ഓപ്പോ റെനോ7 5ജി: വിലയും സവിശേഷതകളും ഒത്തുചേർന്ന സ്മാർട്ട്ഫോൺ
സ്‌മാർട്ട്‌ഫോൺ ക്യാമറകളിലൂടെ വിഷ്വൽ സ്റ്റോറി ടെല്ലിംഗ് എന്ന കല ഒരുപാട് മുന്നേറി. മൊബൈൽ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളുടെ കാര്യത്തിൽ വലിയ സ്ഥാനമാണ് ഓപ്പോയ്ക്ക് ഉള്ളത്. ഇത് റെനോ സീരീസ് പരിശോധിച്ചാൽ തന്നെ വ്യക്തമാകുന്ന കാര്യമാണ്.ഏറ്റവും പുതിയ ഓപ്പോ റെനോ7 സീരീസിലും ഏറ്റവും പുതിയ ക്യാമറ സാങ്കേതികവിദ്യകളും മികച്ച ഡിസൈനും പെർഫോമൻസും കമ്പനി നൽകിയിട്ടുണ്ട്.

നേരത്തെ പുറത്തിറങ്ങിയ റെനോ മോഡലുകളെപ്പോലെ പുതിയ ഓപ്പോ റെനോ7 5ജി ഒരു പ്രീമിയം ഡിസൈൻ പായ്ക്ക് ചെയ്യുന്ന ഫോണാണ്. ബോൾഡായ സ്റ്റൈലാണ് ഇതിലുള്ളത്. ക്യാമറകളുടെ ബോൾഡ് പ്ലെയ്‌സിംഗ് ഉള്ള ഡ്യുവൽ-ടോൺ പിൻ പാനൽ എളുപ്പത്തിൽ ശ്രദ്ധ പിടിച്ച് പറ്റുന്ന ഒന്നാണ്. ഓപ്പോ റെനോ7 5ജിയുടെ ട്രിപ്പിൾ റിയർ സെൻസർ സെറ്റപ്പിലെ പോർട്രെയിറ്റ് ക്യാമറ അനുഭവം എടുത്തുകാണിക്കുന്നതാണ് ഇതിന്റെ ഡിസൈൻ.
ഓപ്പോ റെനോ7 5ജിയുടെ വില ആരംഭിക്കുന്നത് 28,990 രൂപ മുതലാണ്. സ്‌മാർട്ട്‌ഫോണിന്റെ വിലയും സവിശേഷതകളും ആർക്കും കുറ്റപ്പെടുത്താൻ സാധിക്കാത്ത വിധത്തിലാണ് ഉള്ളത്. വിലയും അതിന്റെ പ്രീമിയം ഫീച്ചറുകളും തമ്മിൽ ശരിയായ ബാലൻസ് നൽകുന്നുണ്ടോ എന്നാണ് നമ്മൾ പുതിയ ഓപ്പോ റെനോ7 5ജിയുടെ ഫസ്റ്റ് ഇംപ്രഷൻസിലൂടെ നോക്കുന്നത്.
ഓപ്പോ റെനോ7 5ജിയുടെ ക്യാമറ സെറ്റപ്പ്
ഓപ്പോ റെനോ7 5ജിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ക്യാമറ സെറ്റപ്പാണ്. 64 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി മുൻവശത്ത് 32 എംപി ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഓപ്പോ റെനോ7 5ജിയുടെ പോർട്രെയിറ്റ് ക്യാമറ നോക്കിയാൽ, 25 ലെവലുകൾ ക്രമീകരിക്കാവുന്ന അപ്പർച്ചർ ഉള്ള ബോക്കെ ഫ്ലെയർ പോർട്രെയിറ്റ് സംവിധാനമാണ് ഈ സ്മാർട്ട്‌ഫോൺ നൽകുന്നത്. ഇതിലൂടെ ഡിഎസ്എൽആർ ക്യാമറകളിൽ ലഭിക്കുന്നത് പോലുള്ള ഫ്ലെയറും ബൊക്കെ ഇഫക്റ്റുകളും ലഭിക്കും. റെനോ സീരീസിലുടനീളം നമ്മൾ കണ്ടിട്ടുള്ള കമ്പനിയുടെ സിഗ്നേച്ചർ സാങ്കേതികവിദ്യയായ ബോക്കെ ഫ്ലെയർ തന്നെയാണ് ഈ ഡിവൈസിലും നൽകിയിട്ടുള്ളത്.

ഓപ്പോ ബൊക്കെ ഫ്ലെയർ പോട്രൈയിറ്റ് ക്യാമറ ബാഗ്രൌണ്ട് മങ്ങിച്ച് അതിമനോഹരമായ വീഡിയോകളും ഫോട്ടോഷൂട്ടുകളും എടുക്കാന സഹായിക്കുന്നു. ഈ ക്യാമറ ഉപയോഗിച്ചതിൽ നിന്നും പോർട്രെയിറ്റ് ക്യാമറയിലൂടെ ആകർഷകമായ ഫോട്ടോകളും വീഡിയോകളും ക്ലിക്ക് ചെയ്യാൻ ഗിസ്ബോട്ട് ടീമിന് സാധിച്ചിട്ടുണ്ട്.
അതുമാത്രമല്ല ഓപ്പോ റെനോ7 5ജി മികച്ച വീഡിയോ അനുഭവവും നൽകുന്നു. ഡിഫോൾട്ടായി സ്വിച്ചുചെയ്യുന്ന മികച്ച എഐ സീൻ ഡിറ്റക്ഷൻ സംവിധാനവും ഈ സ്മാർട്ട്ഫോണിലുണ്ട്. എഐ ഹൈലൈറ്റ് വീഡിയോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

കുറഞ്ഞ വെളിച്ചത്തിൽ ഗിസ്ബോട്ട് ടീം ഈ ഇഫക്റ്റ് പരീക്ഷിച്ചു നോക്കി. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫീച്ചറാണ് ഉള്ളത്. ഓപ്പോ ക്യാമറ നിങ്ങളെയോ സബ്ജക്റ്റിനെയോ കുറഞ്ഞ വെളിച്ചത്തിൽ ഓട്ടോമാറ്റിക്കായി ഹൈലൈറ്റ് ചെയ്യുന്നു. അതുകൊണ്ട് തന്നെ മികച്ച ഔട്ട്പുട്ടും ലഭിക്കും.
ഓപ്പോ റെനോ7 5ജിയിൽ കളർ പോർട്രെയ്റ്റ് വീഡിയോ ലഭ്യമാണ്. ഓപ്പോയുടെ മറ്റൊരു പ്രധാനപ്പെട്ട സംവിധാനമാണ് എഐ കളർ പോർട്രെയ്റ്റ് വീഡിയോ. ഇതിലൂടെ ലൈവ് ആയി സബ്ജക്റ്റിന്റെ നിറം തിരിച്ചറിയാൻ കഴിയും. ലൈവ് എച്ച്ഡിആർ, ഡ്യുവൽ വ്യൂ വീഡിയോ, ഫോക്കസ് ട്രാക്കിങ്, അൾട്രാ സ്റ്റെഡി വീഡിയോ, ഫ്ലാഷ് സ്നാപ്പ്ഷോട്ട്, അൾട്രാ ക്ലിയർ 108എംപി ഇമേജിംഗ് തുടങ്ങിയ ഫീച്ചറുകളും ഡിവൈസിൽ ലഭ്യമാണ്. മൊത്തത്തിൽ ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫർമാർക്ക് പോലും മികച്ചതായി അനുഭവപ്പെടും.
കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്ലുവർമാർക്കും ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ അനുയോജ്യമാണെന്ന് തോന്നുന്ന. സോലൂപ്പ് എഐ കട്ട് ആണ് ഈ ഡിവൈസിൽ ഉള്ളത്. ഇതിലൂടെ ടെംപ്ലേറ്റുകൾ സ്വയമേവ തിരഞ്ഞെടുക്കാൻ ഓപ്പോ റെനോ7 5ജിക്ക് സാധിക്കുന്നു. ഇത് നിങ്ങൾക്ക് മികച്ച വീഡിയോ കണ്ടന്റ് നൽകുന്നു. നിങ്ങൾക്ക് ഒരു വൈറൽ വീഡിയോ ടെംപ്ലേറ്റ് തിരഞ്ഞെടുത്ത് നിങ്ങളുടെ സ്വന്തം വീഡിയോ ഉണ്ടാക്കാൻ സാധിക്കും.

എഡിറ്റിങിന്റെ കാര്യത്തിലും ഓപ്പോ റെനോ7 5ജി നിങ്ങളെ അതിശയിപ്പിക്കും. വീഡിയോകൾക്കും ഫോട്ടോകൾക്കുമായി എഐ റീടച്ചിംഗ് എന്ന ഫീച്ചർ ഓപ്പോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 1-100 സ്കെയിലിൽ എട്ട് റീടച്ചിങ് ഓപ്ഷനുമായാണ് ഫോൺ വരുന്നത്, ഇത് എല്ലാത്തരം വീഡിയോ റീടച്ചിംഗും എഡിറ്റിംഗും തടസ്സമില്ലാത്തതും എളുപ്പവുമാക്കുന്നു. സെൽഫി ക്യാമറ ഉപയോഗിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇതൊരു മികച്ച സവിശേഷതയാണ്.

ഓപ്പോ റെനോ7 5ജി ഡിസൈൻ: ട്രെൻഡിയും സ്റ്റൈലിഷും
ഓപ്പോ റെനോ7 5ജിയുടെ ശ്രദ്ധയിൽപ്പെടുന്ന ആദ്യത്തെ കാര്യങ്ങളിലൊന്ന് സ്മാർട്ട്‌ഫോണിന്റെ രൂപകൽപ്പനയാണ്. സ്മാർട്ട്ഫോണിൽ പുതിയ കളർ സ്കീമുകൾക്കൊപ്പം മൊത്തത്തിലുള്ള രൂപവും ഭാവവും സ്റ്റൈലിഷ് ആണ്. ഈ സ്മാർട്ട്ഫോണിൽ മൈക്രോൺ വലിപ്പമുള്ള ഫാൻസി ലൈനുകൾ മികച്ച ഘടനയുണ്ടാക്കുന്നു. ഫ്രെയിമിൽ ഹൈലൈറ്റ് ചെയ്ത ഓപ്പോ ഗ്ലോയിലൂടെ സ്മാർട്ട്‌ഫോണിന് ഒരു ഷൂട്ടിംഗ് സ്റ്റാർ ഡിസൈൻ ലഭിക്കുന്നു.
ഓപ്പോ റെനോ7 5ജിയുടെ ഡിസൈനിലെ ഏറ്റവും മികച്ച കാര്യം എൽഡിഐ സാങ്കേതികവിദ്യയാണ്. വിപണിയിലെ ആദ്യത്തെ എയർക്രാഫ്റ്റ്-ഗ്രേഡ് എൽഡിഐ സാങ്കേതികവിദ്യയോടെയാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ഇത് പരുക്കൻ ഉപയോഗത്തിന് പോലും അനുയോജ്യവും ശക്തവുമാണ്. വിരലടയാളം, സ്‌ക്രാച്ച് എന്നിവ പതിയാതിരിക്കാനുള്ള സംവിധാനങ്ങളും പിൻ പാനലിൽ ഉണ്ട്.

ഓപ്പോ റെനോ7 5ജിയിൽ ഏറ്റഴും ഇഷ്ടപ്പെടുന്നത് പിൻ പാനൽ തണുപ്പിൽ നിന്ന് ചൂടിലേക്ക് മാറുമ്പോൾ നിറം മാറ്റുന്ന രീതിയാണ്. മൊത്തത്തിൽ, കൈയിൽ പിടിക്കുമ്പോൾ സുഖകരവും ദൃഢവുമായ അനുഭവം പ്രദാനം ചെയ്യുന്ന രീതിയിലാണ് സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്‌മാർട്ട്‌ഫോണിന് 173 ഗ്രാം ഭാരവും വെറും 7.81 എംഎം കട്ടിയുമാണ് ഉള്ളത്, ഇത് ഒരു കൈയ്യിൽ ഉപയോഗിക്കാനും അനുയോജ്യമാണ്.

ഓപ്പോ റെനോ7 5ജിയിൽ 4,500 mAh ബാറ്ററിയാണ് ഉള്ളത്. ഇത് വളരെ വലുതാണ്. വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും ഈ ഫോൺ ഭാരം കുറഞ്ഞതും മിനുസമാർന്നതും ട്രെൻഡിയും ആക്കുന്നതിന് നൂതനമായി രൂപകൽപ്പന ചെയ്‌തിട്ടുണ്ട്. നിങ്ങൾക്ക് ഫോണിനൊപ്പം ലഭിക്കുന്ന 65W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ആകർഷകമാണ്. അതുകൊണ്ട് വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. യാത്ര ചെയ്യുന്നവർക്കും മറ്റുമായി നിർമ്മിച്ച ഫോൺ കൂടിയാണ് ഇത് എന്ന് തോന്നുന്നതും അതുകൊണ്ട് തന്നെയാണ്.
ഓപ്പോ റെനോ7 5ജി പെർഫോമൻസ്: പ്രീമിയം സ്മാർട്ട്ഫോൺ അനുഭവം
ഓപ്പോ റെനോ7 5ജി കാണാനും ഉപയോഗിക്കാനും മികച്ചൊരു ഫോണാണ്. എന്നാൽ എല്ലാ അർത്ഥത്തിലും ഒരു മുൻനിര ഫോൺ എന്ന് വിളിക്കാവുന്ന ശക്തമായ ഡിവൈസ് കൂടിയാണിത്. 6nm പ്രോസസ്സും ഒക്ടാ-കോർ ആർക്കിടെക്ചറും അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 900 ആണ് ഓപ്പോ റെനോ7 5ജിക്ക് കരുത്ത് നൽകുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും 5 ജിബി റാം എക്സ്പാൻഷനുള്ള ഓപ്ഷനും ഈ സ്മാർട്ട്ഫോണിലുണ്ട്.

ഓപ്പോ എയർ ജെസ്റ്റേഴ്സ് എന്ന പുതിയ ഫീച്ചറും റെനോ7 5ജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ കണ്ടന്റിലൂടെ സ്ക്രോൾ ചെയ്യാൻ നിങ്ങളുടെ കൈകൾ മുകളിലേക്കും താഴേക്കും വീശിയാൽ മതിയാകുന്ന സംവിധാനമാണ് ഇത്. എയർ ജസ്റ്റേഴ്സ് സവിശേഷതയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് കോൾ ആൻസർ ചെയ്യാൻ അത് ഉപയോഗിക്കുന്നതാണ്. സയൻസ് ഫിക്ഷൻ ഫീലിങ് നൽകുന്ന പ്രവർത്തനമാണ് ഇത്.
ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിൽ എഐ സിസ്റ്റം ബൂസ്റ്ററും നൽകിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ പെർഫോമൻസ് വർദ്ധിപ്പിക്കുന്നു. മെമ്മറി ഉപയോഗം 30 ശതമാനം കുറയ്ക്കാനും വൈദ്യുതി ഉപഭോഗം 20 ശതമാനം കുറയ്ക്കാനും ബാറ്ററി ലൈഫ് 12 ശതമാനം വർധിപ്പിക്കാനും റീഡ് ആൻഡ് റൈറ്റ് പെർഫോമൻസ് അറ്റന്യൂവേഷൻ 5 ശതമാനത്തിൽ താഴെയാക്കാനും സിസ്റ്റം ബൂസ്റ്റർ സഹായിക്കുന്നുവെന്ന് ഓപ്പോ അവകാശപ്പെടുന്നു.
ഓപ്പോ റെനോ7 5ജി മികച്ച ഇൻ-ക്ലാസ് സവിശേഷതകൾ നൽകുന്നുവെന്ന് ഗിസ്ബോട്ട് ടീമിന് വ്യക്തമായിട്ടുണ്ട്. സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ഞങ്ങളുടെ ഫസ്റ്റ് ഇപ്രഷൻ ഇത് മികച്ചൊരു ഒരു ഓൾ റൗണ്ടർ സ്മാർട്ട്‌ഫോണാണ് എന്നതാണ്. എല്ലാത്തരം ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രീമിയം മുൻനിര ഡിവൈസാണ് ഇത്. കാഷ്വൽ ബ്രൗസിംഗും സോഷ്യൽ മീഡിയയിലൂടെ സ്ക്രോളിംഗും മുതൽ കണ്ടന്റ് ക്രിയേഷൻ, എഡിറ്റിങ്, ഗെയിമിങ് തുടങ്ങിയ കാര്യങ്ങൾ വരെ ഫോണിന് കൈകാര്യം ചെയ്യാൻ കഴിയും.
ആകർഷകമായ വില, അതുല്യമായ ഡിസൈൻ, ശക്തമായ ക്യാമറകൾ, മികച്ച പ്രകടനം എന്നിവ ആദ്യ ഉപയോഗത്തിൽ തന്നെ ഉപയോക്താവിനെ ബാധിക്കുന്ന ചില പ്രധാന ഘടകങ്ങളാണ്, ഇത് ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ തോന്നുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഓപ്പോ റെനോ7 5ജി അതിന്റെ വിലയ്ക്ക് ചേർന്ന പ്രീമിയം ഫീച്ചറുകൾ നൽകുന്നു.
ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി + 256 ജിബി എന്ന ഒരൊറ്റ വേരിയന്റ് മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഈ ഡിവൈസിന്റെ വില 28,990 രൂപയാണ്. സ്റ്റാറി ബ്ലാക്ക്, സ്റ്റാർട്രെയിൽസ് ബ്ലൂ എന്നീ നിറങ്ങളിൽ ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ ഫോൺ ഫെബ്രുവരി 17 മുതൽ വിൽപ്പനയ്‌ക്കെത്തും, മെയിൻലൈൻ റീട്ടെയിലർമാർ, ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ എന്നിവ വഴിയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.
കമ്പനി അതിന്റെ ഐഒടിയിൽ "സ്മാർട്ട് ലൈഫ്" എന്ന പേരിൽ പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് മുൻഗണന നൽകുന്ന നൂതന സാങ്കേതികവിദ്യയാണ് ഈ പോർട്ട്‌ഫോളിയോയിൽ നിറഞ്ഞിരിക്കുന്നത്. ഇത്തരം കാഴ്ച്ചപ്പാടിന്റെ ഭാഗമായി ഓപ്പോ ഈ വർഷം ആദ്യം അവതരിപ്പിച്ച ബ്ലാക്ക് എൻകോ എം32 നെക്ക്ബാൻഡുകളുടെ തന്നെ അതിന്റെ പച്ച നിറത്തിലുള്ള മോഡലും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചു.

വെറും 10 മിനിറ്റ് കൊണ്ട് നെക്ക്ബാൻഡ് വേഗത്തിൽ ചാർജ് ചെയ്യാം എന്നതിനൊപ്പം ഇത് ഏകദേശം 20 മണിക്കൂർ നോൺ-സ്റ്റോപ്പ് മ്യൂസിക്ക് പ്ലേബാക്ക് ടൈം നൽകുന്നു. എഐ കോൾ-നോയിസ്-റിഡക്ഷൻ അൽഗോരിതം, വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് എന്നിവയ്ക്കുള്ള ഐപി55 റേറ്റിങ്, 10mm ഡ്രൈവറുകൾ എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഓപ്പോ സ്റ്റോറിലൂടെയും 2022 ഫെബ്രുവരി 9 മുതൽ 1,799 രൂപയ്ക്ക് എൻകോ എം32-ന്റെ ഗ്രീൻ വേരിയന്റ് വിൽപ്പന ആരംഭിച്ചു. ഇന്റഡ്രോക്ടറി ഓഫറുകളുടെ ഭാഗമായി 2022 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 11 വരെ 300 കിഴിവിൽ ഇത് ലഭ്യമാണ്. ഓപ്പോ അതിന്റെ പുതിയ സ്മാർട്ട് വാച്ചും അതവതരിപ്പിക്കാൻ പോവുകയാണ്. ഓപ്പോ വാച്ച് ഫ്രീ, സ്ലീപ്പ് മോണിറ്ററിങ് ഫീച്ചറായ"ഓസ്ലീപ്പ്" എന്നതുമായി വരുന്നു. ഇത് ഉപയോക്താവിന്റെ ഉറക്കം വിലയിരുത്തുക മാത്രമല്ല, റിസ്ക് സ്ലീപ് അപ്നിയ മനസ്സിലാക്കാൻ സഹായിക്കുന്നു. സ്റ്റൈലിഷും ഭാരം കുറഞ്ഞതുമായ സ്മാർട്ട് വാച്ച് ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമാകും. 5,999 രൂപയായിരിക്കും ഇതിന്റെ വില.
ഓഫ്‌ലൈൻ ഓഫറുകൾ
• പുതിയ ഓപ്പോ റെനോ7 5ജി ആകർഷകമായ സ്കീമുകളോടും ഓഫറുകളോടും കൂടിയാണ് ലഭ്യമാകുന്നത്. ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ എന്നിവയിൽ 10% വരെ ക്യാഷ്ബാക്ക് (പരമാവധി 4000 രൂപ) ലഭിക്കും. ഉപഭോക്താക്കൾക്ക് ബജാജ് ഫിൻസെർവ്, ടിവിഎസ് ക്രെഡിറ്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് ബാങ്ക്, ഐസിഐസിഐ കൺസ്യൂമർ ഫിനാൻസ് മുതലായവയുടെ 'ഈസി ടു ഓൺ ഫിനാൻസ് സ്‌കീം' ഓഫറുകൾ വഴിയും ഈ ഡിവൈസ് സ്വന്തമക്കാം. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ നിന്ന് 16/4 തീയതികളിൽ ഇഎംഐ ക്യാഷ്ബാക്ക് നേടാനും കഴിയും. സ്കീമിലൂചെ നിങ്ങൾക്ക് ഇഎംഐയിൽ നിന്ന് ഫ്ലാറ്റ് 2500/- രൂപ ക്യാഷ്ബാക്കായി ലഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഫോൺ മാറ്റി ഓപ്പോ റെനോ 7 സീരീസിലേക്ക് അപ്‌ഗ്രേഡ് ചെയ്‌ത് 12 മാസത്തിനുള്ളിൽ ഹാൻഡ്‌സെറ്റ് തിരികെ നൽകണമെങ്കിൽ ഓപ്പോ അപ്‌ഗ്രേഡ് വഴി 70% വരെ ഉറപ്പായ ബൈബാക്ക് ഓഫറും നേടാനാകും. ഏതെങ്കിലും ബ്രാൻഡിൽ നിന്ന് അവരുടെ പഴയ ഡിവൈസിന് പകരമായി 2000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഓപ്പോ ഡിവൈസുകളുടെ എക്‌സ്‌ചേഞ്ചിൽ 1000 രൂപ ലോയൽറ്റി ബോണസും ലഭിക്കും. ഓപ്പോ ഉപയോക്താക്കൾക്ക് 180 ദിവസത്തേക്ക് പൂർണ്ണമായ നാശനഷ്ട പരിരക്ഷയും ലഭിക്കും. ഇത് ആകസ്മികമായി ഉണ്ടാകുന്ന കേടുപാടുകൾ, വെള്ളത്തിൽ വീണുള്ള പ്രശ്നം, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള കേടുപാടുകൾ എന്നിവ ഉൾക്കൊള്ളുന്നു. മൈഓപ്പോയുടെ ആപ്പ് ഉപയോഗിച്ച് ഓഫർ എളുപ്പത്തിൽ ലഭിക്കും. ഡിവൈസ് വാങ്ങുമ്പോൾ ഓപ്പോ ഉപയോക്താക്കൾക്ക് 1999 രൂപ വിലയുള്ള ഓപ്പോ പവർ ബാങ്ക് 30W തിരഞ്ഞെടുത്ത മെയിൻലൈൻ സ്റ്റോറുകളിൽ പരിമിത കാലയളവിലേക്ക് 1 രൂപയ്ക്ക് ലഭിക്കും. ഓപ്പോ റെനോ സീരീസ് വാങ്ങുന്ന എല്ലാ ഉപയോക്താക്കൾക്കും 2499/- രൂപ വിലയുള്ള ഒരു പ്രത്യേക സർവ്വീസ് ആനുകൂല്യവും ലഭിക്കുംe. ഓപ്പോ പ്രീമിയം സർവ്വീസ് ഓഫർ ഫോണുകളുടെ റിപ്പയർ സമയത്ത് എളുപ്പമുള്ള ഇഎംഐ ഓപ്ഷനും നൽകുന്നു. സൗജന്യ പിക്ക് അപ്പ് & ഡ്രോപ്പ് സേവനത്തോടൊപ്പം 24/7 ഹോട്ട്‌ലൈൻ സപ്പോർട്ടും സൗജന്യ സ്‌ക്രീൻ ഗാർഡും ബാക്ക് കവറും ഓപ്പോ നൽകുന്നു.
ഓൺലൈൻ ഓഫറുകൾ
• ക്രെഡിറ്റ് കാർഡുകൾ/ ഡെബിറ്റ് കാർഡുകൾ/ ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആക്സിസ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനു 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ( 4000 രൂപ വരെ) എച്ച്ഡിഎഫ്‌സിയിൽ 5% തൽക്ഷണ കിഴിവും (2000 രൂപ വരെ) ലഭിക്കും. പഴയ ഡിവൈസിന് പകരമായി 3000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ആമുഖ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 1399 രൂപയ്ക്ക് ഓപ്പോ എം32 നെക്ക്ബാൻഡ് ലഭിക്കും. വിശ്വസ്തരായ ഓപ്പോ ഉപയോക്താക്കൾക്ക് 180 ദിവസത്തേക്ക് പൂർണ്ണമായ നാശനഷ്ട പരിരക്ഷയും ലഭിക്കും. ഇതിലൂടെ ആകസ്മികമായ കേടുപാടുകൾ, വെള്ളത്തിൽ വീണുള്ള നാശം, മറ്റേതെങ്കിലും തരത്തിലുള്ള കേടുപാടുകൾ എന്നിവ കവർ ചെയ്യും. ഓപ്പോയുടെ മൈ ഓപ്പോ ആപ്പ് ഉപയോഗിച്ച് ഓഫർ എളുപ്പത്തിൽ ലഭിക്കും. ഓപ്പോ പ്രീമിയം സേവനം ഓപ്പോ റെനോ ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ്. ഫോണുകളുടെ റിപ്പയർ സമയത്ത് ഈസി ഇഎംഐ ഓപ്ഷൻ നൽകുന്നു. ഇതിനൊപ്പം ഉപയോക്താക്കൾക്ക് സൗജന്യ പിക്ക് അപ്പ് & ഡ്രോപ്പ് സേവനവും 24/7 ഹോട്ട്‌ലൈൻ സപ്പോർട്ടും സൗജന്യ സ്‌ക്രീൻ ഗാർഡും ബാക്ക് കവറും ലഭിക്കും.


Click it and Unblock the Notifications








