ഓപ്പോ ഞെട്ടിച്ചു, ഓപ്പോ റെനോ 7 പ്രോ, റെനോ 7 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 28,999 രൂപ മുതൽ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോയുടെ അടുത്ത തലമുറ റെനോ സീരീസ് സ്മാർട്ട്ഫോണുകൾ എത്തി. ഓപ്പോ റെനോ 7 5ജി, റെനോ 7 പ്രോ എന്നീ ഡിവൈസുകളാണ് കമ്പനി ഇന്ന് ലോഞ്ച് ചെയ്തത്. ചൈനയിൽ ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ഈ ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റെനോ 6 സീരീസിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് ഈ ഡിവൈസുകൾ അവതരിപ്പിച്ചിരിക്കുന്നത്. റെനോ 7 പ്രോയിൽ ഓപ്പോ സ്റ്റാർലൈറ്റ് ഡിസൈനാണ് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പിൻഭാഗത്ത് വെളിച്ചം വീഴുമ്പോൾ അതിന്റെ നിറങ്ങൾ മാറുന്നു.

ഓപ്പോ

ഓപ്പോ റെനോ 7, റെനോ 7 പ്രോ എന്നിവ ഉയർന്ന റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേകളുമായിട്ടാണ് വരുന്നത്. ഗെയിമിങിനും ദൈനംദിന ജോലികൾക്കും വേണ്ട 5ജി പ്രോസസറുകളും ഇവയിൽ ഉണ്ട്. മികച്ച ക്യാമറകളാണ് ഈ ഡിവൈസുകളെ ആകർഷകമാക്കുന്നത്. റെനോ 7 പ്രോ സ്മാർട്ട്ഫോൺ ചൈനീസ് വേരിയന്റിന് സമാനമായ ഫീച്ചറുകളുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ചൈനയിൽ അവതരിപ്പിച്ച റെനോ 7 എസ്ഇ സ്മാർട്ട്ഫോണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പാണ് ഇന്ത്യയിലെ റെനോ 7. ഇന്ത്യയിൽ ഷവോമി അടക്കമുള്ള ബ്രാന്റുകളോട് ഈ ഡിവൈസുകൾ മത്സരിക്കും.

ആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ

ഓപ്പോ റെനോ 7 സീരിസ്: വില

ഓപ്പോ റെനോ 7 സീരിസ്: വില

ഓപ്പോ റെനോ 7 പ്രോ ഒരു വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 39,999 രൂപയാണ് വില. സ്റ്റാർട്രെയിൽസ് ബ്ലൂ, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. ഓപ്പോ റെനോ 7ന്റെ വില 28,999 രൂപയാണ്. റെനോ 7 പ്രോയുടെ കളർ ഓപ്ഷനുകൾ തന്നെയാണ് ഈ ഡിവൈസിലും ഉള്ളത്. ഫെബ്രുവരി 8 മുതൽ റെനോ 7 പ്രോ വിൽപ്പനയ്ക്ക് എത്തും. ഫെബ്രുവരി 17 മുതലാണ് റെനോ 7 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ഓപ്പോയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും പാർട്ട്ണർ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ഇവ വാങ്ങാം.

ഓപ്പോ റെനോ 7 പ്രോ: സവിശേഷതകൾ

ഓപ്പോ റെനോ 7 പ്രോ: സവിശേഷതകൾ

ഓപ്പോ റെനോ 7 പ്രോ സ്മാർട്ട്ഫോണിൽ 90Hz വരെ റിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.55-ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഗെയിമിങ് അടക്കമുള്ളവയ്ക്ക് ഈ ഡിവൈസ് യോജിച്ചതാണ്. ഡിസ്പ്ലേയ്ക്ക് സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ലാ ഗ്ലാസ് 5 പ്രോട്ടക്ഷൻ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 മാക്‌സ് പ്രോസസറിന്റെ കരുത്തിലാണ്. ആൻഡ്രോയിഡ് 1 ബേസ്ഡ് കളർ ഒഎസ് 12 ആണ് ഡിവൈസിൽ ഉള്ളത്.

അതിവേഗം ചാർജ് ചെയ്യാവുന്ന മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 10 സ്മാർട്ട്ഫോണുകൾഅതിവേഗം ചാർജ് ചെയ്യാവുന്ന മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 10 സ്മാർട്ട്ഫോണുകൾ

ക്യാമറ

റെനോ 7 പ്രോയുടെ പിന്നിൽ മൂന്ന് ക്യാമറകളാണ് ഓപ്പോ നൽകിയിട്ടുള്ളത്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ്766 സെൻസർ, വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 32-മെഗാപിക്സൽ സോണി ഐഎംഎക്സ് 709 ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. 4500mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്.

ഓപ്പോ റെനോ 7: സവിശേഷതകൾ

ഓപ്പോ റെനോ 7: സവിശേഷതകൾ

ഓപ്പോ റെനോ 7 സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഡിസ്പ്ലെയ്ക്ക് അകത്ത് തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഈ ഡിവൈസ് മീഡിയടെക് ഡൈമൻസിറ്റി 900 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഫോണിൽ റാം വർധിപ്പിക്കാനുള്ള എക്സ്റ്റന്റഡ് റാം ഫീച്ചറും ഓപ്പോ നൽകിയിട്ടുണ്ട്.

ഈ ഫെബ്രുവരി മാസം വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ ഫെബ്രുവരി മാസം വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ട്രിപ്പിൾ റിയർ ക്യാമറ

ഓപ്പോ റെനോ 7 സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കായി ഡിവൈസിലെ പഞ്ച്-ഹോളിനുള്ളിൽ 32 മെഗാപിക്സൽ ക്യാമറയാണ് ഓപ്പോ നൽകിയിട്ടുള്ളത്. 65W വരെ ചാർജ് സപ്പോർട്ട് ചെയ്യുന്ന 4500mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. 173 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്.

Best Mobiles in India

English summary
Oppo's next generation Reno series smartphones have entered the Indian smartphone market. The company today launched the Oppo Reno 7 5G and Reno 7 Pro smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X