5ജി സപ്പോർട്ട് അടക്കം മികച്ച ഫീച്ചറുകളുമായി പോക്കോ എം3 പ്രോ സ്മാർട്ട്ഫോൺ വരുന്നു

|

പോക്കോ തങ്ങളുടെ എം സീരിസിലേക്ക് പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പോക്കോ എം3 സ്മാർട്ട്ഫോണിന്റെ പിൻ‌ഗാമിയെ പോക്കോ എം3 പ്രോ ആണ് വിപണിയിലെത്താൻ പോകുന്നത്. പോക്കോയുടെ എം സീരിസിലേക്ക് 5ജി കണക്റ്റിവിറ്റി എത്തിക്കുന്ന ആദ്യത്തെ ഡിവൈസ് കൂടിയായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പോക്കോ എം3 സ്മാർട്ട്ഫോൺ ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ വലിയ ജനപ്രീതി നേടിയിരുന്നു.

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി എന്ന പേരിലുള്ള പുതിയ സ്മാർട്ട്‌ഫോൺ പോക്കോ എം3യുടെ സ്റ്റെപ്പ്-അപ്പ് വേരിയന്റായിരിക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ 5ജി സപ്പോർട്ടുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. മീഡിയടെക് ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ശരിയാണെങ്കിൽ മീഡിയടെക്കിന്റെ പ്രോസസറുമായി പുറത്തിറങ്ങുന്ന ആദ്യത്തെ പോക്കോ സ്മാർട്ട്ഫോൺ ആയിരിക്കും ഇത്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 6, റെനോ 6 പ്രോ എന്നിവ പുറത്തിറങ്ങുക പുതിയ ചിപ്പ്സെറ്റിന്റെ കരുത്തുമായികൂടുതൽ വായിക്കുക: ഓപ്പോ റെനോ 6, റെനോ 6 പ്രോ എന്നിവ പുറത്തിറങ്ങുക പുതിയ ചിപ്പ്സെറ്റിന്റെ കരുത്തുമായി

പോക്കോ

പോക്കോ എക്സ്3, പോക്കോ എക്സ്3 പ്രോ എന്നിവ തമ്മിൽ കണ്ട പ്രധാന വ്യത്യാസങ്ങൾക്ക് സമാനമായ മാറ്റങ്ങൾ തന്നെ ആയിരിക്കും പോക്കോ എം3യിൽ നിന്നും പോക്കോ എം3 പ്രോയിലേക്ക് എത്തുമ്പോൾ കാണുന്നത്. ഇതിനകം തന്നെ പുറത്ത് വന്ന റെൻഡർ റിപ്പോർട്ടുകൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിവൈസിന്റെ ചില സവിശേഷതകൾ ഈ റെൻഡർ റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിരുന്നു. ഡിവൈസിന്റെ ഡിസ്പ്ലെ, ക്യാമറ തുടങ്ങിയ പ്രധാന സവിശേഷതകളെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

ബ്രാൻഡിങ്

പോക്കോ എം3 പ്രോ സ്മാർട്ട്ഫോണിൽ പിൻഭാഗത്തുള്ള പോക്കോ ബ്രാൻഡിംഗിന്റെ സ്ഥാനം മാറ്റിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ക്യാമറ മൊഡ്യൂളിലേക്ക് തിരശ്ചീനമായിട്ടുള്ള ഫോർമാറ്റിലാണ് പോക്കോ എം3 ബ്രാൻഡിംഗ് നൽകിയിട്ടുള്ളത്. എന്നാൽ പോക്കോ എം3 പ്രോയിൽ ഈ ബ്രാൻഡിംഗ് ലംബമായിട്ടാണ് നൽകിയിട്ടുള്ളത്. ക്യാമറ സെറ്റപ്പിന് താഴെയായിട്ടായിരിക്കും ഇത് നൽകുകയെന്നും സൂചനകൾ ഉണ്ട്. രണ്ട് ഡിവൈസുകളുടെയും ക്യാമറ മൊഡ്യൂളുകൾ സമാനമായിരിക്കാം എന്നാണ് സൂചനകൾ.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഇൻഫിനിക്സ് ഹോട്ട് 10ടി സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഇൻഫിനിക്സ് ഹോട്ട് 10ടി സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ

ഡൈമെൻസിറ്റി ചിപ്‌സെറ്റ്

ആൻഡ്രോയിഡ് സെൻട്രൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പോക്കോ എക്സിക്യൂട്ടീവുകൾ പറഞ്ഞതായി കൊടുത്തിരിക്കുന്നത് പോക്കോ എം3 പ്രോയ്ക്ക് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റ് ആയിരിക്കും എന്നതാണ്. കമ്പനി പ്രതിനിധികൾ പ്രോസസറിന്റെ കൃത്യമായ പതിപ്പ് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. പോക്കോ എം3യിൽ ഉപയോഗിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 നെ അപേക്ഷിച്ച് ഇത് വലിയ അപ്ഗ്രേഡ് ആയിരിക്കുമെന്ന് മാത്രമാണ് പോക്കോ എക്സിക്യൂട്ടീവുകൾ സ്ഥിരീകരിച്ചത്.

റിഫ്രഷ് റേറ്റ്

കമ്പനിയുടെ ഇന്റേണൽ ടെസ്റ്റിംഗിൽ പോക്കോ എം3ക്ക് 301,635 സ്കോർ ലഭിച്ചപ്പോൾ പ്രോ മോഡലിന് 329,072 സ്കോർ ആണ് ലഭിച്ചത്. എം3 സ്മാർട്ട്ഫോണിനെക്കാൾ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലെ ആയിരിക്കും ഡിവൈസിൽ എന്നാണ് സൂചന. എം3 വേരിയന്റിനേക്കാൾ കൂടുതൽ റാമും വേഗതയേറിയ സ്റ്റോറേജ് മൊഡ്യൂളും പ്രോ മോഡലിൽ ഉണ്ടായിരിക്കും. 5ജി കണക്റ്റിവിറ്റിയും പുതിയ ഡിവൈസിന്റെ സവിശേഷതയാണ്. ഈ ഡിവൈസ് മൂന്ന് നിറങ്ങളിൽ ലഭ്യമാകും. പോക്കോ എം3 പ്രോ അവതരിപ്പിക്കുന്നതോടെ പോക്കോ എം3 സ്മാർട്ട്ഫോണിന്റെ വില കുറയുകയും ഇത് ബജറ്റ് നിരയിലെ ഡിവൈസ് ആയി മാറുമെന്നാണ് സൂചനകൾ. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.

കൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Poco is preparing to introduce a new device to their M series. The Poco M3 Pro is the successor to the Poco M3 smartphone. It will be a device with 5G support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X