പോക്കോ എഫ്3, പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
പോക്കോ എഫ്3, പോക്കോ എക്സ്3 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിച്ചു. യൂറോപ്യൻ വിപണിയിലാണ് ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. പോക്കോ എഫ്3 സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച റെഡ്മി കെ40ന്റെ റീബ്രാൻഡഡ് പതിപ്പാണ്. രണ്ടാമത്തെ ഡിവൈസ് മൊത്തത്തിൽ ഒരു പുതിയ മോഡലാണ്. ഫ്ലാഗ്ഷിപ്പ് ഗ്രേഡ് ഹാർഡ്‌വെയറുകളായ 120 ഹെർട്സ് ഡിസ്പ്ലേ, 33W ക്വിക്ക് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററികൾ എന്നിവ ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

പോക്കോ എഫ്3 സവിശേഷതകൾ
3.2GHz ക്ലോക്ക് സ്പീഡുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിലാണ് പോക്കോ എഫ്3 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും പോക്കോ നൽകിയിട്ടുണ്ട്.

പോക്കോ എഫ്3 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ പാനലിൽ പഞ്ച്-ഹോൾ ഡിസൈനും എഫ്എച്ച്ഡി + റെസല്യൂഷനും ഉണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഡിവൈസിലുള്ളത്. ക്യാമറ കട്ടൌട്ടിൽ 20 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സെറ്റപ്പാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ സെൻസർ എന്നിവയാണ് ഉള്ളത്.

സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറുമായിട്ടാണ് പോക്കോ എഫ്3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 4ജി വോൾട്ടി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 4,520 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി 33W ക്വിക്ക് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

പോക്കോ എക്സ്3 പ്രോ: സവിശേഷതകൾ
സ്നാപ്ഡ്രാഗൺ 860 പ്രോസസറിന്റെ കരുത്തിലാണ് പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതൊരു പ്രീമിയം ഡിവൈസാണ്. ഒക്ടാ കോർ ക്വാൽകോം ചിപ്‌സെറ്റിന് 2.96GHz ക്ലോക്ക് സ്പീഡും അഡ്രിനോ 640 ജിപിയു സപ്പോർട്ടും ഉണ്ട്. പോക്കോ എഫ്3 ൽ നിന്ന് വ്യത്യസ്തമായി സ്റ്റാൻഡേർഡ് 4ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുമായാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡികാർഡ് സപ്പോർട്ടും ഉണ്ട്.

നാല് പിൻക്യാമറകളാണ് പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിൽ ആദ്യത്തെ ക്യാമറ 48 എംപി പ്രൈമറി ക്യാമറയാണ്. ഇതിനൊപ്പം വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെക്കൻഡറി സെൻസർ, 2എംപി ഡെപ്ത് സെൻസർ, 2എംപി മാക്രോ സെൻസർ എന്നിവയും പോക്കോ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 20 എംപി ലെൻസാണ് പോക്കോ നൽകിയിട്ടുള്ളത്.

പോക്കോ എഫ്3 സ്മാർട്ട്ഫോണിലെ അമോലെഡ് പാനലിൽ നിന്ന് വ്യത്യസ്തമായി എൽസിഡി ഡിസ്പ്ലേയാണ് പോക്കോ എക്സ് 3 പ്രോയിൽ ഉള്ളത്. 6.67 ഇഞ്ച് ഡിസ്‌പ്ലേയിൽ എഫ്‌എച്ച്‌ഡി + സ്‌ക്രീൻ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. സുരക്ഷയ്‌ക്കായി പിൻ ഭാഗത്താണ് ഫിസിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ നൽകിയിട്ടുള്ളത്. ഡിവൈസിന് 5,160 mAh ബാറ്ററിയും ഉണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ബാറ്ററിയാണ് ഇത്.

പോക്കോ എഫ്3: വിലയും വിൽപ്പനയും
പോക്കോ എഫ്3 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 349 യൂറോ (ഏകദേശം 30,129 രൂപ) വിലയുണ്ട്, ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 399 യൂറോ (ഏകദേശം 34,448 രൂപ) വിലയുണ്ട്. ആർട്ടിക് വൈറ്റ്, ഡീപ് ഓഷ്യൻ ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഡിവൈസ് വിപണിയിൽ എത്തിയിരിക്കുന്നത്.

പോക്കോ എക്സ് 3 പ്രോ: വിലയും വിൽപ്പനയും
പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിനറെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 249 യൂറോ (ഏകദേശം 21,498 രൂപ) വിലയുണ്ട്. ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ടോപ്പ് മോഡലിന് 299 യൂറോ (ഏകദേശം 25,500 രൂപ) ആണ് വില. ഫ്രോസ്റ്റ് ബ്ലൂ, ഫാന്റം ബ്ലാക്ക്, മെറ്റൽ ബ്രൌൺസ് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.


Click it and Unblock the Notifications








