Home
Mobile

കിടിലൻ ഫോണുമായി വീണ്ടും പോക്കോ, പോക്കോ എം4 പ്രോ 5ജി നവംബർ 9ന് വിപണിയിലെത്തും

കുറച്ച് സ്മാർട്ട്ഫോൺ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് തന്നെ ഇന്ത്യയിലെ ജനപ്രീതി നേടിയ ബ്രാന്റാണ് പോക്കോ. ഷവോമിയുടെ സബ് ബ്രാന്റ് എന്നതിൽ നിന്നും സ്വതന്ത്ര ബ്രാന്റായ ശേഷവും പോക്കോയുടെ ഫോണുകൾ വിപണിയിൽ ആധിപത്യം പുലർത്തുന്നവയാണ്. ബ്രാന്റിന്റെ പുതിയ 5ജി സ്മാർട്ട്ഫോണായ പോക്കോ എം4 പ്രോ 5ജിയാണ് ഇപ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയം. ഈ ഡിവൈസ് വൈകാതെ വിപണിയിലെത്തുമെന്ന് സൂചനകൾ ഉണ്ട്. കമ്പനി അടുത്തിടെ ഈ ഡിവൈസിന്റെ ടീസർ പുറത്ത് വിട്ടിരുന്നു.

പോക്കോ എം4 പ്രോ 5ജി

പോക്കോ പുറത്ത് വിട്ട പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ടീസറിൽ നിന്നും ഫോണിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ലൈവ് ചിത്രങ്ങളും ഫോണിന്റെ ആദ്യ രൂപവും പുറത്ത് വന്നിരിക്കുകയാണ്. ഈ സ്മാർട്ട്ഫോൺ നവംബർ 9നാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഡിവൈസിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുിന്നത്, വിയറ്റ്നാമീസ് മാധ്യമമായ ദിപിക്സൽ.വിഎൻ എന്ന വെബ്സൈറ്റാണ്. അടുത്തിടെ വിപണിയിലെത്തിയ റെഡ്മി നോട്ട് 11 5ജിയുടെ റീബ്രാൻഡഡ് പതിപ്പാണ് പോക്കോ എം4 പ്രോ 5ജി എന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റെഡ്മി നോട്ട് 11 5ജി

വരാനിരിക്കുന്ന പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെയും അടുത്തിടെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോണിന്റെ ഡിസൈനും ഏറെക്കുറെ സമാനമാണ്. പഞ്ച്-ഹോൾ ഡിസ്‌പ്ലേയും പിന്നിൽ ഡ്യുവൽ ക്യാമറ സെറ്റപ്പുമാണ് ഈ ഡിവൈസുകളിൽ ഉള്ളത്. ലെൻസുകൾ ദീർഘചതുരാകൃതിയിലുള്ള ഡിസൈനിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതും റെഡ്മി നോട്ട് 11 5ജിക്ക് സമാനമാണ്. റെഡ്മിക്ക് പകരം പോക്കോ ബ്രാൻഡിങ് ആയിരിക്കും ഫോണുകൾ തമ്മിലുള്ള ഇടയുള്ള പ്രധാന വ്യത്യാസം.

പോക്കോ എം4 പ്രോ 5ജി: സവിശേഷതകൾ

പോക്കോ എം4 പ്രോ 5ജി: സവിശേഷതകൾ

പോക്കോ എം4 പ്രോ 5ജിയുടെ ടീസർ പോക്കോ ഇതിനകം പുറത്ത് വിട്ടിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 11ന്റെ റീബ്രാൻഡഡ് പതിപ്പ് മാത്രമാണെങ്കിൽ പ്രധാന സവിശേഷതകൾ എന്തായിരിക്കുമെന്ന് ഇതിനകം തന്നെ വ്യക്തമാണ്. ഈ വരാനിരിക്കുന്ന പോക്കോ ഫോണിൽ എഫ്ച്ച്ഡി+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഉള്ള 6.6-ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയായിരിക്കും ഉണ്ടായിരിക്കുക. ഇതിൽ എന്തെങ്കിലും മാറ്റം പോക്കോ വരുത്തുമോ എന്ന കാര്യം വ്യക്തമല്ല.

സെൽഫി ക്യാമറ

പഞ്ച്-ഹോൾ കട്ടൗട്ടിൽ റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോണിൽ ഉള്ളത് പോലെ തന്നെ 16 എംപി സെൽഫി ക്യാമറ സെൻസർ ആയിരിക്കും ഉണ്ടായിരിക്കുക. പിൻവശത്തുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പിൽ 50 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ഷൂട്ടറും നൽകും. രണ്ട് ക്യാമറകൾ തന്നെയാകും ഉണ്ടാവുക എന്നതിനാൽ 50എംപി എന്ന മികച്ച പ്രൈമറി ക്യാമറയിൽ മാറ്റം വരുത്താൻ യാതൊരു സാധ്യതയും ഇല്ല. പോക്കോ എം4 പ്രോ 5ജി 6എൻഎം ചിപ്‌സെറ്റിന്റെ കരുത്തിൽ ആയിരിക്കും പ്രവർത്തിക്കുക. ഇത് കമ്പനി ടീസറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മിക്കവാറും ഡൈമെൻസിറ്റി 810 ചിപ്പ് ആയിരിക്കുമെന്നാണ് സൂചനകൾ.

5,000 എംഎഎച്ച് ബാറ്ററി

5,000 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് പോക്കോ പുറത്ത് വിട്ട ടീസറിൽ നിന്നും വ്യക്തമാകുന്നു. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 കസ്റ്റം സ്‌കിന്നും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. പോക്കോ എം4 പ്രോ 5ജി നവംബർ 9-ന് ആഗോള വിപണിയിൽ ലോഞ്ച് ചെയ്യും. സമാനമായ റെഡ്മി നോട്ട് 11 5ജിയുടെ റീബ്രാൻഡഡ് ഫോൺ ഇന്ത്യയിൽ റെഡ്മി നോട്ട് 11ടി 5ജി എന്ന പേരിൽ പുറത്തിറങ്ങുമെന്നും സൂചനകൾ ഉണ്ട്. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പോക്കോ എം4 പ്രോ 5ജി തന്നെ ഇന്ത്യൻ വിപണിയിൽ ആദ്യം അവതരിപ്പിക്കാനും സാധ്യതയുണ്ട്.

Best Mobiles in India

English summary
Poco M4 Pro 5G smartphone will hit the market on November 9th. The device will be a rebranded version of the recently released Redmi Note 11 5G smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X