പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും

|

ധാരാളം സ്മാർട്ട്ഫോണുകൾ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് വാങ്ങാൻ താല്പര്യമുള്ള സ്മാർട്ട്ഫോണുകളുടെ വിൽപ്പന തിയ്യതി ഓർത്തിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അടുത്ത ആഴ്ചയിൽ മികച്ച ചില സ്മാർട്ട്ഫോണുകൾ ആദ്യ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. പോക്കോ എഫ് 4, റിയൽമി സി30, സാംസങ് ഗാലക്സി എഫ്13 തുടങ്ങിയ പുതിയ ഫോണുകളുടെയെല്ലാം വിൽപ്പന അടുത്ത വാരം നടക്കും.

 

സ്മാർട്ട്ഫോണുകളുടെ വിൽപ്പന

ആദ്യ വിൽപ്പനയിലൂടെ മുകളിൽ സൂചിപ്പിച്ച ഓരോ സ്മാർട്ട്ഫോണിനും ആകർഷകമായ ഓഫറുകളും അതാത് കമ്പനികളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും നൽകുന്നുണ്ട് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് വില ആരംഭിക്കുന്നത് 27,999 രൂപ മുതലാണ്. എന്നാൽ ഈ സ്മാർട്ട്ഫോൺ ആദ്യ വിൽപ്പനയിലൂടെ പ്രത്യേക ഇഎംഐ ഓഫർ മുഖേന പ്രതിമാസം 3,500 രൂപയ്ക്ക് സ്മാർട്ട്ഫോം വാങ്ങാം. ഈ സ്മാർട്ട്ഫോൺ വാങ്ങാനായി എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഓപ്ഷനുകളും ഉപയോഗിക്കുന്നവർക്ക് 3,000 രൂപ കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ഓഫറായി 3000 രൂപ കിഴിവ്, സൌജന്യ യൂട്യൂബ് പ്രീമിയം സബ്ക്രിപ്ഷൻ എന്നിവയും ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കും.

15000 രൂപയിൽ താഴെ വിലയും വലിയ ബാറ്ററിയുമുള്ള ഫോൺ വേണോ?, ഇവ തിരഞ്ഞെടുക്കാം15000 രൂപയിൽ താഴെ വിലയും വലിയ ബാറ്ററിയുമുള്ള ഫോൺ വേണോ?, ഇവ തിരഞ്ഞെടുക്കാം

പുതിയ സ്മാർട്ട്ഫോണുകൾ
 

അടുത്ത ആഴ്‌ച വിൽപ്പനയ്ക്ക് എത്തുന്ന സ്‌മാർട്ട്‌ഫോണുകളുടെ പട്ടികയിൽ റിയൽമി സി30യും ഉണ്ട്. ജൂൺ 27 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത് 7,499 രൂപ മുതലാണ്. കിഴിവ്. എക്‌സ്‌ചേഞ്ച് ഓഫറുകൾ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എന്നിവയും മറ്റും ഉപയോഗിച്ച് ഈ ഡിവൈസിൽ അധിക കിഴിവുകൾ ലഭിക്കും. അടുത്ത ആഴ്ച തന്നെ വിൽപ്പനയ്ക്ക് എത്തുന്ന സാംസങ് ഗാലക്സി എഫ്13 ഫ്ലിപ്കാർട്ടിലൂടെ നിങ്ങൾക്ക് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3000 രൂപ വരെ കിഴിവും ലഭിക്കും.

പോക്കോ എഫ്4 (Poco F4)

പോക്കോ എഫ്4 (Poco F4)

വിൽപ്പന: ജൂൺ 27

വില: 27,999 രൂപ (നെബുല ഗ്രീൻ, 128 ജിബി റോം, 6 ജിബി റാം),
29,999 രൂപ (8 ജിബി റാം), രൂപ. 33,999 (256 ജിബി റോം, 12 ജിബി റാം)

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സലുകൾ) ഫുൾ HD+ AMOLED 20:9 ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPPDDR5 റാം, 128 ജിബി (UFS 3.1) / 12GB LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

സാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാംസാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

റിയൽമി സി30 (Realme C30)

റിയൽമി സി30 (Realme C30)

വിൽപ്പന: ജൂൺ 27

വില: 7,499 രൂപ (2 ജിബി റാം)
8,299 രൂപ (3 ജിബി റാം)

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ

• 1.82 GHz യൂണിസോക്ക് T612 Octa-Core 12nm പ്രോസസർ, Mali-G57 ജിപിയു

• 2 ജിബി/ 3 ജിബി LPDDR4X റാം, 32 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ

• 8 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്13 (SAMSUNG Galaxy F13)

സാംസങ് ഗാലക്സി എഫ്13 (SAMSUNG Galaxy F13)

വിൽപ്പന: ജൂൺ 29

വില: 11,999 രൂപ (4 ജിബി റാം, 64 ജിബി സ്റ്റോറേജ്, വാട്ടർഫാൾ ബ്ലൂ)

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2.2GHz Quad + 2GHz Quad) 8nm പ്രോസസർ, മാലി-G52

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Sales of new phones like the Poco F4, Realme C30 and Samsung Galaxy F13 will start next week. These smartphones will also get attractive offers on first sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X