Oppo Reno 5: ഓപ്പോ റെനോ 5 സീരിസ് മെയ് മാസം പുറത്തിറക്കും

|

ഓപ്പോ അതിന്റെ റെനോ സീരീസിന് കീഴിലുള്ള അടുത്ത തലമുറ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. '4' എന്ന നമ്പർ ചൈനയിൽ നിർഭാഗ്യത്തിന്റെ നമ്പരായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ റെനോ 4 സീരിസ് ഒഴിവാക്കി കമ്പനി റെനോ 5 സീരിസ് പുറത്തിറക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വിവിധ ഓപ്ഷനുകളിൽ ലഭ്യമായ റിനോ 3 സ്മാർട്ട്‌ഫോണുകൾ ചൈനീസ് വിപണിയിൽ വിജയിച്ചതിന് ശേഷമാണ് കമ്പനി പുതിയ റെനോ 5 സീരിസ് പുറത്തിറക്കാൻ ഒരുങ്ങുന്നത്.

 

റെനോ

റെനോ എന്ന കാറ്റഗറിയിൽ വരുന്ന പുതിയ സ്മാർട്ട്ഫോണുകളുടെ പേര് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അത് റെനോ 5 സീരിസ് ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെനോ 3 സീരീസ് ഇന്ത്യയിൽ പുറത്തിറങ്ങി ഏതാനും മാസങ്ങൾക്ക് ശേഷമാണ് റെനോ 5 സീരീസ് ലോഞ്ച് ചെയ്യുന്നത്. കഴിഞ്ഞ വർഷമാണ് റെനോ 3 പ്രോ ചൈനയിൽ അവതരിപ്പിച്ചത്. നിരവധി വേരിയന്റുകളുമായാണ് റെനോ 3 സീരിസ് പുറത്തിറങ്ങിയത്.

മെയ്

റിനോ 5 സീരീസ് ചിലപ്പോൾ മെയ് മാസത്തിൽ പുറത്തിറക്കുമെന്ന് ഡ്രോയിഡോളിക് റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പാൻഡെമിക് കാരണം ഓൺ-ഗ്രൌണ്ട് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ ഒരു ഓൺലൈൻ ലോഞ്ച് ഇവന്റിലൂടെ സ്മാർട്ട്ഫോൺ സീരിസ് പുറത്തിറക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ ഇൻഡസ്ട്രീ കടുത്ത വെല്ലുവിളി നേരിടുമ്പോൾ പോലും പ്രതിസന്ധികളെ അതിജീവിച്ച് ഓപ്പോ ലോഞ്ച് നടത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കൂടുതൽ വായിക്കുക: ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നു; കാരണം ഇതാണ്കൂടുതൽ വായിക്കുക: ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നു; കാരണം ഇതാണ്

ലോജിസ്റ്റിക്സും വിതരണവും
 

സ്മാർട്ട്‌ഫോണുകളുടെ ലോജിസ്റ്റിക്സും വിതരണവും പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, സ്മാർട്ട്‌ഫോൺ കമ്പനികൾ ഇക്കാരണങ്ങൾ കൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ പരിമിത്പെടുത്തുന്നില്ല. സാധ്യമായ നിലയിലെല്ലാം തങ്ങളുടെ അടുത്ത സ്മാർട്ട്ഫോണിനായി എല്ലാ കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. മിഡ് റേഞ്ച് ഫോണുകളും പ്രീമിയം റേഞ്ച് ഫോണുകളും തമ്മിലുള്ള അകലം ഇല്ലാതാക്കുന്നതിൽ പ്രധാനപ്പെട്ട സംഭാവനയാണ് ഓപ്പോയുടെ റെനോ സീരീസ്. താങ്ങാവുന്ന വിലയും പ്രീമിയം ഫോണിനോട് കിടപിടിക്കുന്ന സവിശേഷതകളും ഈ സീരിസിന്റെ സവിശേഷതകളാണ്.

റെനോ 5

റെനോ 5 സീരീസ് ലോഞ്ച് മെയ് മാസത്തിൽ നടക്കും എന്ന റിപ്പോർട്ട് അല്ലാതെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങലൊന്നും ലഭ്യമായിട്ടില്ല. റിനോ 5 സീരീസ് ഫോണുകളുടെ രൂപകൽപ്പന, സവിശേഷതകൾ, വില എന്നിവയെ സംബന്ധിച്ച സൂചനകളൊന്നും നിലവിൽ പുറത്ത് വിട്ടിട്ടില്ല. കൂടുതൽ ലീക്കുകളും റിപ്പോർട്ടുകളും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. റെനോ സീരിസിൽ നിന്ന് പ്രതീക്ഷിക്കാൻ ധാരാളം ഉണ്ടായിരിക്കും എന്നകാര്യം ഉറപ്പാണ്.

റെനോ 5 സീരീസ്

മിക്കവാറും എല്ലാ തരത്തിലും റെനോ 5 സീരീസ് റെനോ 3 സീരീസിനേക്കാൾ മികച്ച പതിപ്പായിരിക്കും. പ്രത്യേകിച്ചും ക്യാമറകളുടെ കാര്യത്തിൽ കമ്പനി പ്രത്യേക ശ്രദ്ധ നൽകുമെന്ന് ഉറപ്പാണ്. പ്രീമിയം സെഗ്മെന്റിനോട് കിടപിടിക്കുന്ന ഡിസൈനിലാണ് റെനോ 5 സീരിസ് പ്രതീക്ഷിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിലം പ്രതീക്ഷകൾ ധാരാളമാണ്. റെനോ 3 പ്രോ അതിന്റെ രൂപ കല്പന കൊണ്ട് വിപണിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സ്മാർട്ട്ഫോണായത് കൊണ്ട് തന്നെ റെനോ 5 സീരിസിലും മികച്ച ഡിസൈൻ പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: റിയൽമി 5 സ്മാർട്ട്ഫോൺപോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചു; എക്സേ്റ്റേണൽ ഡാമേജ് കാരണമെന്ന് കമ്പനികൂടുതൽ വായിക്കുക: റിയൽമി 5 സ്മാർട്ട്ഫോൺപോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചു; എക്സേ്റ്റേണൽ ഡാമേജ് കാരണമെന്ന് കമ്പനി

ചൈനീസ്

ചൈനീസ് കമ്പനിയായ ഓപ്പോ അടുത്തിടെ ചൈനയിൽ ഫൈൻഡ് എക്സ് 2 സീരീസ് പുറത്തിറക്കിയിരുന്നു. അതിൽ മാർക്യൂ ഫൈൻഡ് എക്സ് 2, സുപ്പീരിയർ ഫൈൻഡ് എക്സ് 2 പ്രോ എന്നീ ശ്രദ്ധേയമായ മോഡലുകൾ ഉൾപ്പെടുന്ന സീരിസാണ് ഫൈൻഡ് എക്സ് 2 സീരിസ്. ഓപ്പോയിൽ നിന്ന് ഇതുവരെ പുറത്തുവന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ സീരിസുകളിൽ ഒന്നാണ് ഫൈൻഡ് എക്സ് 2 പ്രോ. 120 ഹെർട്സ് റിഫ്രഷ്റേറ്റുള്ള 3 കെ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് ഡിസ്‌പ്ലേമേറ്റ്, യൂട്യൂബ് എന്നിവയിൽ നിന്ന് അംഗീകാരം ലഭിച്ചു.

ഓപ്പോ ഫൈൻഡ്

ഓപ്പോ ഇപ്പോൾ രണ്ട് പുതിയ ഹാൻഡ്‌സെറ്റുകൾ കൂടി ഉപയോഗിച്ച് സീരീസ് വിപുലീകരിക്കാൻ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഓപ്പോ ഫൈൻഡ് എക്സ് 2 നിയോ, ഫൈൻഡ് എക്സ്2 ലൈറ്റ് എന്നിവയിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. സാങ്കേതികമായി ഈ സ്മാർട്ട്ഫോണുകളിൽ പുതിയ സവിശേഷതകളൊന്നു ഉൾപ്പെടുത്താൻ സാധ്യത ഇല്ല. ചൈനയിൽ ലഭ്യമായ റെനോ 3 പ്രോ 5 ജി, റെനോ 3 യൂത്ത് എന്നിവയുടെ പുതിയ പതിപ്പുകളാണ് ഫൈൻഡ് എക്സ് 2 നിയോ, ഫൈൻഡ് എക്സ് 2 ലൈറ്റ് എന്നിവ.

കൂടുതൽ വായിക്കുക: റിയൽമി 5 സ്മാർട്ട്ഫോൺപോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചു; എക്സേ്റ്റേണൽ ഡാമേജ് കാരണമെന്ന് കമ്പനികൂടുതൽ വായിക്കുക: റിയൽമി 5 സ്മാർട്ട്ഫോൺപോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചു; എക്സേ്റ്റേണൽ ഡാമേജ് കാരണമെന്ന് കമ്പനി

Best Mobiles in India

Read more about:
English summary
Oppo could be working on the next-generation smartphones under its Reno series. Since the number '4' is considered unlucky in China, the Chinese company is skipping it and working on the Reno 5 series if a new report is to be believed. The Reno 5 series will succeed over the Reno 3 smartphones that are available in various options. While the name of the new series is not confirmed yet, it is highly likely it will be Reno 5. The Reno 5 series will be launched a few months after the Reno 3 Pro was unveiled in India, which itself was originally launched in China last year with variations in its specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X