Home
Mobile

പ്രീമിയം സവിശേഷതകളുള്ള ഓപ്പോ റെനോ 6 സീരീസ് മെയ് 27 ന് അവതരിപ്പിക്കും

ഓപ്പോ നെക്സ്റ്റ് ജനറേഷൻ റെനോ 6 സീരീസ് മെയ് 27 ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. കമ്പനി വെയ്‌ബോ ഹാൻഡിൽ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ ലൈനപ്പിൽ റെനോ 6, റെനോ 6 പ്രോ, റെനോ 6 പ്രോ + എന്നിവ ഉൾപ്പെടുമെന്ന് പറയുന്നു. അതേസമയം, ഈ സ്മാർട്ട്‌ഫോണുകൾ ഒന്നിലധികം സർട്ടിഫിക്കേഷനുകളിൽ വരികയും ചെയ്യ്തിരുന്നു, മാത്രവുമല്ല, അവയുടെ പ്രധാന സവിശേഷതകളും വെളിപ്പെടുത്തി കഴിഞ്ഞു.

കൂടുതൽ വായിക്കുക: നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാം

ഓപ്പോ റെനോ 6 സീരീസ് സ്മാർട്ഫോണുകളെ കുറിച്ച് ഇതുവരെ അറിയാവുന്ന കാര്യങ്ങൾ

ഓപ്പോ റെനോ 6 സീരീസ് സ്മാർട്ഫോണുകളെ കുറിച്ച് ഇതുവരെ അറിയാവുന്ന കാര്യങ്ങൾ

ടിപ്‌സ്റ്റർ അഭിഷേക് യാദവ് പങ്കിട്ട തത്സമയ ചിത്രങ്ങളിലൂടെയാണ് ഈ സ്റ്റാൻഡേർഡ് മോഡലിൻറെ രൂപകൽപ്പന അടുത്തിടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ റെനോ 6 മുകളിൽ ഇടത് കോണിലായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് കാണിക്കുന്നുണ്ട്. കൂടാതെ, ചോർന്ന ചിത്രങ്ങൾ അതിൻറെ മുൻഗാമികളിൽ ഫീച്ചർ ചെയ്തിരിക്കുന്ന വളഞ്ഞ അരികുകൾക്ക് പകരം വശങ്ങളിൽ ഐഫോൺ പോലുള്ള ബോക്സ് രൂപകൽപ്പന നൽകിയിരിക്കുന്നതായി പറയുന്നു. ഈ സ്മാർട്ഫോണിൻറെ മുൻവശത്ത് 6.43 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുമെന്നും മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

പ്രീമിയം സവിശേഷതകളുള്ള ഓപ്പോ റെനോ 6 സീരീസ്

ഡ്യൂവൽ 2,100 എംഎഎച്ച് ബാറ്ററി, 64 എംപി പ്രൈമറി ക്യാമറ, 32 എംപി മുൻ ക്യാമറ എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടാം. മറുവശത്ത്, റെനോ 6 പ്രോ, റെനോ 6 പ്രോ + എന്നിവയ്ക്ക് 6.43 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ ഉണ്ടെന്ന് അഭ്യൂഹമുണ്ട്. പ്രോ ഡൈമെൻസിറ്റി 1200 SoC പ്രോസസറിൽ പ്രവർത്തിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. റെനോ 6 പ്രോ + സ്നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിൽ പ്രവർത്തിച്ചേക്കുമെന്ന് പറയുന്നു. ഈ രണ്ട് ഡിവൈസുകളും 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റാണ്, കൂടാതെ എല്ലാ സ്മാർട്ട്‌ഫോണുകളിലും 65W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ട് ചെയ്യുമെന്ന് മുൻകാല അഭ്യൂഹങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.

കളർ ഒഎസ് 11 സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 11

കളർ ഒഎസ് 11 സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ സ്മാർട്ഫോണുകൾ പ്രവർത്തിക്കും. കൂടാതെ, ഈ സ്മാർട്ട്‌ഫോണുകൾ 8 ജിബി / 12 ജിബി റാമിലും 128 ജിബി / 256 ജിബി ഓൺബോർഡ് സ്റ്റോറേജിലും വരുന്നു. മറ്റ് വിശദാംശങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ഈ സ്മാർട്ഫോണുകളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വിലയെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും പൂർണമായി ലഭ്യമായിട്ടില്ല. പ്രീവിയസ് ജനറേഷൻ സീരീസ് പരിശോധിക്കുമ്പോൾ സ്റ്റാൻഡേർഡ് മോഡൽ മിഡ് റേഞ്ച് സെഗ്മെന്റ് വിഭാഗത്തിൽ ഈ സ്മാർട്ഫോണുകൾ വരുമെന്ന് പ്രതീക്ഷിക്കാം, കൂടാതെ റെനോ 6 പ്രോ + ഈ ലൈനപ്പിൽ വരുന്ന ടോപ്പ് എൻഡ് മോഡലാകാം.

ഓപ്പോ റെനോ 6 സീരീസ് സ്മാർട്ഫോണുകൾ

ചൈനീസ് ലോഞ്ചിന് ശേഷം ഈ സീരീസ് ഇന്ത്യയിലും എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, എല്ലാ മോഡലുകളും രാജ്യത്ത് അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. പ്രീവിയസ് ജനറേഷൻ സീരീസിൽ നിന്നും ഈ ബ്രാൻഡ് ഇന്ത്യയിൽ റെനോ 5 പ്രോ മോഡൽ മാത്രമാണ് അവതരിപ്പിച്ചത്. ചോർന്ന ചിത്രങ്ങൾ ഒരു ഐഫോൺ പോലുള്ള ഡിസൈൻ കാണിക്കുമ്പോൾ, ഓപ്പോ മറ്റൊരു ഡിസൈൻ ചിലപ്പോൾ സ്വീകരിച്ചേക്കാം.

Best Mobiles in India

English summary
The announcement was made on the company's Weibo account. The Reno 6, Reno 6 Pro, and Reno 6 Pro+ are rumored to be part of the roster. Meanwhile, the smartphones had appeared on a number of certifications, showing their main characteristics.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X