പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വിലയും സവിശേഷതകളും
പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. കഴിഞ്ഞ ആഴ്ച്ച വെർച്വൽ ഇവന്റിലൂടെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിന്റെ ടോൺ-ഡൌൺ വേർഷനാണ് എം2. ഒക്ടാ കോർ പ്രോസസർ, ക്വാഡ് ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് പോക്കോ എം2 പുറത്തിറക്കിയിരിക്കുന്നത്.

പോക്കോ എം2: വില
പോക്കോ എം2 രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 10,999 രൂപ വിലയുണ്ട്. രണ്ടാമത്തെ വേരിയന്റായ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയാണ് വില. പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ, ബ്രിക്ക് റെഡ് എന്നീ നിറങ്ങളിലാണ് സ്മാർട്ട്ഫോൺ ലഭ്യമാവുക.

പോക്കോ എം2: ഓഫർ
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത്. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 750 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഉപയോക്താതക്കൾക്ക് 5 ശതമാനം ക്യാഷ് ബാക്കുമാണ് ലഭിക്കുന്നത്.

പോക്കോ എം2: സവിശേഷതകൾ
പോക്കോ എം2 സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. മാലി ജി 52 ജിപിയു, 6 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയ്ക്കൊപ്പം ഡിവൈസിന്റെ കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി 80 സോസിയാണ്.

ക്വാഡ് ക്യാമറ സെറ്റപ്പ്
13 മെഗാപിക്സൽ പ്രൈമറി ക്യാമറയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് പോക്കോ എം2 സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 മെഗാപിക്സൽ ക്യാമറയും പോക്കോ നൽകിയിട്ടുണ്ട്.

128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുള്ള പോക്കോ എം2 സ്മാർട്ട്ഫോണിൽ സ്റ്റോറേജ് തികയാത്ത ഉപയോക്താക്കൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഡ്യുവൽ വോൾട്ടി സപ്പോർട്ട്, 4 ജി, ബ്ലൂടൂത്ത് വി 5.0, ഐആർ ബ്ലാസ്റ്റർ, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളോടെയാണ് പോക്കോ എം2 പുറത്തിറക്കിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. സ്പ്ലാഷ് റെസിസ്റ്റൻസിനായി പി 2 ഐ കോട്ടിംഗും ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications