പോക്കോ സി3 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാൻ രണ്ട് ദിവസം കൂടി അവസരം

|

പോക്കോ സി3 സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഒരു ദശലക്ഷം യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചതിന്റെ ഭാഗമായിട്ടാണ് കമ്പനി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോക്കോ അറിയിച്ചു. ജൂണിൽ മലേഷ്യൻ വിപണിയിൽ ലോഞ്ച് ചെയ്ത റെഡ്മി 9സി സ്മാർട്ട്ഫോണിന്റെ ചെറുതായി മാറ്റങ്ങൾ വരുത്തിയ പതിപ്പായാണ് പോക്കോ സി3 ബജറ്റ് സ്മാർട്ട്‌ഫോൺ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. റിയൽ‌മി സി11, ഇൻ‌ഫിനിക്സ് സ്മാർട്ട് 4 പ്ലസ്, സാംസങ് ഗാലക്‌സി എം01 എന്നിവയ്ക്കെതിരെയാണ് പോക്കോ സി 3 മത്സരിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ
 

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ച്, മീഡിയടെക് ഹീലിയോ ജി35 എസ്ഒസി എന്നീ സവിശേഷതകളുമായിട്ടാണ് ഈ ബജറ്റ് സ്മാർട്ട്ഫോൺ വരുന്നത്. 32 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് ഓപ്ഷനും പോക്കോ സി3യിൽ കമ്പനി നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ പോക്കോ സി3യുടെ ഒരു ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിന്റെ ഭാഗമായി നൽകുന്ന പ്രത്യേക കിഴിവ് ജനുവരി 24 വരെ ലഭിക്കും.

കൂടുതൽ വായിക്കുക: 50 എംപി ക്യാമറയുമായി വിവോ എക്സ്60 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങി

പോക്കോ സി3 വില: കിഴിവ്

പോക്കോ സി3 വില: കിഴിവ്

പരിമിതമായ കാലയളവിലേക്കാണ് പോക്കോ സി3 സ്മാർട്ട്ഫോണിന് വില കുറച്ചിരിക്കുന്നത്. ഡിവൈസിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 6,999 രൂപയാണ് വില. 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 7,999 രൂപ വിലയുണ്ട്. രണ്ട് മോഡലുകൾക്കും 500 രൂപ വീതമാണ് പോക്കോ കുറച്ചിരിക്കുന്നത്. ഈ വിലക്കിഴിവ് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഉപയോക്താക്കൾക്ക് ലഭിക്കും.

ലോഞ്ച്

ലോഞ്ച് ചെയ്തപ്പോൾ പോക്കോ സി3 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുളള മോഡലിന് 7,499 രൂപയായിരുന്നു വില. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയായിരുന്നു വില. രണ്ട് മോഡലിനും ഈ മാസം ആദ്യം വിലക്കിഴിവ് ലഭിച്ചിരുന്നു. ഈ വിലക്കിഴിവിന് ശേഷം ഡിവൈസിന്റെ വില 8,499 രൂപയായി കുറഞ്ഞു.

കൂടുതൽ വായിക്കുക: പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിൽ

പോക്കോ സി3: സവിശേഷതകൾ
 

പോക്കോ സി3: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് പോക്കോ സി3 പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് എന്നിവയാണ് ഡിസ്പ്ലെയുടെ മറ്റ് സവിശേഷതകൾ. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി35 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. 13 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പോടെയാണ് ഈ ഡിവൈസ് വരുന്നത്.

ബാറ്ററി

പോക്കോ സി3 സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. 64 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 10W ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി എംഐ 11, എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
Poco announces discount for Poco C3 smartphone in Indian market The company has announced special offers as part of its sale of one million units in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X