ഓപ്പോ റെനോ സീരിസിലേക്ക് പുതിയൊരു ഡിവൈസ് കൂടി, റെനോ 6Z സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

|

ഓപ്പോ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ റെനോ 6 പ്രോ 5ജി, റെനോ 6 എന്നീ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ സീരിസിലെ പുതിയ ഡിവൈസ് തായ്‌ലൻഡിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനി. റെനോ 6Z എന്ന ഡിവൈസാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. റെനോ 6 സീരിസിലെ 6 പ്രോ + എന്ന ടോപ്പ് വേരിയന്റ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരുന്നില്ല. ചൈനയിൽ മാത്രമാണ് ഇത് അവതരിപ്പിച്ചത്. ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്ന റെനോ 6Z എന്ന ഡിവൈസിൽ ആകർഷകമായ സവിശേഷതകളാണ് ഉള്ളത്.

 

ഓപ്പോ റെനോ 6Z

ഓപ്പോ റെനോ 6Z സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് റെനോ ഗ്ലോ ഡിസൈനാണ് നൽകിയിട്ടുള്ളത്. ഹൈ എൻഡ് മോഡലുകളിലുള്ളതിന് സമാനമായ ഡിസൈനാണ് ഇത്. ഈ ഡിവൈസ് ഉപയോഗിച്ചിരിക്കുന്ന നിർമ്മാണ പ്രക്രിയയിൽ എജി ഗ്ലാസ് കണികകൾ ഉപയോഗിക്കുന്നു. ഫോണിന്റെ പുറകിൽ ഒരു മാറ്റ് ഫിനിഷും തിളങ്ങുന്ന രൂപവുമുണ്ട്. ഓപ്പോ റെനോ 6Z രണ്ട് നിറങ്ങളിൽ ലഭ്യമാകും. സ്റ്റെല്ലാർ ബ്ലാക്ക്, അറോറ എന്നിവയാണ് ഈ നിറങ്ങൾ. ഇത് റെനോ 6 പ്രോ 5ജിക്ക് സമാനമാണ്.

ഇന്ത്യയിലെ മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾഇന്ത്യയിലെ മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ഓപ്പോ റെനോ 6Z: വില

ഓപ്പോ റെനോ 6Z: വില

ഓപ്പോ റെനോ 6Z സ്മാർട്ട്ഫോണിന്റെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, പക്ഷേ വിയറ്റ്നാമിലെ വെബ്‌സൈറ്റിൽ റെനോ 6Z സ്മാർട്ട്ഫോണിന് വിഎൻഡി 9,490,000 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 30,800 രൂപയോളം ആണ്. ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്കോ മറ്റ് വിപണികളിലേക്കോ എത്തിക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ഓപ്പോ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഓപ്പോ റെനോ 6Z:  സവിശേഷതകൾ
 

ഓപ്പോ റെനോ 6Z: സവിശേഷതകൾ

ഓപ്പോ റെനോ 6Z എന്നത് ഒരു മിഡ് റേഞ്ച് ഫോണാണ്. ഇതിന്റെ സവിശേഷതകൾ സാധാരണ റെനോ 6 നെക്കാൾ കുറവാണ്. 6.4 ഇഞ്ച് ഫുൾ-എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 800 നിറ്റ് പീക്ക് ബ്രൈറ്റ്നസും 20: 9 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. മികച്ച റിഫ്രഷ് റേറ്റ് സപ്പോർട്ടില്ലാത്ത ഡിസ്പ്ലെയിൽ 60Hzൽ മാത്രമാണ് വിഷ്യൽ കാണാൻ സാധിക്കുന്നത്. ആണ്. ഡിസ്പ്ലേയിൽ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും മുകളിലായി ഒരു പഞ്ച്-ഹോളും നൽകിയിട്ടുണ്ട്.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

 മീഡിയടെക് ഡൈമെൻസിറ്റി

ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 800U പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. റെനോ 6ൽ ഡൈമെൻസിറ്റി 900, റെനോ 6 പ്രോ 5ജിയിൽ ഡൈമെൻസിറ്റി 1200 എന്നീ ചിപ്പ്സെറ്റുകളാണ് ഉള്ളത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഓപ്പോ റെനോ 6Zൽ ഉള്ള പ്രോസസർ വളരെ പിന്നിലാണ്. ഫോണിൽ 8 ജിബി റാം ഉണ്ടെങ്കിലും വെർച്വൽ വിപുലീകരണത്തിലൂടെ നിങ്ങൾക്ക് 5 ജിബി കൂടുതൽ റാം ലഭിക്കും. പെർഫോമൻസ് വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഫോണിന്റെ ഇന്റേണൽ സ്റ്റോറേജിന്റെ ഒരു ഭാഗം താല്കാലികമായ റാം ആക്കി മാറ്റുന്ന പ്രക്രീയയാണ് ഓപ്പോ റെനോ 6Zൽ ഉള്ളത്. 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഈ ഡിവൈസിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും.

ക്യാമറ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 1080p 30fps വരെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 119 ഡിഗ്രി ഫീൽഡ് വ്യൂ, മാക്രോ ഫോട്ടോഗ്രഫിക്ക് 2 മെഗാപിക്സൽ ക്യാമറ എന്നിവയുള്ള പിൻ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. ഫോണിൽ 4310 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 30W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് മാത്രമേ ഈ ഡിവൈസിൽ ഉള്ളു.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളുംറെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Oppo has introduced a new device to the Reno 6 series. The Reno 6Z smartphone has been launched in Thailand.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X