Home
Mobile

പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഷവോമിയുടെ കീഴിലുള്ള പോക്കോയുടെ ആദ്യ സ്മാർട്ട്ഫോണായ പോക്കോ എഫ്1 ഇന്ത്യൻ വിപണിയിൽ വൻ ജനപ്രീതി നേടിയശേഷം ഈ സീരിസിലെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് പോക്കോ. ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് പോക്കോ എഫ് 2 പ്രോ പുറത്തിറക്കിയത്. ഈ ഡിവൈസ് കഴിഞ്ഞ വർഷം തന്നെ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഏറെ വൈകിയാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സവിശേഷതകളും 5ജി കണക്ടിവിറ്റിയുമായിട്ടാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

പോക്കോ എഫ് 2 പ്രോ: വിലയും വിൽപ്പനയും

പോക്കോ എഫ് 2 പ്രോ: വിലയും വിൽപ്പനയും

പോക്കോ എഫ് 2 പ്രോ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 499 യൂറോ ആണ് വില വരുന്നത്. ഇത് ഏകദേശം 40,686 രൂപയാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 599 യൂറോയാണ് റീട്ടെയിൽ വില (ഏകദേശം 48,870 രൂപ). സൈബർ ഗ്രേ, നിയോൺ ബ്ലൂ, ഫാന്റം ബ്ലൂ, ഇലക്ട്രിക് പർപ്പിൾ എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത ഷേഡുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

ഡിവൈസ്

ഈ ഡിവൈസ് എപ്പോഴാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാവുന്നത് എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. പോക്കോ ഇതിനകം തന്നെ ഇന്ത്യയിൽ പോക്കോ എം 2 പ്രോ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്നും റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. മറ്റ് പല വിപണികളിലും പോക്കോ എഫ് 2 പ്രോ ഏതാനും ദിവസങ്ങൾക്കകം ലഭ്യമാകും.

പോക്കോ എഫ് 2 പ്രോ: സവിശേഷതകൾ

പോക്കോ എഫ് 2 പ്രോ: സവിശേഷതകൾ

പോക്കോ എഫ് 2 പ്രോയുടെ മുൻനിര പ്രോസസറിന്റെ കരുത്തോടെയായിരിക്കും പുറത്തിറങ്ങുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 5 ജി സപ്പോർട്ടുള്ള സ്മാർട്ട്‌ഫോണിൽ ലിക്വിഡ് കൂൾ 2.0 സാങ്കേതികവിദ്യയും മെച്ചപ്പെട്ട സൂപ്പർ കൂളിംഗ് സാധ്യമാക്കാനായി "സൂപ്പർ വിസി" വേപ്പർ ചേമ്പറും നൽകിയിട്ടുണ്ട്.

ഡിസ്പ്ലെ

8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് പ്രോസസറിനൊപ്പം ഡിവൈസിനെ ശക്തിപ്പെടുത്താൻ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് പൈ ഒഎസിൽ ബൂട്ട് ചെയ്യുന്ന ഈ ഡിവൈസിൽ പോക്കോ ലോഞ്ചർ 2.0 ഇന്റർഫേസ് ഉണ്ടായിരിക്കും. 6.67 ഇഞ്ച് സൂപ്പർ അമോലെഡ് പാനൽ, എഫ്‌എച്ച്‌ഡി + റെസല്യൂഷൻ, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, എച്ച്ഡിആർ 10+ സർട്ടിഫിക്കേഷൻ എന്നിവയടങ്ങുന്ന ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

പോക്കോ എഫ് 2 പ്രോ

പോക്കോ എഫ് 2 പ്രോയുടെ മുൻവശത്തും പിൻ പാനലിലും കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനാണ് കമ്പനി നൽകിയിട്ടുള്ളത്. ഫോട്ടോഗ്രഫിക്കായി ഫോണിൽ 64 എംപി സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ നൽകിയിട്ടുണ്ട്. ഇതിനൊപ്പം 13 എംപി വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ചേർന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് പിന്നിലുള്ളത്.

സെൽഫി ക്യാമറ

പോപ്പ്-അപ്പ് മൊഡ്യൂളിനുള്ളിൽ നൽകിയിട്ടുള്ള സെൽഫി ക്യാമറ 20 എംപിയാണ്. 30W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 4,700 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. പോക്കോ എഫ് 2 പ്രോ സ്മാർട്ട്ഫോൺ പ്രാഥമികമായി റെഡ്മി കെ 30 പ്രോയിൽ മാറ്റങ്ങൾ വരുത്തി പുറത്തിറക്കിയ ഫോണാണ്. ഈ രണ്ട് ഫോണുകളിലും സമാനമായ ഡിസൈനും ഹാർഡ്‌വെയർ പായ്ക്കിങുമാണ് ഉള്ളത്.

Best Mobiles in India

English summary
Recently, the internet was flooded with the leaks surrounding the Poco F2 Pro. Now, the handset has finally been announced backed with 5G connectivity and packed with some high-end internals.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X