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1ലാണ് പ്രവർത്തിക്കുന്നത്.

റെനോ 5 5ജി സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കായി 32 മെഗാപിക്സൽ സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.

ഓപ്പോ റെനോ 5 പ്രോ 5ജി: സവിശേഷതകൾ
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 92.1 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉണ്ട്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC ആണ്. ഡിവൈസന്റെ ക്യാമറ സെറ്റപ്പ് റെനോ 5 5ജിയുടെ അതേ രീതിയിൽ തന്നെയാണ്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,350mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.


Click it and Unblock the Notifications