സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോക്കോ എഫ്3 ജിടി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

|

വളരെ കുറച്ച് സ്മാർട്ട്ഫോണുകൾ കൊണ്ട് സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ ബ്രാന്റ് ആയി മാറിയ പോക്കോയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി. പോക്കോ എഫ്3 ജിടി എന്ന സ്മാർട്ട്ഫോൺ കിടിലൻ സവിശേഷതകളുമായിട്ടാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി 1200 എസ്ഒസി, 5065 എംഎഎച്ച് ബാറ്ററി, 65W ഫാസ്റ്റ് ചാർജിങ്, 64എംപി പ്രൈമറി ക്യാമറ, 120 ഹെർട്സ് ഡിസ്പ്ലെ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ

 

പോക്കോ എഫ്3 ജിടി: വിലയും ലഭ്യതയും

പോക്കോ എഫ്3 ജിടി: വിലയും ലഭ്യതയും

6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 26,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയും 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 30,999 രൂപയുമാണ് വില. ഈ ഡിവൈസുകൾക്കെല്ലാം ഓഗസ്റ്റ് 2 വരെ 1000 രൂപ കിഴിവും ഓഗസ്റ്റ് 9 വരെ 500 രൂപ കിഴിവും നൽകുമെന്ന് പോക്കോ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 24ന് ഈ ഡിവൈസുകളുടെ പ്രീ ഓർഡറുകൾ ആരംഭിക്കും. ജൂലൈ 24ന് ഫ്ലിപ്പ്കാർട്ട് വഴിയാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. പ്രിഡേറ്റർ ബ്ലാക്ക്, ഗൺമെറ്റൽ സിൽവർ എന്നീ രണ്ട് കളർ വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാകും.

കിടിലൻ സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2 5ജി ഇന്ത്യൻ വിപണിയിൽ എത്തികിടിലൻ സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2 5ജി ഇന്ത്യൻ വിപണിയിൽ എത്തി

പോക്കോ എഫ്3 ജിടി:  സവിശേഷതകൾ
 

പോക്കോ എഫ്3 ജിടി: സവിശേഷതകൾ

6.67 ഇഞ്ച് ടർബോ അമോലെഡ് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. എച്ച്ഡിആർ 10+ സപ്പോർട്ട്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 480 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നീ സവിശേഷതകളും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. 8ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 1200 എസ്ഒസിയാണ്. ഗെയിമിങിന് ആവശ്യമായ സവിശേഷതകളുള്ള ഡിവൈസിൽ വേപ്പർ ചേമ്പർ കൂളിങ് സംവിധാനവും പോക്കോ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമറ

പോക്കോയുടെ മറ്റ് ഡിവൈസുകൾ പോലെ മികച്ച ക്യാമറ സെറ്റപ്പാണ് എഫ്3 ജിടിയിലും നൽകിയിട്ടുള്ളത്. എഫ്/1.65 അപ്പർച്ചർ ലെൻസുള്ള 64 മെഗാപിക്സൽ മെയിൻ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളാണ് ഇതിലുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. വലതുവശത്ത് സുരക്ഷയ്ക്കായുള്ള ഫിങ്കർപ്രിന്റെ സ്കാനർ പവർ ബട്ടനൊപ്പം നൽകിയിട്ടുണ്ട്.

പുതിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽപുതിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽ

ബാറ്ററി

5,065 എംഎഎച്ച് ബാറ്ററിയാണ് പോക്കോ തങ്ങളുടെ എഫ് സീരിസിലെ പുതിയ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ബാറ്ററി വലുതാണ് എങ്കിലും ഫോണിന് 8.33 എംഎം കട്ടിയും 205 ഗ്രാം ഭാരവും മാത്രമേ ഉള്ളു എന്നതാണ് ശ്രദ്ധേയം. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പോക്കോ നൽകിയിട്ടുണ്ട്. എൽ-ആകൃതിയിലുള്ള ചാർജിങ് കേബിളാണ് ഇതിലുള്ളത്. ഇത് ഗെയിമിങിനിടയിലും ഫോൺ ചാർജ് ചെയ്യാനുള്ള സൌകര്യത്തിനാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Poco's new smartphone launched in Indian. Poco F3 GT smartphone has been launched with 5G support and amazing features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X