5G Smartphone വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് വൈകാതെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങും. അതുകൊണ്ട് തന്നെ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ 5ജി ഡിവൈസുകൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ അവയിൽ സപ്പോർട്ട് ചെയ്യുന്ന ബാൻഡുകളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. 30000 രൂപയിൽ താഴെ വിലയിൽ ഇന്ന് ഇന്ത്യയിൽ ധാരാളം 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ ഉണ്ട്.

 

5ജി സ്മാർട്ട്ഫോണുകൾ

5ജി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ കണക്റ്റിവിറ്റി ഓപ്ഷന് പുറമെ മാന്യമായ പെർഫോമൻസും ക്യാമറകളും വലിയ ബാറ്ററിയുമെല്ലാം ഉള്ള വേണം വാങ്ങാൻ. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഡിവൈസുകളെല്ലാം 30000 രൂപയിൽ താഴെ മാത്രം വിലയുള്ളവയാണ്. ആകർഷകമായ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്ന ഈ ഡിവൈസുകളിൽ പോക്കോ, വൺപ്ലസ്, മോട്ടറോള, വിവോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു.

പോക്കോ എഫ്4 5ജി

പോക്കോ എഫ്4 5ജി

വില: 29,999 രൂപ

10 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണാണ് പോക്കോ എഫ്4 5ജി. സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ പ്രോസസർ ഗെയിമിങിനും ആപ്പുകൾ കൈകാര്യം ചെയ്യുന്നതിനും വളരെ മികച്ചതാണ്. മെലിഞ്ഞ ഡിസൈനാണ് ഫോണിനുള്ളത്. ഡിവൈസിലുള്ള അമോലെഡ് ഡിസ്പ്ലേ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നു. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500mAh ബാറ്ററിയും ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ൽ ഈ ഡിവൈസ് പ്രവർത്തിക്കുന്നു.

ജിയോയുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തുംജിയോയുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും

മോട്ടറോള എഡ്ജ് 30
 

മോട്ടറോള എഡ്ജ് 30

വില: 29,999 രൂപ

മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ മികച്ചൊരു 5ജി സ്മാർട്ട്ഫോൺ ആണ്. 144Hz റിഫ്രഷ് റേറ്റുള്ള പിഒലെഡ് ഡിസ്പ്ലെയാണ് ഈ ഡിവൈസിലുള്ളത്. ആൻഡ്രോയിഡ് 12 എക്സ്പീരിയൻസ് നൽകുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 778G+ 5ജി ചിപ്പ്സെറ്റാണ്. ഒഐഎസ് സപ്പോർട്ടുള്ള പിൻ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിലുള്ളത്. 13 5ജി ബാൻഡുകളെ ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു. 33W ചാർജിങ് സപ്പോർട്ടുള്ള 4020mAh ബാറ്ററിയും ഫോണിലുണ്ട്.

വിവോ വി23

വിവോ വി23

വില: 29,990 രൂപ

വിവോ വി23 സ്മാർട്ട്ഫോൺ മികച്ച 5ജി ഡിവൈസാണ്. സെൽഫികൾക്ക് പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന കിടിലൻ ഡിവൈസാണ് ഇത്. ഈ ഫോണിലെ ഫ്രണ്ട് നോച്ചിൽ 50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും നൽകിയിട്ടുണ്ട്. ഈ വിഭാഗത്തിലെ മറ്റ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച 90Hz റിഫ്രഷ് റേറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 4200mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

iQOO നിയോ 6 5ജി

iQOO നിയോ 6 5ജി

വില: 29,999 രൂപ

നിങ്ങൾ ഒരു ഗെയിമിംഗ് കേന്ദ്രീകൃത സ്മാർട്ട്‌ഫോണാണ് വേണ്ടത് എങ്കിൽ iQOO നിയോ 6 5ജി തിരഞ്ഞെടുക്കാം. ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഈ ഡിവൈസിന്റെ സവിശേഷതകൾ പോക്കോ എഫ്4 5ജിയുമായി സാമ്യമുള്ളതാണ്. ഈ ഡിവൈസിൽ 120Hz ഡിസ്പ്ലേയയാണ് ഉള്ളത്. ഡോൾബി വിഷൻ സപ്പോർട്ട് ഇല്ല. വേഗതയേറിയ 80W ചാർജിങ് സപ്പോർട്ടുള്ള 4700mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ഇതിൽ നാല് 5ജി ബാൻഡ് സപ്പോർട്ടുകളാണ് ഉള്ളത്.

ഈ 5ജി സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാംഈ 5ജി സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

വൺപ്ലസ് നോർഡ് 2ടി 5ജി

വൺപ്ലസ് നോർഡ് 2ടി 5ജി

വില: 28,999 രൂപ

വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഡിസൈനിന്റെ കാര്യത്തിൽ വളരെ മികച്ചതാണ്. ഫോണിൽ മികച്ച ക്യാമറ സംവിധാനവും വൺപ്ലസ് നൽകിയിട്ടുണ്ട്. 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. വൺപ്ലസ് ഡൈമെൻസിറ്റി 1300 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ഏഴ് 5ജി ബാൻഡ് സപ്പോർട്ട് ഉണ്ട്.

Best Mobiles in India

English summary
While buying 5G smartphones, apart from the connectivity option, you need to buy a phone with decent performance, cameras and a large battery. Let's take a look at the best smartphones under Rs 30000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X