Home
Mobile

ഓപ്പോ റെനോ 5 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുക പുതിയ കരുത്തൻ ചിപ്പ്സെറ്റുകളുമായി

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകളടങ്ങുന്ന റെനോ 5 സീരീസ് വികസിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്ബോയുടെ റിപ്പോർട്ട് പ്രകാരം സ്നാപ്ഡ്രാഗൺ 775ജി, സ്നാപ്ഡ്രാഗൺ 860 SoC എന്നീ കരുത്തൻ ചിപ്പ്സെറ്റുകളോടെയായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. ഓപ്പോ റെനോ 5,ഓപ്പോ റെനോ 5 പ്രോ, ഓപ്പോ റെനോ 5 പ്രോ പ്ലസ് എന്നീ സ്മാർട്ട്ഫോണുകളായിരിക്കും ഈ സീരിസിൽ ഉണ്ടായിരിക്കുക.

ക്വാൽകോം

സ്നാപ്ഡ്രാഗൺ 775ജി, സ്നാപ്ഡ്രാഗൺ 860 SoC എന്നീ ചിപ്പ്സെറ്റുകൾ ഇതുവരെ ക്വാൽകോം പുറത്തിറക്കിയിട്ടില്ല. റെനോ 5 സീരീസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അടുത്തിടെയാണ് ഓപ്പോ റെനോ 4 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു പ്രമുഖ ടിപ്‌സ്റ്ററാണ് വെയ്‌ബോയിൽ ഓപ്പോ റെനോ 5 സീരീസ് ഫോണുകളെ പറ്റിയും അവയ്ക്ക് കരുത്ത് നൽകുന്ന പ്രോസസറുകളുടെയും പേരുകൾ പോസ്റ്റുചെയ്‌തത്.

ഓപ്പോ റെനോ 5

ഓപ്പോ റെനോ 5 ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 775 ജി SoCയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഓപ്പോ റെനോ 5 പ്രോയും റെനോ 5 പ്രോ + ഉം ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്ത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 SoCയിലായിരിക്കും പ്രവർത്തിക്കുകയെന്നും വെയ്ബോയിലെ പോസ്റ്റ് സൂചിപ്പിക്കുന്നു. മറ്റ് വിവരങ്ങളൊന്നും ഈ പോസ്റ്റിൽ നൽകിയിട്ടില്ല.

പ്രോസസറുകൾ

പ്രോസസറുകളുടെ പേരുകൾ പരിശോധിച്ചാൽ, സ്നാപ്ഡ്രാഗൺ 775 ജി SoC എന്നത് സ്നാപ്ഡ്രാഗൺ 765 ജി യുടെ നവീകരിച്ച പതിപ്പാണെന്നാണ് തോന്നുന്നു, സ്നാപ്ഡ്രാഗൺ 860 സ്നാപ്ഡ്രാഗൺ 865 SoC യുടെ ടോൺ ഡൌൺ പതിപ്പാണെന്ന് കരുതാം. ഈ മാസം ആദ്യം സ്നാപ്ഡ്രാഗൺ 860 ചിപ്പ് സെറ്റുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ട്രാൻസലേഷൻ) എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചൈനീസ് ടിപ്‌സ്റ്റർ ഈ പ്രോസസ്സറിനെ കുറിച്ച് ഓപ്പോ തങ്ങളുടെ മീറ്റിംഗിൽ പരാമർശിച്ചതായി വെളിപ്പെടുത്തിയിരുന്നു.

ഓപ്പോ റെനോ 4 പ്രോ

ഓപ്പോ റെനോ 4 പ്രോ

ഓപ്പോ ജൂലൈ അവസാനത്തോടെയാണ് ഓപ്പോ റെനോ 4 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് 180 ഹെർട്സ് വരെ ടച്ച് സാമ്പിൾ റേറ്റ് എന്നീ സവിശേഷതകളും ഈ ഡിവൈസിനുണ്ട്. ഹോൾ-പഞ്ച് കട്ട് ഔട്ടിനുള്ളിൽ ഒരു സെൽഫി ക്യാമറയും പിന്നിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുള്ളത്.

ബാറ്ററി

ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറിന് 34,990 രൂപയാണ് വില. സ്റ്റാർറി നൈറ്റ്, സിൽക്കി വൈറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്. 65W SuperVOOC 2.0 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. പ്രീലോഡഡ് സൂപ്പർ പവർ സേവിംഗ് മോഡും ഈ സ്മാർട്ട്ഫോണിൽ ഓപ്പോ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Oppo Reno 5 series seems to be in development and may come with Snapdragon 775G and Snapdragon 860 SoCs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X