ഓപ്പോ റെനോ 6, റെനോ 6 പ്രോ എന്നിവ പുറത്തിറങ്ങുക പുതിയ ചിപ്പ്സെറ്റിന്റെ കരുത്തുമായി

|

ഓപ്പോ തങ്ങളുടെ പുതിയ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളടങ്ങുന്ന റെനോ 6 ലൈനപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. റെനോ 6 പ്രോ, റെനോ 6 പ്രോ+ എന്നിവ അടുത്തിടെ ടെന സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്തിരുന്നു. ഇതിലൂടെ ഫോണിന്റെ ഡിസൈനും മറ്റ് പ്രധാന സവിശേഷതകളും വ്യക്തമായി. പുതിയ സീരീസിൽ റെനോ 6 പ്രോ, റെനോ 6 പ്രോ + എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡ് റെനോ 6 വേരിയന്റും ഉണ്ടായിരിക്കും. ഈ സീരിസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി സീരീസിലെ പുതിയ ചിപ്‌സെറ്റായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മീഡിയ ടെക്

മീഡിയ ടെക് ഡൈമെൻസിറ്റി 900 പ്രോസസറായിരിക്കും ഓപ്പോ റെനോ 6 സീരിസിലെ സ്റ്റാന്റേർഡ്, പ്രോ ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചിപ്‌സെറ്റ് 6nm പ്രോസസറിലായിരിക്കും ബിൾഡ് ചെയ്യുന്നത്. ചൈനീസ് ടിപ്‌സ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിഷേക് യാദവ് എന്ന മറ്റൊരു ടിപ്‌സ്റ്ററും ട്വിറ്ററിൽ ഈ വിവരങ്ങൾ സ്ഥിരീകരിച്ചു. ഇതുവരെ ലോഞ്ച് ചെയ്യാത്ത ഈ മീഡിയടെക് പ്രോസസർ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളായിരിക്കും റെനോ 6 സീരീസിൽ ഉണ്ടാവുക.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾ

ഡൈമെൻസിറ്റി 900 പ്രോസസർ

ടിപ്പ്സ്റ്റർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഡൈമെൻസിറ്റി 900 പ്രോസസർ എന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 768 ജി പ്രോസസറിനേക്കാൾ മികച്ച പെർഫോമൻസ് നൽകും. ഈ ചിപ്‌സെറ്റിന് 5ജി നെറ്റ്‌വർക്ക് സപ്പോർട്ടും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. രണ്ട് ടിപ്‌സ്റ്ററുകളും പുറത്ത് വിട്ട റിപ്പോർട്ടുകളിൽ റെനോ 6 സീരിസിലെ മൂന്ന് ഫോണുകളുടെയും പ്രോസസർ വിശദാംശങ്ങൾ മാത്രമാണ് നൽകിയിട്ടുണ്ട്.

റെനോ 6

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളിൽ റെനോ 6 സീരീസിന്റെ ഹാർഡ്‌വെയറിനെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു. റെനോ 6, റെനോ 6 പ്രോ എന്നിവ ഡൈമെൻസിറ്റി 900 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക എന്ന് പറയുമ്പോൾ റെനോ 6 പ്രോ + മോഡൽ ഡൈമെൻസിറ്റി 1200 5ജി ചിപ്‌സെറ്റിന്റെ കരുത്തോടെയായിരിക്കും വിപണിയിൽ എത്തുന്നത്. സീരിസിലെ എല്ലാ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് കളർ ഒ.എസ് 11.1 ഇന്റർഫേസിൽ ആയിരിക്കും പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

6.55 ഇഞ്ച്

6.55 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയായിരിക്കും ഓപ്പോ റെനോ 6 പ്രോ, റെനോ 6 പ്രോ + സ്മാർട്ട്ഫോണുകളിൽ ഉണ്ടായിരിക്കുക. സ്റ്റാൻഡേർഡ് വേരിയന്റിന്റെ ഡിസ്‌പ്ലേ വലുപ്പം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റ് രണ്ട് ഡിവൈസുകൾക്ക് സമാനമായ പഞ്ച്-ഹോളുള്ള എഫ്എച്ച്ഡി + പാനലായിരിക്കും ഈ ഡിവൈസിലും ഉണ്ടായിരിക്കുക. സ്റ്റാൻഡേർഡ് വേരിയന്റിലെ മറ്റ് ഹാർഡ്‌വെയർ സവിശേഷതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓപ്പോ റെനോ 6 സീരീസ്

ഓപ്പോ റെനോ 6 സീരീസ് മെയ് 22ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ പുതിയ റിപ്പോട്ടുകളിൽ ഈ ഡിവൈസ് മെയ് 27ന് വിപണിയിൽ എത്തുമെന്നാണ് സൂചിപ്പിക്കുന്നത്. ലോഞ്ച് തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഈ മാസം അവസാനം തന്നെ റെനോ 6 സീരീസ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Oppo is gearing up to launch the Reno 6 lineup of their new premium mid-range smartphones. The Reno 6 and Reno 6 Pro smartphones in this series will be released with Dimensity 900 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X