പോക്കോ സി3 സ്മാർട്ട്ഫോൺ ഇന്ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

പോക്കോ സി3 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് നടക്കുന്നത്. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഇത് ജൂൺ മാസത്തിൽ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ച റെഡ്മി 9സി സ്മാർട്ട്ഫോണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ പോക്കോ സി3 സ്മാർട്ട്ഫോണിനായുള്ള പ്രത്യേക പേജിൽ ഡിവൈസിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട്

പോക്കോ സി3 ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പനയ്ക്കെത്തുന്നത്. ഡിവൈസിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഔദ്യോഗികമായി ലഭ്യല്ലെങ്കിലും റെഡ്മി 9സി സ്മാർട്ട്ഫോണിന്റെ മലേഷ്യയിലെ വിലയുമായി താരതമ്യം ചെയ്തും മറ്റുമായി ഈ ഡിവൈസിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,990 രൂപയായിരിക്കും വിലയെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. ഡിവൈസിന്റെ ക്യാമറ ഫീച്ചറുകൾ കഴിഞ്ഞ ദിവസം കമ്പനി പുറത്ത് വിട്ട ടീസറിലൂടെ വ്യക്തമായി.

കൂടുതൽ വായിക്കുക: 4,000 രൂപയിൽ താഴെ വിലയിൽ മൂന്ന് ഓർബിക് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ജിയോകൂടുതൽ വായിക്കുക: 4,000 രൂപയിൽ താഴെ വിലയിൽ മൂന്ന് ഓർബിക് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ജിയോ

ട്രിപ്പിൾ ക്യാമറ

പോക്കോ സി3 സ്മാർട്ട്ഫോണിന്റെ പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. ഈ ക്യാമറ സെറ്റപ്പിൽ 13 എംപി പ്രൈമറി സെൻസറായിരിക്കും ഉണ്ടാവുകയെന്നും മറ്റ് സെൻസറുകളിൽ ഒരു ഡെപ്ത് സെൻസറും ഒരു മാക്രോ ലെൻസും ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും കമ്പനി നൽകും. ഫോണിന്റെ പിൻഭാഗത്ത് മുകളിൽ ഇടത് കോണിലായി ചതുരാകൃതിയിലായിരിക്കും ഈ ക്യാമറ സെറ്റപ്പ് സ്ഥാപിക്കുക എന്ന് കമ്പനി പുറത്ത് വിട്ട ടീസർ ഇമേജിൽ നിന്നും വ്യക്തമാകുന്നു.

ബ്രാൻഡിങ്

പോക്കോ സി3 സ്മാർട്ട്ഫോണിലെ ക്യാമറ മൊഡ്യൂളിന് താഴെയായി പോക്കോ ബ്രാൻഡിങ് ഉണ്ട് എന്നതും ടീസറിലൂടെ വ്യക്തമാകുന്നുണ്ട്. പോക്കോ സി3 സ്മാർട്ട്ഫോണിന്റെ പിൻ‌ പാനലിന്റെ താഴത്തെ ഭാഗത്ത് ടെക്സ്ചർ ചെയ്ത പാറ്റേൺ ഉണ്ടെന്നാണ് സൂചനകൾ. റെഡ്മി 9സി സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് പുതിയ പോക്കോ സി3 പുറത്തിറക്കുന്നത് എങ്കിൽ റെഡ്മി 9സിക്ക് സമാനമായ സവിശേഷതകൾ ഈ ഡിവൈസിലും ഉണ്ടായിരിക്കും. 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുമായി ഡിവൈസ് പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2020കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2020

 മീഡിയടെക് ഹെലിയോ ജി 35

ഡിവൈസിന്റെ ഡിസ്പ്ലെ 1600 x 720 പിക്സൽ റെസല്യൂഷനുള്ള എൽസിഡി ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയായിരിക്കും. ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

റെഡ്മി 9സി

റെഡ്മി 9സി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസിൽ 13 എംപി മെയിൻ സെൻസർ, 2 എംപി സെക്കൻഡറി മാക്രോ ലെൻസ്, 2 എംപി ടെർഷ്യറി ഡെപ്ത് സെൻസർ എന്നിവയും ഉണ്ട്. 5 എംപി സെൽഫി ക്യാമറ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഫീച്ചറുകൾ. 10W ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിലെ മറ്റ് സവിശേഷതകൾ.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾകൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

Best Mobiles in India

Read more about:
English summary
The Poco C3 smartphone will be launched in the Indian market today. The launch of the device will take place at 12 noon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X