പോക്കോ എഫ് 2 പ്രോ ഇന്ത്യയിലെത്തുക 40,000 രൂപ മുതലുള്ള വിലയിൽ
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പോക്കോ എഫ്2 പ്രോ സ്മാർട്ട്ഫോണിന് RM2,199 (ഏകദേശം 38,228 രൂപ) വിലവരും. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലും ഉള്ള ഹൈ എൻഡ് മോഡലിന് 2,599 (ഏകദേശം 45,292 രൂപ) യാണ് വില. ഇന്ത്യയിലേക്ക് എത്തുമ്പോൾ ഡിവൈസിന്റെ 6ജിബി വേരിയന്റിന് 40,000 രൂപയോളം വിലവരുമെന്നാണ് റിപ്പോർട്ടുകൾ. 40,000 രൂപയ്ക്കും 45,000 രൂപയ്ക്കും ഇടയിലായിരിക്കും ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില.

പോക്കോ എഫ് 2 പ്രോ: പ്രതീക്ഷിക്കുന്ന വില

പോക്കോ എഫ് 2 പ്രോയുടെ യൂറോപ്പിലെ വില ഇന്ത്യൻ കറൻസിയിലേക്ക് മാറ്റി നോക്കുമ്പോൾ ലഭിക്കുന്ന തുക മേൽപ്പറഞ്ഞ വിലയെക്കാൾ കൂടുതലാണ്. 6 ജിബി റാമുള്ള അടിസ്ഥാന മോഡലിന് 499 യൂറോയാണ് വില. ഇത് ഏകദേശം ഏകദേശം 41,654 രൂപയാണ്. 8 ജിബി റാം മോഡൽ 599 യൂറോയ്ക്കാണ് യൂറോപ്പിൽ വിൽപ്പനയ്ക്ക് എത്തിയത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50,000 രൂപയാണ്.

പോക്കോ എഫ് 2 പ്രോ എപ്പോൾ വേണമെങ്കിലും ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായൊരു തിയ്യതി ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ലീക്ക് റിപ്പോർട്ടുകളിലെ വില അനുസരിച്ച് ഈ ഡിവൈസ് വൺപ്ലസ് 8, ഷിയോമി മി 10 5 ജി എന്നിവയുമായി മത്സരിക്കുമെന്നാണ്. ചില ലീക്ക് റിപ്പോർട്ടുകൾ പ്രകാരം പോക്കോ എം 2 പ്രോ രാജ്യത്ത് അധികം വൈകാതെ പുറത്തിറങ്ങിയേക്കും.

5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ പിന്തുണയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറുമായാണ് പോക്കോ എഫ് 2 പ്രോ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. 64 എംപി സോണിഐഎംഎക്സ് 686 പ്രൈമറി സെൻസറും 13 എംപി വൈഡ് ആംഗിൾ സെൻസറും ഉള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറും ഈ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു

എച്ച്ഡിആർ 10 + സർട്ടിഫിക്കേഷനോടുകൂടിയ 6.67 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് പാനലും 1200 നിറ്റ് പീക്ക് ബ്രറ്റ്നസുമാണ് പോക്കോ എഫ് 2 പ്രോ പുറത്തിറങ്ങുന്നത്. സെൽഫികൾക്കായി 20 എംപി ക്യാമറയും ഡിവൈലിൽ നൽകിയിരിക്കുന്നു. പോപ്പ്-അപ്പ് സെൽഫി ക്യാമറ മൊഡ്യൂളിലാണ് ഈ 20 എംപി ക്യാമറ നൽകിയിരിക്കുന്നത്. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,700 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Click it and Unblock the Notifications