നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാം

|

നാസയെ കുറിച്ചുള്ള ഏറ്റവും പുതിയ എല്ലാ വിവരങ്ങളും നിങ്ങൾ സ്ഥിരമായി അറിയുവാൻ താത്പര്യപ്പെടുന്നു ഒരാളാണെങ്കിൽ നിങ്ങൾ 'ബെന്നു' എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ കേട്ടിട്ടുണ്ടാകും. ഈ പ്രശസ്‌ത ഛിന്നഗ്രഹമായ ബെന്നുവിൻറെ സാമ്പിളുകളുമായി നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശ പേടകം അടുത്തിടെ ഭൂമിയിലേക്കുള്ള ഒരു നീണ്ട യാത്ര ആരംഭിച്ചു. ഒസിരിസ്-റെക്സ് ബഹിരാകാശ പേടകത്തിൽ നിന്ന് പകർത്തിയ ഒരു ചിത്രം ഉപയോഗിച്ച് ബെന്നു ഛിന്നഗ്രഹം എങ്ങനെയിരിക്കുമെന്ന വിവരം നാസ അടുത്തിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കൊടുത്താൽ വായിക്കുക: 5ജി സപ്പോർട്ട് അടക്കം മികച്ച ഫീച്ചറുകളുമായി പോക്കോ എം3 പ്രോ സ്മാർട്ട്ഫോൺ വരുന്നു

നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം

ഈ ചിത്രം നാസയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം പോസ്റ്റ് ചെയ്യ്തത് മുതൽ ഇതിന് 1.7 ദശലക്ഷം ലൈക്കുകളും 6000 കമെന്റുകളും ലഭിച്ചു. നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കുറിച്ച് ഇതുവരെ ലഭിച്ച വിശദാംശങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം. ഇവിടെ നൽകിയിട്ടുള്ള നാസ പകർത്തിയ ചിത്രങ്ങൾ നിങ്ങൾക്ക് ഈ ചിന്നഗ്രഹത്തെ കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാട് നൽകും.

നാസയുടെ അഭിപ്രായത്തിൽ പ്രശസ്‌ത ഛിന്നഗ്രഹമായ ബെന്നു വളരെക്കാലമായി നിലനിൽക്കുകയും 4.5 ബില്യൺ വർഷത്തിലേറെയുള്ള ചരിത്രം കണ്ടിട്ടുമുണ്ട്. 1999 സെപ്റ്റംബർ 11 ന് ലിങ്കൺ നിയർ-എർത്ത് ആസ്റ്ററോയിഡ് റിസർച്ച് (ലിനിയർ) സർവേയാണ് ഇത് കണ്ടെത്തിയത്. 2013 ൽ മൈക്കൽ പുസിയോ എന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ ഛിന്നഗ്രഹത്തിന് പേരിടാനുള്ള മത്സരത്തിൽ വിജയിച്ചത്. 700 മില്ല്യൺ മുതൽ 2 ബില്യൺ വർഷങ്ങൾക്ക് മുമ്പ് കാർബൺ സമ്പുഷ്ടമായ ഒരു ഛിന്നഗ്രഹത്തിൽ നിന്ന് ബെന്നു വിഘടിച്ചതായി കണക്കാക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ ചിത്രം

ഇത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിലാണ് രൂപം കൊണ്ടത്. ഭീമൻ ഗ്രഹങ്ങളുമായുള്ള ഗുരുത്വാകർഷണ പ്രതിപ്രവർത്തനങ്ങളും സൂര്യൻറെ ചൂടും കാരണം അത് ഭൂമിയോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു. നാസയുടെ ഒസിരിസ്-റെക്‌സ് ഏകദേശം അഞ്ച് വർഷമായി ബഹിരാകാശത്ത് ഉണ്ടായിരുന്നു. ഇപ്പോൾ ബെന്നുവിൻറെ ഛിന്നഗ്രഹത്തിൻറെ ഒരു ചെറിയ സാമ്പിൾ പഠനത്തിനായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നു. കേപ് കനാവറൽ എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് 2016 സെപ്റ്റംബർ 8 ന് വിക്ഷേപിച്ച ദൗത്യം, ബഹിരാകാശവാഹനം 2018 ൽ ബെന്നു എന്ന ഛിന്നഗ്രഹത്തിൽ എത്തിച്ചേർന്നു.

ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്

നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാം

സൗരയൂഥത്തിൻറെയും ഛിന്നഗ്രഹങ്ങളുടെയും രൂപീകരണത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നേടാൻ ശാസ്ത്രജ്ഞരെ ഈ സാമ്പിൾ സഹായിക്കും. ഒസിരിസ്-റെക്‌സ് 2023 സെപ്റ്റംബർ 24 ന് സാമ്പിൾ ഭൂമിയിലേക്ക് എത്തിച്ചേരും. ഈ ചിന്നഗൃഹത്തിൻറെ ചിത്രം ശരിക്കും അത്ഭുതമുളവാക്കുന്ന ഒന്നാണ്. നാസയുടെ ഒസിരിസ്-റെക്സ് ബഹിരാകാശ പേടകത്തിൽ നിന്ന് പിടിച്ചെടുത്ത 4.5 ബില്യൺ വർഷം പഴക്കമുള്ള ഈ ഛിന്നഗ്രഹത്തിൻറെ യഥാർത്ഥ ചിത്രം ഒരുപക്ഷെ ചിന്നഗ്രഹങ്ങളുടെ ചരിത്രത്തെ തന്നെ മാറ്റിയെഴുതും.

ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഷെയർ ചെയ്യുന്നത് എളുപ്പമാക്കാം, അറിയാം ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാമിനെ കുറിച്ച്ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഷെയർ ചെയ്യുന്നത് എളുപ്പമാക്കാം, അറിയാം ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാമിനെ കുറിച്ച്

Best Mobiles in India

English summary
The OSIRIS-REx spacecraft, launched by NASA, has begun its long journey back to Earth, carrying samples from the famous asteroid Bennu. With an out-of-this-world picture taken by the OSIRIS-REx spacecraft, NASA recently gave us a glimpse of what asteroid Bennu really looks like.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X