പോക്കോ സി3 പുറത്തിറങ്ങുക ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി

|

പോക്കോ സി3 സ്മാർട്ട്ഫോൺ ഒക്ടോബർ 6ന് ലോഞ്ച് ചെയ്യാനിരിക്കെ ഡിവൈസിന്റെ ക്യാമറ സവിശേഷതകൾ പുറത്ത്. ഫ്ലിപ്പ്കാർട്ടിലെ മൈക്രോ സൈറ്റിൽ നിന്നാണ് ഡിവൈസിന്റെ ഡിസൈൻ, ക്യാമറ ഫീച്ചറുകൾ എന്നിവയെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. ഒക്ടോബർ 6ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസ് ഇന്ത്യയിൽ അവതരിപ്പി്കുന്നത്. നേരത്തെ തന്നെ ഡിസൈനിന്റെയും ചില സവിശേഷതകളുടെയും സൂചനകൾ ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റ് നൽകിയിരുന്നു. പുതിയ അപ്ഡേറ്റിൽ ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക എന്ന് കൂടി വ്യക്തമാക്കുകയാണ് പോക്കോ.

പോക്കോ സി3: ക്യാമറ

പോക്കോ സി3: ക്യാമറ

ഫ്ലിപ്പ്കാർട്ടിലെ പോക്കോ സി3 ടീസർ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഡിവൈസിന്റെ പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. എന്ന് സ്ഥിരീകരിക്കുന്നു. 13 എംപി പ്രൈമറി സെൻസറായിരിക്കും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടാവുക. ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും നൽകും. ക്യാമറ മൊഡ്യൂളിൽ ഡെപ്ത് സെൻസറും മാക്രോ ലെൻസും ഉണ്ടായിരിക്കാനും സാധ്യത ഏറെയാണ്. ഈ സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്തിന്റെ മുകളിൽ ഇടത് കോണിലായി ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഉണ്ടാവുകയെന്നും ടീസർ പേജിൽ നിന്നും വ്യക്തമാകുന്നു.

കൂടുതൽ വായിക്കുക: ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ ഒക്ടോബർ 17ന് ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ ഒക്ടോബർ 17ന് ഇന്ത്യൻ വിപണിയിലെത്തും

ബ്രാൻഡിങ്

പോക്കോ സി3 സ്മാർട്ട്ഫോണിലെ ക്യാമറ മൊഡ്യൂളിന് താഴെയായി പോക്കോ ബ്രാൻഡിങ് നൽകിയിട്ടുണ്ട് എന്നം ടീസറിലൂടെ വ്യക്തമാകുന്നുണ്ട്. ഡിവൈസ് പുറത്തിറങ്ങുന്നത് ഈ സൂചനകളിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. പോക്കോ സി3 സ്മാർട്ട്ഫോണിന്റെ പിൻ‌ പാനലിന്റെ താഴത്തെ ഭാഗത്ത് ടെക്സ്ചർ ചെയ്ത പാറ്റേൺ ഉണ്ടെന്നും സൂചനകൾ ഉണ്ട്. സ്മാർട്ട്ഫോണിന്റെ ലോഞ്ച് മൂന്ന് ദിവസം കഴിഞ്ഞ് നടക്കുന്നതിനാൽ തന്നെ വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ മൈക്രോസൈറ്റിലൂടെ തന്നെ പുറത്ത് വിട്ടേക്കും.

പോക്കോ സി3: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും
 

പോക്കോ സി3: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

പോക്കോ സി3 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ അനുസരിച്ച് ഡിവൈസിന്റെ ഏകദേശ വില എന്തായിരിക്കുമെന്ന സൂചനയും ലഭിക്കിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റ പരമാവധി വില 10,999 രൂപയായിരിക്കും. 9,999 രൂപയ്ക്കും ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ റെഡ്മി 9സി സ്മാർട്ട്ഫോണിന്റെ പുതുക്കിയ പതിപ്പാണ് പോക്കോ സി3 എന്ന സൂചനകളും ചില റിപ്പോർട്ടുകൾ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ഈ മാസം വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഈ മാസം വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സ്മാർട്ട്ഫോണുകൾ

പോക്കോ സി3

റെഡ്മി 9സി സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് പുതിയ പോക്കോ സി3 പുറത്തിറക്കുന്നത് എങ്കിൽ റെഡ്മി 9സിക്ക് സമാനമായ സവിശേഷതകൾ ഈ ഡിവൈസിലും ഉണ്ടായിരിക്കും. 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുമായി ഡിവൈസ് പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ൽ 1600 x 720 പിക്സൽ റെസല്യൂഷനുള്ള എൽസിഡി ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയാണ് ഇത്. ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസിയായിരിക്കും ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

റെഡ്മി 9സി

റെഡ്മി 9സി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നുണ്ടായിരുന്നത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസിൽ 13 എംപി മെയിൻ സെൻസർ, 2 എംപി സെക്കൻഡറി മാക്രോ ലെൻസ്, 2 എംപി ടെർഷ്യറി ഡെപ്ത് സെൻസർ എന്നിവയും ഉണ്ട്. ഫെയ്സ് അൺലോക്കുള്ള ഡിവൈസിൽ 5 എംപി സെൽഫി ക്യാമറ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഫീച്ചറുകൾ. 10W ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിലെ മറ്റ് സവിശേഷതകൾ.

കൂടുതൽ വായിക്കുക: 4,000 രൂപയിൽ താഴെ വിലയിൽ മൂന്ന് ഓർബിക് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ജിയോകൂടുതൽ വായിക്കുക: 4,000 രൂപയിൽ താഴെ വിലയിൽ മൂന്ന് ഓർബിക് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ജിയോ

Best Mobiles in India

Read more about:
English summary
The camera features of the Poco C3 smartphone are out as the is set to launch the device on October 6th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X