Home
Mobile

Poco F2: ഈ വർഷത്തെ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോക്കോയുടെ സ്മാർട്ട്ഫോണുകൾ

ഷവോമിയുടെ സബ് ബ്രാൻഡായിരുന്ന പോക്കോഫോൺ അടുത്തിടെയാണ് സ്വതന്ത്ര കമ്പനിയായി പ്രഖ്യാപിക്കപ്പെട്ടത്. പോക്കോ എഫ്1 എന്ന ഒറ്റ സ്മാർട്ട്ഫോണിലൂടെ സ്മാർട്ട്ഫോൺ വിപണിയിൽ ജനപ്രീതിയാർജ്ജിച്ച ബ്രാന്റാണ് പോക്കോ. പോക്കോ എഫ് 2 അടക്കം നിരവധി സ്മാർട്ട്ഫോണുകളാണ് കമ്പനി ഈ വർഷം വിപണിയിൽ എത്തിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

പോക്കോ എഫ് 1

2018ലാണ് പോക്കോ എഫ് 1 പുറത്തിറക്കിയത്. മുൻനിര ഫോണുകളുടെ സവിശേഷതകളും താരതമ്യേന കുറഞ്ഞ വിലയുമാണ് ഈ സ്മാർട്ട്ഫോണിനെ ജനപ്രീയമാക്കിയത്. പോക്കോ എഫ് 1 പുറത്തിറങ്ങി വിപണി കീഴടക്കിയതിന് ശേഷം എഫ് 2 പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ട് വർഷത്തോളമായി കമ്പനി ഫോണുകളൊന്നും പുറത്തിറക്കിയിരുന്നില്ല. പോക്കോ എന്ന സബ് ബ്രാന്റ് ഷവോമി അടച്ചുപൂട്ടുന്ന എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഷവോമി പോക്കോയെ സ്വതന്ത്ര കമ്പനിയായി പ്രഖ്യാപിച്ചതോടെ കൂടുതൽ പോക്കോ ഫോണുകൾ പുറത്തിറങ്ങുമെന്ന് വ്യക്തമായി.

പോക്കോ എഫ് 2

അടുത്തിടെയുള്ള ലീക്കുകൾ പോക്കോ എഫ് 2 ഉടൻ പുറത്തിറങ്ങുമെന്നാണ് അവകാശപ്പെടുന്നത്. പോക്കോ എഫ് 2 ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും പോക്കോ സീസൺ 2 ഉടൻ വരുന്നുവെന്ന് കമ്പനി വൃത്തങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനി ഈ വർഷം ഒന്നിൽ കൂടുതൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കും എന്നതിന്റെ സൂചനയാണ്. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

പോക്കോയുടെ ട്വീറ്റ്

പോക്കോ എഫ് 2 നെ കുറിച്ച് കമ്പനിയുടെ ട്വീറ്റിൽ പരാമർശം ഒന്നും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പോക്കോയുടെ ട്വീറ്റുകൾ പോക്കോ സീസൺ 2 എന്ന വാക്കാണ് ഉപയോഗിച്ചത്. ഇതിലൂടെ പുറത്തിറക്കാൻ പോകുന്ന സ്മാർട്ട്ഫോണുകളെ കുറിച്ച് സൂചനകളൊന്നും ലഭിക്കുന്നില്ലെങ്കിലും കമ്പനിയുടെ ഒന്നിലധികം സ്മാർട്ട്ഫോണുകൾ ഈ വർഷം പുറത്തിറങ്ങുമെന്ന് സൂചിപ്പിക്കുന്നു. എഫ് 1 ന്റെ വിപണിയിലെ വിജയവും ജനപ്രീതിയും കണക്കിലെടുത്ത് പോക്കോ എഫ് 2 ആയിരിക്കും ആദ്യം പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ.

 സ്മാർട്ട്ഫോണുകൾ

പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകളെ പറ്റിയുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. റെഡ്മിയിൽ നിന്ന് സ്വതന്ത്രമായതിനാൽ തന്നെ പോക്കോ പുറത്തിറക്കാൻ പോകുന്ന സ്മാർട്ട്ഫോണുകളിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ഇനി വരാനിരിക്കുന്ന ഫോണായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന പോക്കോ എഫ്2 ലൈറ്റിന്റെ ലീക്ക് പുറത്ത് വന്നിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്നത് സ്നാപ്പ്ഡ്രാഗൺ 765 ചിപ്പ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. ലീക്ക് ആയ ചിത്രങ്ങളിൽ നിന്ന് വാട്ടർഡ്രോപ്പ് നോച്ച് ഉള്ള ഒരു ഡിസ്പ്ലെയാണ് ഫോണിൽ ഉണ്ടാവുക എന്നും വ്യക്തമാവുന്നു.

പോക്കോ എഫ് 2 ലൈറ്റ്

പോക്കോ എഫ് 2 ലൈറ്റ് ആൻഡ്രോയിഡ് 10 ൽ പ്രവർത്തിപ്പിക്കുന്ന സ്മാർട്ടഫോൺ ആയിരിക്കുമെന്നാണ് അനുമാനം. പോക്കോ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പോക്കോയുടെ സ്വന്തം സ്കിനിലായിരിക്കും അത് ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 5ജി സാങ്കേതിക വിദ്യ പോക്കോയുടെ വരാനിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാമോ എന്നതിലും ഇപ്പോൾ വ്യക്തത വന്നിട്ടില്ല. ഫ്ലാഗ്ഷിപ്പുകളോട് കിടപിടിക്കുന്ന വില കുറഞ്ഞ സ്മാർട്ട്ഫോൺ എന്ന നിലയിൽ തന്നെയായിരിക്കും മിക്ക ഫോണുകളും പുറത്തിറക്കുക.

റെഡ്മി കെ 30

പോക്കോ എഫ് 2 നെ കുറിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം റെഡ്മി കെ 30 നോട് അതീവ സാമ്യത പുലർത്തുന്ന ഒരു സ്മാർട്ട്ഫോണായിരിക്കും ഇത്. 730 ജി പ്രോസസർ, 6 ജിബി മുതൽ 8 ജിബി വരെ റാം, 256 ജിബി വരെ എക്സപാന്റബിൾ സ്റ്റോറേജ്, 4,500 എംഎഎച്ച് ബാറ്ററി എന്നിവയുള്ള 4 ജി പവർ ഡിവൈസായിരിക്കും പോക്കോ എഫ് 2 എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഈ വർഷത്തെ സ്മാർട്ട്ഫോൺ വിപണി കൈയ്യടക്കാൻ പോക്കോയുടെ മറ്റ് ഏതൊക്കെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന് കണ്ടറിയാം.

Best Mobiles in India

English summary
Xiaomi's sub-brand Pocophone recently metamorphosed into an independent entity and it appears its first order of business will be to launch not just the Poco F2, but a number of other Pocophone branded smartphones along with it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X