ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

|

സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്ന പാരമ്പര്യമാണ് ഓപ്പോ റെനോ സീരീസിനുള്ളത്. മികച്ച രൂപകൽപ്പനയ്ക്ക് പുറമേ, റെനോ ഡിവൈസുകൾ ആകർഷകമായ ഇൻ-ക്ലാസ് ഡിസ്‌പ്ലേ, ക്യാമറ സെറ്റപ്പ് എന്നിവയ്‌ക്കൊപ്പം അത്യാധുനിക ഹാർഡ്‌വെയറുമായി വരുന്നു. ഓപ്പോ ഇപ്പോൾ പുതിയ രണ്ട് ഡിവൈസുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. റെനോ 8, റെനോ 8 പ്രോ എന്നിവയാണ് പുതിയ ഡിവൈസുകൾ.

 
ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

റെനോ സീരീസിലെ പുതിയ രണ്ട് ഡിവൈസുകളും സ്‌മാർട്ട്‌ഫോൺ പെർഫോമൻസിനെ പുതിയ നിലകളിൽ എത്തിക്കുന്ന മികച്ച സാങ്കേതികവിദ്യകളുമായിട്ടാണ് വരുന്നത്. റെനോ 8 സ്മാർട്ട്ഫോണിന്റെ കാര്യം എടുത്താൽ തന്നെ ഇത് വ്യക്തമാകും. 29,999 രൂപ വിലയുള്ള റെനോ 8 സ്മാർട്ട്ഫോണിന് അതിന്റെ വിലയ്ക്കൊത്ത പെർഫോമൻസ് നൽകാൻ കഴിയുന്നു. റെനോ 8 അതിന്റെ വില വിഭാഗത്തിലെ ഏറ്റവും മികച്ച ഹാൻഡ്‌സെറ്റാകുന്നതിനുള്ള അഞ്ച് കാരണങ്ങൾ നോക്കാം.

ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

1) ഏറ്റവും നൂതനമായ ക്യാമറ സിസ്റ്റം

മികച്ച ഇൻ-ക്ലാസ് ഫോട്ടോഗ്രാഫി അനുഭവം നൽകുന്ന ഒരു വലിയ പിൻ ക്യാമറ സെറ്റപ്പാണ് റെനോ 8ൽ ഉള്ളത്. സ്റ്റിൽ ഫോട്ടോഗ്രാഫിക്കും വീഡിയോകൾക്കും മികച്ച റിസൾട്ട് നൽകുന്ന ക്യാമറ സെറ്റപ്പാണ് ഇത്. 50 എംപി സോണി IMX766 മുൻനിര സെൻസറുള്ള ഈ ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സെറ്റപ്പ് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 50 എംപി IMX766 സെൻസറിന് 1/1.56" സെൻസർ വലുപ്പമുണ്ട്. ഇത് മനോഹരമായി പോർട്രെയ്‌റ്റ് വീഡിയോകളും മികച്ച സ്റ്റിൽ ഫോട്ടോകളും പകർത്താൻ സഹായിക്കുന്നു.

ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

50 എംപി സോണി സെൻസറിൽ ഹാർഡ്‌വെയർ ബേസ്ഡ് DOL-HDR സാങ്കേതികവിദ്യയും ഉണ്ട്. ബ്രൈറ്റ്നസിന്റെയും ഷാഡോയുടെയും സമ്പൂർണ്ണ ബാലൻസിലൂടെ വീഡിയോ ഡൈനാമിക് റേഞ്ച് വർധിപ്പിക്കാൻ ഇതിന് സാധിക്കുന്നു. മിക്ക സ്‌മാർട്ട്‌ഫോൺ ക്യാമറകൾക്കും സങ്കീർണ്ണമായ ഡീറ്റൈലുകളും കളറുകളും പിടിച്ചെടുക്കാനുള്ള ഇത്തരം എച്ച്ഡിആർ ഫീച്ചറുകൾ ഇല്ല. സൂര്യപ്രകാശത്തിന് എതിരെ നിൽകുമ്പോഴും ലൈറ്റ് കുറവായ സാഹചര്യത്തിലും റെനോ 8 മികച്ച റിസൾട്ട് നൽകുന്നു.

അൾട്രാ നൈറ്റ് വീഡിയോയും അൾട്രാ എച്ച്ഡിആർ വീഡിയോ മോഡുകളും എഐ സപ്പോർട്ടുള്ള ക്യാമറ മോഡുകളാണ്. ഇത് ലൈറ്റിങ് അവസ്ഥകൾ സ്വയമേവ മനസ്സിലാക്കുകയും ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തുകയും മികച്ച വീഡിയോകൾ പകർത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

മികച്ച സെൽഫികൾക്കായി 32എംപി സോണി IMX709 സെൻസർ

റെനോ 8 5ജിയിലെ 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ റിഡിസൈൻ ചെയ്ത പിക്സൽ അറേ ഡിസൈൻ ഉപയോഗിക്കുന്നു. ഇതിലൂടെ മികച്ച സെൽഫികൾ ലഭിക്കും. 60% ലൈറ്റ് വർദ്ധിപ്പിക്കുന്നതിനും 35% നോയിസ് കുറയ്ക്കുന്നതിനും വൈറ്റ് പിക്സലുകൾ ഉൾക്കൊള്ളുന്ന ഒരു എക്സ്ക്ലൂസീവ് RGBW സെൻസറോട് കൂടിയ മുൻനിര സോണി IMX709 സെൻസറാണ് ഫോണിലുള്ളത്. ഇതിലൂടെ കൂടുതൽ തെളിച്ചമുള്ളതും വ്യക്തവുമായ ഫോട്ടോകളും വീഡിയോകളും ലഭിക്കും.

ഫ്രണ്ട് ക്യാമറ RAW ഡൊമെയ്‌നിൽ പാരലൽ ആയ R/G/B ത്രീ-ചാനൽ എഐ നോയിസ് റിഡക്ഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഇത് ഏത് തരം സാഹചര്യത്തിലും അൾട്രാ ക്ലിയർ പോർട്രെയ്‌റ്റുകൾ എടുക്കാന ഉപഭോക്താക്കളെ സഹായിക്കുന്നു. ഈ നൂതന ക്യാമറ സാങ്കേതികവിദ്യ രാത്രി സമയത്തും പോർട്രെയ്‌റ്റുകൾ എടുക്കാൻ സഹായിക്കുന്നു.

 

ഓപ്പോയുടെ എഐ പോർട്രെയിറ്റ് റീടൂച്ചിങ് ഫീച്ചറുകളും സെൽഫി ക്യാമറ ഉപയോഗിക്കുന്നുണ്ട്. ഇതിന് 193 ഫേസ് ഫീച്ചറുകൾ തിരിച്ചറിയാൻ കഴിയും. ഈ അൽഗോരിതം ഓരോ തരം ഫേസിനും പിക്ച്ചറുകൾ വ്യത്യസ്തമായി ക്രമീകരിക്കുകയും ഗ്രൂപ്പ് സെൽഫികളിൽ പ്രത്യേകം പ്രവർത്തിക്കുകയും ചെയ്യുന്നു.

ബൊക്കെ ലൈറ്റ് സ്‌പോട്ടുകളുടെ അപ്പർച്ചർ വാല്യുവും വലുപ്പവും മാറ്റി ഇമേജ് ഔട്ട്‌പുട്ട് നിങ്ങളുടെ ഇഷ്ടത്തിന് ക്രമീകരിക്കാൻ നിങ്ങൾക്ക് പോർട്രെയിറ്റ് മോഡും ഉപയോഗിക്കാം. റെനോ 8ലെ പോർട്രെയിറ്റ് മോഡ് 22 ലെവലുകൾ സെറ്റ് ചെയ്യുന്നു. മികച്ച ഇൻ-ക്ലാസ് റിസൾട്ടോടെ അതിശയകരമായ ടൈം-ലാപ്സും 960fps സ്ലോ-മോഷൻ വീഡിയോകളും റെക്കോർഡുചെയ്യാനും ഈ ഫോണിലെ ക്യാമറ നിങ്ങളെ സഹായിക്കുന്നു.

ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

2) വ്യത്യസ്തമായ ഡിസൈനും മികച്ച ഡ്യൂറബിലിറ്റിയും

റെനോ 8ന്റെ ഡിസൈൻ വളരെ ആകർഷകമാണ്. ഓപ്പോയുടെ മുൻനിര സീരീസ് ഫോണിന് സ്ട്രീംലൈൻ ചെയ്ത യൂണിബോഡി ഡിസൈനാണ് ഉള്ളത്. ഇത് റെനോ സീരീസിലെ ആദ്യത്തേതാണ്. ക്യാമറ മൊഡ്യൂൾ ബാക്ക് പാനലുമായി മികച്ച രീതിയിൽ സംയോജിപ്പിച്ചിരിക്കുന്നു. ഏകീകൃതവും സുഗമവുമായ ഡിസൈൻ ഫോണിനുണ്ട്. റെനോ 8 സീരീസിന് വളരെ വ്യത്യസ്തമായ ക്യാമറ മൊഡ്യൂളാണ് ഉള്ളത്.

റെനോ 8ലെ 'ബൈനോക്കുലർ ക്യാമറ' മൊഡ്യൂൾ വിന്റേജ് സിനിമാ ക്യാമറകളെ ഓർമ്മിപ്പിക്കുന്നു. അത് മനോഹരമായി കാണുന്നത് മാത്രമല്ല ശ്രദ്ധാപൂർവം സ്ഥാപിച്ചിരിക്കുന്ന ലെൻസുകൾ കാരണം ഫോട്ടോകൾ എടുക്കുമ്പോൾ ആംഗിളുകളും മികച്ച രീതിയി ലഭിക്കുന്നു. രാത്രികാലങ്ങളിലെ ഫോട്ടോകൾ മെച്ചപ്പെടുത്തുന്നതിനായി റിംഗ് ഫ്ലാഷാണ് ഈ ഡിസനിലുള്ളത്.

മുന്നോട്ട് പോകുമ്പോൾ, റെനോ 8 എർഗണോമിക്സിലും മികവ് പുലർത്തുന്നുണ്ട്. ഇത് ഒരു കൈകൊണ്ട് ഉപയോഗിക്കാൻ എളുപ്പമാണ്. ഈ ഫോണിന് 7.6 എംഎം കനം ഉണ്ട്, 179 എംഎം ഭാരമാണ് ഡിവൈസിനുള്ളത്. അതുകൊണ്ട് തന്നെ മെലിഞ്ഞ ഒറു റെനോ ഫോണാണ് ഇത്. ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും സ്റ്റൈലിഷുമായ ഹാൻഡ്‌സെറ്റുകളിൽ ഒന്ന് കൂടിയാണ് ഇത്.

ഷിമ്മർ ഗോൾഡ്, ഷിമ്മർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ റെനോ 8 ലഭ്യമാണ്. രണ്ട് കളർ വേരിയന്റുകളും ശ്രദ്ധേയമായ ഗ്രേഡിയന്റ് വിഷ്വൽ ഇഫക്റ്റ് കാണിക്കുകയും സ്മഡ്ജ് ഫ്രീ ആയിരിക്കുയും ചെയ്യുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

റെനോ 8 ഈടുനിൽക്കാനായി നിർമ്മിച്ച ഡിവൈസാണ്. ഹാൻഡ്‌സെറ്റ് 390ൽ അധികം ലാബ് ടെസ്റ്റുകളിൽ (സാൾട്ട് സ്പ്രേ ടെസ്റ്റ്, എൻവയോൺമെന്റ് ഏജിംഗ് ടെസ്റ്റ്, റെയിൻ ടെസ്റ്റ്, അങ്ങനെ പലതും) വിജയിച്ചിട്ടുണ്ട്. നമ്മുടെ ഉപയോഗത്തിനിടെ ഉണ്ടാകാൻ ഇടയുള്ള ഏത് സന്ദർഭത്തിലും കേടുപാടുകൾ സംഭവിക്കാത്ത വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

3) സമാനതകളില്ലാത്ത പെർഫോമൻസ്

ശക്തമായ 5ജി കണക്റ്റിവിറ്റി നൽകുന്ന സൂപ്പർ എഫിഷ്യൻസി മീഡിയടെക് ഡൈമെൻസിറ്റി 1300 5ജി ഇന്റഗ്രേറ്റഡ് ചിപ്പ്സെറ്റാണ് റെനോ 8ന് കരുത്ത് നൽകുന്നത്. നൂതനമായ 6nm പ്രോസസിലാണ് ഈ ഒക്ടാ-കോർ സിപിയു നിർമ്മിച്ചിരിക്കുന്നത്, അത് സിപിയു പെർഫോമൻസ് 40% വർധിപ്പിക്കുകയും ജിപിയു ഔട്ട്‌പുട്ട് 106% വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള പവർ കാര്യക്ഷമത 20% വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ സുഗമമായ പ്രവർത്തനം, ലാഗ് ഫ്രീ ഗെയിമിങ്, സമാനതകളില്ലാത്ത കാര്യക്ഷമത എന്നിവ ലഭിക്കും. മികച്ച റാം റോം കോമ്പിനേഷനും (8 ജിബി LPDDR4X + 128 ജിബി UFS3.1) മൾട്ടിടാസ്‌കിങ് വേഗത്തിലാക്കുന്നു.

റെനോ 8 സ്മാർട്ട്ഫോൺ മികച്ച രീതിയിൽ ഹീറ്റിങ് ഇഫക്റ്റുകൾ കൈകാര്യം ചെയ്യുന്നു. പുതുതായി രൂപകൽപ്പന ചെയ്ത സൂപ്പർ-കണ്ടക്റ്റീവ് വിസി ലിക്വിഡ് കൂളിംഗ് സിസ്റ്റമാണ് ഇതിന് ഫോണിനെ സഹായിക്കുന്നതത്.നന്ദി.

മെച്ചപ്പെടുത്തിയ കൂളിംഗ് മെക്കാനിസത്തിന് 16.8 ശതമാനം വലിയ കൂളിങ് ഏരിയയും 13.5 ശതമാനം ഉയർന്ന താപ ചാലകതയും 1.5x മൊത്തത്തിലുള്ള കൂളിങ് കാര്യക്ഷമതയും ഉണ്ട്. ഇത് ഗ്രാഫിക്സ് കൂടിയ ഗെയിമുകൾ കളിക്കുമ്പോഴോ വീഡിയോകൾ സ്ട്രീം ചെയ്യുമ്പോഴോ പോലും ഡിവൈസിനെ തണുപ്പിച്ച് നിർത്തുന്നു.

4) അതിവേഗ ചാർജിങും വലിയ ബാറ്ററി ലൈഫും

അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഓപ്പോയ്ക്ക് എതിരാളികൾ ഇല്ല. ഫോൺ ഉപയോഗിക്കുന്ന കാലം വരെ ഉപയോക്താക്കൾക്ക് മികച്ച ഇൻ-ക്ലാസ് ചാർജിങ് വേഗത ലഭിക്കുന്നുണ്ടെന്ന് കമ്പനി ഉറപ്പാക്കുന്നു. 80W സൂപ്പർവൂക്ക് ടിഎം ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യയാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. ഫോണിലെ 4,500mAh ബാറ്ററി സെൽ വേഗത്തിൽ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ്ചാർജിങിന് സാധിക്കും. 0 ശതമാനത്തിൽ നിന്നും ബാറ്ററി 100 ശതമാനം ചാർജ് ചെയ്യാൻ ഫോണിന് വെറും 28 മിനിറ്റ് മതി.

ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

ബാറ്ററി മികച്ച പെർഫോമൻസുള്ള സെൽ മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും മറ്റും മികവ് പുലർത്തുന്നു. ഓപ്പോയുടെ ബാറ്ററി ഹെൽത്ത് എഞ്ചിൻ (BHE) ആണ് ബാറ്ററി ഹെൽത്ത് സൂക്ഷിക്കുന്നത്. സ്‌മാർട്ട്‌ഫോണുകളിലെ ബാറ്ററി ലൈഫ് സൈക്കിളിനെ ബാധിക്കുന്ന ഒരു സാധാരണ പ്രതിഭാസമായ ഡീഗ്രേഡേഷൻ പ്രശ്‌നം പരിഹരിച്ചുകൊണ്ട് ഈ നൂതന ബാറ്ററി സാങ്കേതികവിദ്യ ബാറ്ററിയുടെ മൊത്തത്തിലുള്ള ആയുസ് വർദ്ധിപ്പിക്കുന്നു.

ബാറ്ററിയുടെ ആയുസ്സ് 1600 ചാർജ്/ഡിസ്ചാർജ് സൈക്കിളുകൾ വരെ നീട്ടുന്നതിനായി ചാർജിങ് കറന്റും വോൾട്ടേജ് കറന്റും ഫോണിലെ സാങ്കേതികവിദ്യ ബുദ്ധിപരമായി നിയന്ത്രിക്കുന്നു. റെനോ 8ലുള്ള ബാറ്ററി സെൽ നാല് വർഷത്തെ ദൈനംദിന ഫോൺ ഉപയോഗത്തിന് ശേഷവും മികച്ച പെർഫോമൻസ് നിലനിർത്തുന്നു.

സൌകര്യപ്രദമായ മികച്ച ആൻഡ്രോയിഡ് സ്കിൻ

റെനോ 8 സ്മാർട്ട്ഫോണിൽ മികച്ച ആൻഡ്രോയിഡ് സ്കിൻ പ്രവർത്തിക്കുന്നു. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ആണ് ഫോണിലുള്ളത്. ഫ്ലൂയിഡ്, ലാഗ്-ഫ്രീ പെർഫോമൻസിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. ഏറ്റവും മികച്ചതും കൂടുതൽ പേഴ്സണലൈസ്ഡും സുരക്ഷിതവുമായ യൂസർ എക്സ്പീരിയൻസ് നൽകാൻ ഈ യുഐയ്ക്ക് സാധിക്കുന്നു.

റെനോ 8 സീരീസിൽ സൗകര്യവും പെർഫോമൻസും വർദ്ധിപ്പിക്കുന്നതിനായി ഓപ്പോ ചില സവിശേഷതകൾ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇവയിൽ എയർ ജെസ്റ്റേഴ്സ്, മൾട്ടി-സ്ക്രീൻ കണക്റ്റ്, നോട്ടിഫിക്കേഷനുകൾക്കായുള്ള ആന്റി-പീപ്പിങ്, ഫോട്ടോ കാർഡ്, ഒമോജികൾ എന്നിവ ഉൾപ്പെടുന്നു.

• എയർ ജെസ്റ്റേഴ്സ് ഉപയോഗിച്ച് യൂട്യൂബ് ആപ്പിൽ വീഡിയോകൾ പ്ലേ ചെയ്യാനും പൌസ് ചെയ്യാനും സാധിക്കും. സോഷ്യൽ മീഡിയ ആപ്പിന്റെ ടൈംലൈനിലൂടെ സ്ക്രോൾ ചെയ്യനും ലളിതമായ സ്ക്രോൾ, വേവ് ആംഗ്യങ്ങൾ എന്നിവ ഉപയോഗിച്ച് കോളുകൾ എടുക്കാനും സൈലന്റിൽ ഇടാനും സാധിക്കും.

ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

• മൾട്ടി-സ്‌ക്രീൻ കണക്റ്റ് ഫീച്ചർ നിങ്ങളുടെ ഫോണിനെ ഡെസ്‌ക്‌ടോപ്പ് പിസി, ലാപ്‌ടോപ്പ് പോലെയുള്ള വ്യത്യസ്‌ത ഡിവൈസുകളിലേക്ക് കണക്റ്റ് ചെയ്യാൻ സഹായിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമതയും മൾട്ടിടാസ്‌ക്കിങും വർധിക്കും.

• കളർ ഒഎസ് 12.1ൽ ആന്റി-പീപ്പിങ് നോട്ടിഫിക്കേഷൻസ് പോലുള്ള പുതിയ സുരക്ഷാ സവിശേഷതകൾ ഉണ്ട്. നിങ്ങളുടെ ഫോണിന്റെ ഡിസ്‌പ്ലേയിൽ മറ്റൊരാൾ നോക്കാൻ ശ്രമിക്കുന്നതായി ഫോൺ കണ്ടാൽ നിങ്ങളുടെ നോട്ടിഫിക്കഷൻസ് അവർ കാണാത്ത രീതിയിൽ സംരക്ഷിക്കാന ഈ ഫീച്ചർ മെഷീൻ ലേണിങ് ഉപയോഗിക്കുന്നു. ഏറ്റവും മികച്ച സ്വകാര്യത നിലവാരം നിലനിർത്തുന്നതിനുള്ള ISO, TrustArc എന്നിവയുൾപ്പെടെയുള്ള തേർഡ്പാർട്ടി സർട്ടിഫിക്കേഷനുകളും റെനോ 8 നേടിയിട്ടുണ്ട്.

• അവസാനമായി കളർഒഎസ് 12.1ൽ പുതുതായി ചേർത്ത ഓമോജി ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ മികച്ച സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് റെനോ 8 നൽകുന്നു. വളരെ പേഴ്സണലൈസ്ഡ് ആയ അവതാറുകൾ ഉപയോഗിച്ച് നിങ്ങളുടെ വികാരങ്ങൾ അറിയിക്കുന്നതിന് ബിൽറ്റ്-ഇൻ ഓട്ടോമാറ്റിക് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുള്ള 200 ട്രെൻഡി ഡെക്കോറേറ്റഡ് എലമെന്റ്സ് ഫോണിലുണ്ട്.

ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

29,999 രൂപയാണ് റെനോ 8ന്റെ വില. ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിലൂടെ ഫോൺ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകൾ, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 10% ക്യാഷ്ബാക്ക് (3000 രൂപ വരെ) ഉൾപ്പെടെ വിവിധ ഓഫറുകളും ഓപ്പോ നൽകുന്നു. ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകൾ, കൊട്ടക് ബാങ്ക് മുതലായവ വഴിയുള്ള നോൺ-ഇഎംഐ ഇടപാടുകൾക്ക് ഉപഭോക്താക്കൾക്ക് 1200 രൂപ ക്യാഷ്ബാക്കും ലഭിക്കും. പ്രമുഖ ബാങ്ക് കാർഡുകളിൽ 6 മാസം വരെ കോസ്റ്റ് ഇഎംഐയും ലഭിക്കും. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഏകദേശം 12 മാസത്തെ EMI സ്കീമുകളിൽ 2500 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയും 4285 രൂപ മുതൽ കുറഞ്ഞ ഡൗൺ പേയ്‌മെന്റിനുമുള്ള ഓപ്ഷൻ ലഭ്യമാണ്. 2022 ജൂലൈ 25 മുതൽ 2022 ജൂലൈ 31 വരെ ഉപയോക്താക്കൾക്ക് റെനോ 8ൽ 2000 രൂപയുടെ ഓപ്പോ അപ്‌ഗ്രേഡ് ഓഫറും ലഭിക്കും. ഓപ്പോ റെനോ ഉപയോക്താക്കൾക്ക് മാത്രമായുള്ള ഓപ്പോ പ്രീമിയം സേവനവും ലഭിക്കും. ഇതിലൂടെ ഫോണുകൾ നന്നാക്കുമ്പോൾ ഈസി ഇഎംഐ ഓപ്‌ഷൻ ലഭിക്കും. റെനോ ഉപയോക്താക്കൾക്ക് സൗജന്യ പിക്ക് അപ്പ് & ഡ്രോപ്പ് സേവനവും 24/7 ഹോട്ട്‌ലൈൻ സപ്പോർട്ടും സൗജന്യ സ്‌ക്രീൻ ഗാർഡും ബാക്ക് കവറും ലഭിക്കും. ഈ ഫോണുകളും ഐഒടി ഡിവൈസുകളും ഓഗസ്റ്റ് 31ന് മുമ്പ് വാങ്ങുകയാണെങ്കിൽ മൈ ഓപ്പോ ആപ്പ് രജിസ്റ്റർ ചെയ്ത് OPPOverse ഓഫറും ലഭിക്കും. 5,999 വിലയുള്ള ഓപ്പോ വാച്ച് 1 രൂപയ്ക്ക് നൽകുന്നതാണ് ഈ ഓഫർ.

റെനോ 8 സീരീസിനൊപ്പം ഓപ്പോ എൻകോ എക്സ്2 ട്രൂ വയർലസ് ഇയർബഡ്സ് Dynaudio-യുമായി സഹകരിച്ച് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ആക്ടീവ് നോയിസ് ക്യാൻസലേഷനുണ്ട്. ഇതിനൊപ്പം ഓപ്പോ പാഡ് എയർ പുറത്തിറക്കിയിട്ടുണ്ട്. ഇതി ഈ വിഭാഗത്തിലെ ആദ്യത്തെ ടിയുവി റൈൻലാന്റ് ബ്ലൂ ലൈറ്റ് ഐ കംഫർട്ട് സർട്ടിഫിക്കേഷനോടെ വരുന്നു.

റെനോ 8 പോലെ നൂതനവും ധാരാളം ഫീച്ചറുകൾ ഉള്ളതുമായ ചില ഫോണുകൾ മാത്രമേയുള്ളൂ. അത് ഫ്ലാഗ്ഷിപ്പ് ഗ്രേഡ് ക്യാമറ സിസ്റ്റം, മികച്ചതും ആകർഷകവുമായ യൂണിബോഡി ഡിസൈൻ, പവർ-പാക്ക്ഡ് പ്രോസസർ, അപ്ഗ്രേഡഡ് കളർ ഒഎസ് എന്നിവയോടെ വരുന്നു. റെനോ 8 സ്മാർട്ട്ഫോണുമായി മറ്റൊന്നിനെയും താരതമ്യപ്പെടുത്താൻ സാധിക്കില്ല. റെനോ 8 ഈ വിഭാഗത്തിലെ കരുത്തും അഴകും ഒത്തുചേർന്ന മികച്ച സ്മാർട്ട്ഫോണാണ്.

Best Mobiles in India

English summary
The OPPO Reno series has a legacy of delivering outstanding user experiences to smartphone enthusiasts. In addition to their aesthetically-pleasing design, Reno devices incorporate cutting-edge hardware with best-in-class display and camera setups. Now, OPPO has upgraded the series with two new technologically advanced handsets- Reno8 and the Reno8 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X