Home
Mobile

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി ഓപ്പോ റെനോ 5എഫ് പുറത്തിറങ്ങി; വിലയും സവിശേഷതകളും

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ റെനോ 5എഫ് പുറത്തിറങ്ങി. കെനിയൻ വിപണിയിലാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഹീലിയോ പി95 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഓപ്പോ റെനോ 5എഫ് സ്മാർട്ട്ഫോണിന് പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. 30W വൂക് ഫ്ലാഷ് ചാർജ് 4.0 സപ്പോർട്ടുള്ള 4,310mAh ബാറ്ററി, ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1, 6.43 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ എന്നീ സവിശേഷതകളും ഡിവൈസിന് ഉണ്ട്.

ഓപ്പോ റെനോ 5എഫ്: വില, വിൽപ്പന

ഓപ്പോ റെനോ 5എഫ്: വില, വിൽപ്പന

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്പോ റെനോ 5എഫ് സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമേ കെനിയൻ വിപണിയിൽ അവതരിപ്പിച്ചുള്ളു. ഈ ഡിവൈസിന് കെനോ 31,499 (ഏകദേശം 20,800 രൂപ) ആണ് വില. ഫന്റാസ്റ്റിക് പർപ്പിൾ, ഫ്ലൂയിഡ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. രാജ്യത്തെ ഓൺലൈൻ സ്റ്റോറുകളിലൂടെ ഈ സ്മാർട്ട്ഫോൺ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഓപ്പോ റെനോ 5എഫ്: സവിശേഷതകൾ

ഓപ്പോ റെനോ 5എഫ്: സവിശേഷതകൾ

ഓപ്പോ റെനോ 5എഫ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1 സോഫ്റ്റ്വെയറിലാണ് പ്രവർത്തിക്കുന്നത്. ഡ്യൂവൽ സിം കാർഡ് സ്ലോട്ടുകളും സ്മാർട്ട്ഫോണിൽ ഉണ്ട്. 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റും 409 പിപി പിക്‌സൽ ഡെൻസിറ്റിയും 800 നിറ്റ് പീക്ക് ബ്രൈറ്റ്നസും 90.8 ശതമാനം സ്‌ക്രീൻ-ടു- ബോഡി റേഷിയോവും ഉണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി95 എസ്ഒസിയാണ് കരുത്ത് നൽകുന്നത്.

ക്വാഡ് ക്യാമറ

ഓപ്പോ റെനോ 5 എഫ് സ്മാർട്ട്ഫോണിൽ നാല് പിൻ ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ എഫ് / 1.7 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ സെൻസറാണ്. എഫ് / 2.2 അപ്പർച്ചർ ഉള്ള വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.4 അപ്പർച്ചർ ഉള്ള മാക്രോ ക്യാമറ, മറ്റൊരു മോണോക്രോം ക്യാമറ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്. എഫ് / 2.4 അപ്പർച്ചറുള്ള ലെൻസാണ് ഈ ക്യാമറയ്ക്ക് ഉള്ളത്. ഡ്യൂവൽ വ്യൂ വീഡിയോ, മോണോക്രോം വീഡിയോ, എഐ കളർ പോർട്രെയിറ്റ് വീഡിയോ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

ബാറ്ററി

30W വൂക്ക് ഫ്ലാഷ് ചാർജ് 4.0 സപ്പോർട്ടുള്ള 4,310mAh ബാറ്ററിയാണ് ഓപ്പോ റെനോ 5എഫ് സ്മാർട്ട്ഫോണിൽ ഉള്ളത്. വൈഫൈ, ബ്ലൂടൂത്ത് വി 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, എൻ‌എഫ്‌സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. ഫെയ്‌സ് അൺലോക്ക് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. ഈ ഡിവൈസിന്റെ ഭാരം 172 ഗ്രാം ആണ്.

Best Mobiles in India

English summary
Oppo has unveiled its latest flagship smartphone, the Oppo Reno 5F. This smartphone has been introduced in the Kenyan market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X