ഓപ്പോ റെനോ 6, റെനോ 6 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യയിൽ എത്തും

|

ഓപ്പോയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസാണ് റെനോ. റെനോ സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളായ റെനോ 6, റെനോ 6 പ്രോ എന്നിവ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ചാണ് ഡിവൈസ് ലോഞ്ച് ചെയ്യുന്നത്. മെയ് മാസത്തിൽ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്ത ഡിവൈസുകളാണ് ഇവ. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ സ്മാർട്ട്ഫോണുകൾക്ക് എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

ഓപ്പോ റെനോ

ഇന്ത്യയിലെ ലോഞ്ചിന് മുമ്പ് തന്നെ ഓപ്പോ റെനോ 6 പ്രോയുടെ അൺബോക്സിംഗ് വീഡിയോ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. വൈകാതെ തന്നെ ഈ വീഡിയോ നീക്കം ചെയ്തു. ഈ വീഡിയോയിൽ അറോറ ബ്ലൂ നിറത്തിലാണ് ഫോണുള്ളത്. റീട്ടെയിൽ ബോക്സിൽ നൽകിയിട്ടുള്ള ഡിവൈസിന്റെ വിലയും പുറത്ത് വന്നിരുന്നു. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റെനോ 6 പ്രോയുടെ വില ഇന്ത്യയിൽ 46,990 രൂപയാണ്. 8 ജിബി റാം + 128 ജിബി ഓപ്ഷനിലും ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തുംറെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തും

ഓപ്പോ റെനോ 6: സവിശേഷതകൾ

ഓപ്പോ റെനോ 6: സവിശേഷതകൾ

6.43 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഈ ഫോൺ വരുന്നത്. പഞ്ച്-ഹോൾ കട്ട്ഔട്ടും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലെയ്ക്ക് ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11 കസ്റ്റം സ്കിൻ ആണ് ഉള്ളത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 32 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്. സുരക്ഷയ്ക്ക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഉള്ളത്.

സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോണിന് വീണ്ടും 500 രൂപ വില വർപ്പിച്ചുസാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോണിന് വീണ്ടും 500 രൂപ വില വർപ്പിച്ചു

ഓപ്പോ റെനോ 6 പ്രോ  5ജി: സവിശേഷതകൾ

ഓപ്പോ റെനോ 6 പ്രോ 5ജി: സവിശേഷതകൾ

റെനോ 6 പ്രോയിൽ 6.55 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 2,400 x 1,080 പിക്സൽ റെസല്യൂഷനുമുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒസ് സ്‌കിനാണ് ഓപ്പറേറ്റിങ് സിസ്റ്റം. 4,500 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോണിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

ക്യാമറ

റെനോ 6 പ്രോ സ്മാർട്ട്ഫോണിന്റെ പിന്നിൽ നാല് ക്യാമറകളാണ് ഉള്ളത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിൾ ക്യാമറ, രണ്ട് 2 എംപി സെൻസറുകൾ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ബ്ലൂടൂത്ത് 5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയാണ് ഇതിലുള്ളത്.

ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്

Best Mobiles in India

English summary
Oppo's new smartphones Reno 6 and Reno 6 Pro will be launched in the Indian market today. The device will be unveiled at a launch event at 3PM

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X