30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി ഓപ്പോ റെനോ 5 എഫ് മാർച്ച് 22 ന് അവതരിപ്പിക്കും
കെനിയ വെബ്‌സൈറ്റിൽ കമ്പനി പുതിയ ഓപ്പോ റെനോ 5 എഫിനെ കുറിച്ച് സൂചനകൾ നൽകി. ഓപ്പോ റെനോ 5, ഓപ്പോ റെനോ 5 പ്രോ, ഓപ്പോ റെനോ 5 പ്രോ + എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ സ്മാർട്ട്ഫോണിന് പിന്നിലായി ഒരു വ്യത്യസ്ത രൂപകൽപ്പന വരുമെന്ന് പറയുന്നു. മുൻവശത്ത്, ഓപ്പോ റെനോ 5 പ്രോ എഫിന് സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടും താരതമ്യേന കട്ടിയുള്ള നോച്ചും വരുന്നു. ഈ സ്മാർട്ഫോണിനായുള്ള ചില സവിശേഷതകളും പ്രഖ്യാപന തീയതിയോടൊപ്പം കമ്പനി വെബ്സൈറ്റിൽ കാണിക്കുന്നു.
കൂടുതൽ വായിക്കുക: മോട്ടറോള മോട്ടോ ഇ7 പവർ ഇന്ത്യൻ വിപണിയിലെത്തി, വില 7,499 രൂപ

ഓപ്പോ റെനോ 5 എഫ്: ലോഞ്ചും, ലഭ്യതയും
ഓപ്പോ റെനോ 5 ലൈനപ്പിലെ വരാനിരിക്കുന്ന പുതിയ ഹാൻഡ്‌സെറ്റിന് കെനിയ വെബ്‌സൈറ്റിൽ ഒരു ഡെഡിക്കേറ്റഡ് പേജുണ്ട്. ഈ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, മാർച്ച് 22 ന് ഈ പുതിയ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്ന് പറയുന്നു. പക്ഷേ, ഇത് യഥാർത്ഥത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള തീയതിയായിരിക്കാം. കാരണം വെബ്‌സൈറ്റിൽ ഒരു സമയം മാർച്ച് 26 വരെ കണക്കാക്കുന്നു. ഈ തീയതിയിലായിരിക്കാം ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്നത്.

ഓപ്പോ റെനോ 5 എഫ്: സവിശേഷതകൾ
ഓപ്പോ റെനോ 5 എഫിൻറെ ചില സവിശേഷതകളും വെബ്‌പേജ് കാണിക്കുന്നു. ഈ സ്മാർട്ട്ഫോണിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. അത് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്നു. ഓപ്പോ റെനോ 5 സീരീസിലെ മറ്റ് ഫോണുകളിൽ നിന്ന് ഈ ഓറിയന്റേഷൻ വ്യത്യസ്തമാണ്. കൂടാതെ, ജിഎസ്മാറീനയുടെ ഒരു റിപ്പോർട്ടിൽ, 48 മെഗാപിക്സൽ പ്രൈമറി സെൻസർ പിന്നിലുണ്ടെങ്കിലും ഇത് സ്വതന്ത്രമായി പരിശോധിക്കാൻ ഇതുവരെ സാധ്യമായിട്ടില്ല. ഓപ്പോ റെനോ 5 എഫിന് സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട് ഔട്ട് ഉണ്ട്. കൂടാതെ, 4,310 എംഎഎച്ച് ബാറ്ററിയും 30W VOOC ഫ്ലാഷ് ചാർജ് 4.0 സപ്പോർട്ടുമുണ്ട്. എഐ കളർ പോർട്രെയിറ്റ് മോഡിനെയും ഡ്യുവൽ വ്യൂ വീഡിയോ മോഡിനെയും ഈ ഹാൻഡ്‌സെറ്റ് സപ്പോർട്ട് ചെയ്യും.
"അൾട്രാ സ്ലിം ബോഡി" വരുന്ന ഓപ്പോ റെനോ 5 എഫിന്റെ അടിയിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും കാണാം. ഓപ്പോ റെനോ 5 എഫ് 2020 ഡിസംബർ അവസാനം ചൈനയിൽ അവതരിപ്പിച്ച ഓപ്പോ റെനോ 5 4ജിയുടെ ടോൺ-ഡൗൺ എഡിഷനായിരിക്കാം. ഇതിൽ ഒരേ ബാറ്ററി കപ്പാസിറ്റിയാണ് വരുന്നത്. എന്നാൽ, ഓപ്പോ റെനോ 5 4 ജിയിലെ 50W ഫാസ്റ്റ് ചാർജിംഗിനെ അപേക്ഷിച്ച് വേഗത കുറഞ്ഞ ചാർജിംഗുമായി ഇത് വിപണിയിൽ വരുന്നു.


Click it and Unblock the Notifications