5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും

|

അഭ്യൂഹങ്ങൾക്കും ഊഹങ്ങൾക്കും ഒടുവിൽ ഓപ്പോയുടെ റെനോ 3 5ജി സീരിസ് പുറത്തിറങ്ങുന്നു. ഡിസംബർ 26ന് ഓപ്പോ റെനോ 3 5ജി, ഓപ്പോ റെനോ 3 പ്രോ 5ജി എന്നിവ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് ഓപ്പോ വൈസ് പ്രസിഡന്‍റ് ബ്രായാൻ ഷൈൻ റെനോ 3 5ജിയുടെ ഡിസൈൻ ടീസറും പാർഷ്യൽ റെണ്ടറും പുറത്ത് വിട്ടത്.

റെനോ 3 5ജി
 

വരാനിരിക്കുന്ന ഓപ്പോ റെനോ 3 5ജിയിൽ പുതുതായി പുറത്തിറക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റായിരിക്കും ഉണ്ടായിരിക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചു. ഗ്ലാസ് ബോഡി, 7.7 എംഎം കട്ടിയുള്ള സ്ലിം ബിൽഡ് എന്നിവയും ഓപ്പോയുടെ പുതിയ മോഡലിന്‍റെ സവിശേഷതകളായിരിക്കുമെന്ന് കമ്പനി അറിയിച്ചു. സ്ലിം ഫോം ഫാക്ടർ ഉണ്ടായിരുന്നിട്ടും 4025 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുകയെന്നും കമ്പനി അവകാശപ്പെടുന്നു.

റെനോ 3 പ്രോ 5ജി

റെനോ 3 പ്രോ 5ജി യുടെ മുഴുവൻ ബാക്ക് പാനലും കാണിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോ ടീസറും ഓപ്പോ ഷെയർ ചെയ്തിട്ടുണ്ട്. പിന്നിൽ വെർട്ടിക്കലായി ക്രമീകരിച്ചിരിക്കുന്ന ക്വാഡ് ക്യാമറകൾ ടീസറിൽ വ്യക്തമായി കാണാം. കർവ്ഡ് ഗ്ലാസുള്ള സവിശേഷ ഗ്രേഡിയന്‍റ് ഡിസൈനിലാണ് ഫോണിന്‍റെ പിൻഭാഗം ഉള്ളത്. ഔദ്യോഗികമായി ഇത്രയും വിവരങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് കമ്പനി ലോഞ്ച് ഡേറ്റ് സ്ഥിരീകരിച്ചത്.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 8 ജിബി റാം സ്മാർട്ട്‌ഫോണുകൾ

ലോഞ്ച്

ഓപ്പോ റിനോ 3 സീരീസ് സ്മാർട്ട്‌ഫോണുകൾ ഡിസംബർ 26 ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ വെയ്‌ബോയിലൂടെ സ്ഥിരീകരിച്ചു. ലോഞ്ച് ഇവന്‍റ് ഹാംഗ്‌ഷൗവിൽ നടക്കാനാണ് സാധ്യത. റെനോ 3, റെനോ 3 പ്രോ എന്നീ രണ്ട് സ്മാർട്ട്‌ഫോണുകൾ മാത്രമാണ് ഇത്തവണ കമ്പനി പുറത്തിറക്കുകയെന്നാണ് റിപ്പോർട്ടുകൾ. രണ്ടും ഡ്യുവൽ മോഡ് എസ്‌എ / എൻ‌എസ്‌എ 5 ജി കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഫോണുകളാണ്.

മീഡിയടെക്
 

റെനോ 3 യുട സ്റ്റാൻഡേർഡ് വേരിന്‍റിൽ മീഡിയടെക് 5 ജി ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നും പ്രോ വേരിയന്‍റിൽ അടുത്തിടെ പുറത്തിറക്കിയ റെഡ്മി കെ 30 5ജിക്ക് തുല്ല്യമായ സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു. റെനോ 3ക്ക് 2400 x 1080 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനും പ്രോ വേരിയന്‍റിന് 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയും 90 ഹെർട്സ് റിഫ്രഷ് റൈറ്റും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.

64 എംപി പ്രൈമറി ക്യാമറ

64 എംപി പ്രൈമറി ക്യാമറ സെൻസറോട് കൂടിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പിൻഭാഗത്ത് നൽകുന്നത്. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, 12 ജിബി റാം എന്നിവയും ഈ സ്മാർട്ട്‌ഫോണിന്‍റെ സവിശേഷതയാണ്. ഇത് കൂടാതെ 48 എംപി പ്രൈമറി ക്യാമറ സെൻസർ ഫോണിൽ ഉണ്ടാകുമെന്നൊരു ലീക്ക് റിപ്പോർട്ട് ഉണ്ടായിരുന്നു. കമ്പനി തങ്ങളുടെ ആദ്യനിര 5ജി സ്മാർട്ട്ഫോണിൽ മറ്റ് എന്തൊക്കെ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാൻ കാത്തിരിക്കേണ്ടി വരും.

കൂടുതൽ വായിക്കുക: 5G യുമായി ഹോണർ വി30, വി30 പ്രോ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

ലീക്ക് റിപ്പോർട്ടുകൾ

ഇതുവരെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ ഓപ്പോ റെനോ 3 സീരീസ് വളഞ്ഞ അരികുകളുള്ള ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. റെഡ്മി കെ 30 5 ജി അടക്കമുള്ള മറ്റ് മിതമായ നിരക്കിൽ ലഭിക്കുന്ന 5 ജി സ്മാർട്ട്‌ഫോണുകൾളോട് മത്സരിക്കാനുള്ള എല്ലാ ഫീച്ചറുകളും ഓപ്പോ തങ്ങളുടെ റെനോ 3 സീരിസിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയും മിക്കവാറും മറ്റ് കമ്പനികളോട് മത്സരിക്കാൻ സാധിക്കുന്ന വിധം കുറയ്ക്കാനും സാധ്യതയുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Oppo Reno 3 5G has been circulating in rumor and speculations of late. It was expected that the smartphone could be unveiled sometime later this month. Late last week, the Oppo Vice President, Brian Shen teased the design of the smartphone by revealing a partial render of the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X