ഭാവിയിലേക്കുള്ള 5ജി ചുവടുവെപ്പിൽ മുന്നിൽ നിന്ന് നയിക്കാൻ ഓപ്പോ

|

കഴിഞ്ഞ ഒരു ദശകത്തിലധികമായി ട്രയൽ‌ബ്ലേസിംഗ് ഡിവൈസുകളുടെയും സാങ്കേതികവിദ്യകളുടെയും ഒരു തരംഗത്തിന് തന്നെ നമ്മൾ സാക്ഷ്യം വഹിച്ചു. സ്മാർട്ട്‌ഫോൺ ക്യാമറകളിലെ പുതുമകൾ മുതൽ നവയുഗ വെയറബിളുകൾ, എആർ, വിആർ എന്നിവയടക്കമുള്ള സാങ്കേതികവിദ്യകൾ വികസനത്തിന്റെയും വളർച്ചയുടെയും ഘട്ടങ്ങൾ കണ്ട കാലം കൂടിയാണ് ഇത്. ഈ നിരയിലേക്ക് 5ജി കൂടി വന്നതോടെ അത് നിരവധി പുതുമകളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്.

 
ഭാവിയിലേക്കുള്ള 5ജി ചുവടുവെപ്പിൽ മുന്നിൽ നിന്ന് നയിക്കാൻ ഓപ്പോ

സാങ്കേതിക മുന്നേറ്റങ്ങളുടെ കാര്യത്തിൽ മുന്നിട്ടിറങ്ങുന്ന ഒരു ബ്രാൻഡ് ആണ് ഓപ്പോ. സ്മാർട്ട് ഡിവൈസ് ബ്രാൻഡ് ഒരുപക്ഷേ 5ജി സാങ്കേതികവിദ്യയിൽ ആദ്യം തന്നെ വിശ്വസിക്കുകയും ഭാവി കാണുകയും ചെയ്ത ഒന്ന് കൂടിയാണ്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിന്റെ ആർ & ഡി വർദ്ധിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു. 5ജി സ്റ്റാന്റേഡുകൾ വികസിപ്പിക്കുന്നതിലും ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ നിർമ്മാണത്തിലും ഓപ്പോ ധാരാളം അനുഭവസമ്പത്ത് നേടിയിട്ടുണ്ട്.

 

ഓപ്പോ ഇന്ത്യയിൽ പ്രത്യേകിച്ചു 5ജി വികസനം ഒരു പ്രധാന ഫോക്കസ് ഏരിയയാക്കി മാറ്റി. ഹൈദരാബാദിലെ ആർ & ഡി സൌകര്യം ഇന്ത്യയുടെ 5ജി സാങ്കേതികയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു. 5ജി കാലഘട്ടത്തിൽ പ്രധാന സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും മൊത്തത്തിലുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഓപ്പോ നിരന്തരം പരിശ്രമിക്കുന്നു, ഒപ്പം 5ജിയിലേക്കുള്ള യാത്രയിൽ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ 5ജിയിലേക്കുള്ല യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തിക്കൊണ്ട് ഓപ്പോ അടുത്തിടെ രാജ്യത്ത് ആദ്യത്തെ 5ജി ഇന്നൊവേഷൻ ലാബ് സ്ഥാപിച്ചിരുന്നു. മികച്ച സാങ്കേതികവിദ്യ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്ന പ്രവർത്തിയാണ് ഇത്.

ഭാവിയിലേക്കുള്ള 5ജി ചുവടുവെപ്പിൽ മുന്നിൽ നിന്ന് നയിക്കാൻ ഓപ്പോ

ഇന്ത്യയിലെ ഓപ്പോയുടെ ആദ്യത്തെ 5ജി പ്രവർത്തനമല്ല ഇത്. 2020 മാർച്ചിൽ ഓപ്പോ അതിന്റെ ആർ & ഡി സെന്ററിൽ ആദ്യത്തെ 5ജി വാട്സ്ആപ്പ് വീഡിയോ കോൾ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത്തരമൊരു പരീക്ഷണം ഇന്ത്യയിൽ നടത്തുന്ന ആദ്യത്തെ കമ്പനിയും ഓപ്പോയാണ്. 5ജിയുടെ കാര്യത്തിൽ ഓപ്പോ എങ്ങനെയാണ് മുൻ‌നിരയിലുള്ളതെന്ന് കാണിക്കുന്ന സംഭവം കൂടിയാണ് ഇത്. അതിശയിപ്പിക്കുന്ന 5ജി പ്രൊഡക്ടുകളുടെ ലോഞ്ചുകളും ഓപ്പോ നടത്തി.‌ ഓപ്പോ റെനോ 5 പ്രോ 5ജി മുതൽ എഫ്19 പ്രോ+ 5ജി വരെയുള്ള ഡിവൈസുകൾ ഇതിന് തെളിവാണ്. 5ജി സപ്പോർട്ടുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ച ചുരുക്കം ചില ബ്രാൻ‌ഡുകളിൽ ഒന്നാണ് ഓപ്പോ. ബജറ്റ് സെഗ്‌മെന്റിൽ ഓപ്പോ എ74 5ജി, ഓപ്പോ എ53എസ് 5ജി എന്നീ ഡിവൈസുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. ഇവ 6 ജിബി റാമുള്ള ഏറ്റവും വില കുറഞ്ഞ 5ജി ഡിവൈസാണ്.

5ജി-റെഡി ഡിവൈസുകൾ വാങ്ങുന്ന ഇന്ത്യയിലെ ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന ബ്രാൻഡുകളിലൊന്നാണ് ഓപ്പോയെന്ന് സി‌എം‌ആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലാണെങ്കിൽ ബ്രാൻഡ് തീർച്ചയായും രാജ്യത്ത് 5ജി അഡോപ്റ്റേഷന് വഴിയൊരുക്കും. 5ജിക്ക് അനുസൃതമായി പ്രൊഡക്ടുകൾ വികസിപ്പിക്കുന്നതിൽ മാത്രമല്ല ഒരു വലിയ വിഭാഗത്തിന് പ്രയോജനപ്പെടുത്തുന്നതിനായി അതിവേഗം വിന്യാസിക്കുന്നതിലും ഓപ്പോ ശ്രദ്ധിക്കുന്നു.

ഭാവിയിലേക്കുള്ള 5ജി ചുവടുവെപ്പിൽ മുന്നിൽ നിന്ന് നയിക്കാൻ ഓപ്പോ

ഇന്ത്യയ്‌ക്കൊപ്പം 5ജി ടെക്‌നോളജിയുടെ ആഗോളമായ വാണിജ്യവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിലും ഓപ്പോ മുന്നിലുണ്ട്. ലോകമെമ്പാടുമുള്ള 5ജി റോൾഔട്ട് വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബ്രാൻഡിന്റെ 5ജി പുതുമകൾ വ്യവസായത്തിൽ ഗെയിം ചേഞ്ചർ ആണെന്ന് തെളിയിക്കാൻ പോകുന്നു. ഇത് സ്മാർട്ട്‌ഫോണുകളിൽ മാത്രമല്ല, ഉപയോക്തൃ അനുഭവം ഗണ്യമായി വർദ്ധിപ്പിക്കുകയും കൂടുതൽ കണക്ടഡ് സാങ്കേതിക പരിസ്ഥിതി വ്യവസ്ഥ അവതരിപ്പിക്കുകയും ചെയ്യുന്ന മറ്റ് കണക്റ്റഡ് ഡിവൈസുകളെയും ഉൾപ്പെടുത്തിയിരിക്കുന്നു.

വ്യവസായത്തിലെ പ്രമുഖരായ വോഡഫോൺ, ക്വാൽകോം ടെക്നോളജീസ്, എറിക്സൺ തുടങ്ങിയ കമ്പനികളോടൊപ്പം 2019ൽ യൂറോപ്പിലെ ആദ്യത്തെ വാണിജ്യവത്ക്കരിച്ച 5ജി നെറ്റ്‌വർക്ക് ലോഞ്ച് ചെയ്യുന്നതിന് നേതൃത്വം നൽകിയത് ഓപ്പോയാണ്. ഈ പങ്കാളിത്തത്തിലൂടെ ഓപ്പോ 5ജി വാണിജ്യവൽക്കരണം വേഗത്തിലാക്കിയതിനാൽ ഓപ്പോ അടുത്തിടെ പുറത്തിറക്കിയ ഫൈൻഡ് എക്സ്3 പ്രീമിയം സ്മാർട്ട്‌ഫോൺ ഉപയോഗിച്ചും സ്റ്റാൻ‌ഡലോൺ നെറ്റ്‌വർക്കുകൾക്കായുള്ള ക്ലൗഡ് നേറ്റീവ് 5ജി കോർ പരീക്ഷിച്ചിരുന്നു. ഇന്ത്യയിലെ ഓരോ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും സുഗമവും തടസ്സമില്ലാത്തതുമായ 5ജി അനുഭവം നൽകുന്നതിന് ജിയോ, എയർടെൽ, ക്വാൽകോം, മീഡിയടെക്, എന്നിവയുമായി ഓപ്പോ സഹകരിക്കുന്നു.

ഭാവിയിലേക്കുള്ള ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കാൻ ഈ ശ്രമങ്ങളെല്ലാം പര്യാപ്തമാണ്. ഇത് കൂടാതെ 5ജിയുടെ പ്രൊമോട്ടർ എന്ന നിലയിൽ ഓപ്പോ 3,700 കുടുംബങ്ങളെ ആഗോള പേറ്റന്റ് അപേക്ഷകൾ സമർപ്പിക്കുകയും 1,500 കുടുംബങ്ങളെ 5ജി സ്റ്റാൻഡേർഡ് പേറ്റന്റുകളുടെ യൂറോപ്യൻ ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡ്സിൽ പ്രഖ്യാപിക്കുകയും ചെയ്തു. 3ഡി ജനറേഷൻ പാർട്ണർഷിപ്പ് പ്രോജക്റ്റിന് (3 ജിപിപി) 3,000ൽ കൂടുതൽ 5 ജി സ്റ്റാൻഡേർഡ് അനുബന്ധ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പ്രമുഖ ജർമ്മൻ ഗവേഷണ സ്ഥാപനമായ ഐപ്ലിറ്റിക്സ് പുറത്തിറക്കിയ റിപ്പോർട്ടിൽ 2021ൽ പ്രഖ്യാപിച്ച 5ജി പേറ്റന്റ് കുടുംബങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കിൽ മികച്ച പത്ത് കമ്പനികളിൽ ഒരാളായി ഓപ്പോ മാറിയിട്ടുണ്ട്.

ഭൂഖണ്ഡങ്ങളിലുടനീളമുള്ള ശക്തമായ ആർ & ഡി ടീം (പതിനായിരത്തിലധികം ആളുകൾ) ഉള്ളതിനാൽ ലോകത്തിന് വേണ്ടി 5ജി മുന്നേറ്റങ്ങൾക്ക് തുടക്കമിടാൻ ഓപ്പോയ്ക്ക് സാധിക്കുന്നു. സാങ്കേതിക മുന്നേറ്റങ്ങളുടെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ ഓപ്പോ ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യവും മികച്ച അനുഭവവും നൽകുന്ന സേവനങ്ങൾ നൽകുമെന്ന് ഉറപ്പിക്കാം.

Best Mobiles in India

English summary
One brand that has consistently been ahead of the curve when it comes to breakthrough technological advancements is OPPO.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X