Home
Mobile

പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ഇന്ന് മുതൽ

പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി നടക്കും. ഈ മാസം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ പോക്കോ എം2 ഒന്നിലധികം തവണ ഫ്ലാഷ് സെയിലിലൂടെ വിൽപ്പന നടത്തിയിരുന്നു. മൂന്ന് കളർ ഓപ്ഷനുകളിലും രണ്ട് റാം സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഈ ഡിവൈസ് ലഭ്യമാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഒക്ടാകോർ പ്രോസസർ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രാധാന സവിശേഷതകൾ.

പോക്കോ എം2: വിലയും ഓഫറുകളും

പോക്കോ എം2: വിലയും ഓഫറുകളും

പോക്കോ എം2 സ്മാർട്ട്ഫോൺ രണ്ട് റാം സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ആദ്യത്തെ വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ വേരിയന്റിന് 10,999 രൂപയാണ് വില. ഡിവൈസിന്റെ രണ്ടാമത്തെ വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്. ഈ മോഡലിന് 12,499 രൂപ വിലയുണ്ട്. ബ്രിക്ക് റെഡ്, പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ നടക്കുന്നത്.

ഓഫറുകൾ

പോക്കോ എം2 സ്മാർട്ട്ഫോൺ സ്വന്തമാക്കുന്ന ഉപയോക്താക്കൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 750 ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. തിരഞ്ഞെടുത്ത ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളിലെ ഇഎംഐ ഇടപാടുകൾക്കും ഈ ഡിസ്കൌണ്ട് ഓഫർ ലഭിക്കും. ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇ‌എം‌ഐകളിൽ അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയും ലഭിക്കും.

പോക്കോ എം2: സവിശേഷതകൾ

പോക്കോ എം2: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐയിൽ പ്രവർത്തിക്കുന്ന പോക്കോ എം2 സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. മാലി ജി 52 ജിപിയു, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം എന്നിവയ്ക്കൊപ്പം മീഡിയടെക് ഹീലിയോ ജി 80 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്.

ക്യാമറ

13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് പോക്കോ എം2 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജുമായി പുറത്തിറങ്ങിയ പോക്കോ എം2 സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഡ്യുവൽ വോൾട്ട്, 4 ജി, ബ്ലൂടൂത്ത് 5.0, ഐആർ ബ്ലാസ്റ്റർ, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
The open sale of the Poco M2 smartphone will take place via Flipkart from 12PM today. Poco M2 was launched in India earlier this month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X