ക്വാഡ് റിയർ ക്യാമറയുമായി പോക്കോ M2 പ്രോ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

പോക്കോയുടെ മൂന്നാമത്തെ സ്മാർട്ട്ഫോണായ പോക്കോ M2 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഷവോമിയുടെ സബ് ബ്രാന്റായിരുന്ന പോക്കോ സ്വതന്ത്ര ബ്രാന്റായതിന് ശേഷമുള്ള രണ്ടാമത്തെ സ്മാർട്ട്ഫോണാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലായിരുന്നു. എന്നാൽ പുതിയ മോഡലിലൂടെ കമ്പനി 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിപണിയിൽ സ്വാധീനം ശക്തിപ്പെടുത്താനെരുങ്ങുകയാണ് കമ്പനി.

 

പോക്കോ M2 പ്രോ: സവിശേഷതകൾ

പോക്കോ M2 പ്രോ: സവിശേഷതകൾ

6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് പോക്കോ എം2 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഇത് 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 സിനിമാറ്റിക് ആസ്പാക്ട് റേഷിയേവും നൽകുന്നു. ഡിസ്പ്ലേയിൽ ഒരു പഞ്ച്-ഹോൾ ഡിസൈനാണ് നൽകിയിട്ടുള്ളത്. ഇതൊരു മികച്ച ഡിസ്പ്ലെയാണ്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്നവർക്ക് ലഭിക്കുന്ന വലിയ ഡിസ്പ്ലെകളിൽ ഒന്ന് തന്നെയാണ് പോക്കോ പുതിയ ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്വാഡ് ക്യാമറ

ഫോട്ടോഗ്രാഫിക്കായി പിൻ പാനലിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി ലെൻസാണ് ഉള്ളത്. ഇതിനൊപ്പം വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും 5 എംപി മാക്രോ സെൻസറും ഡെപ്ത് ഇഫക്റ്റുകൾക്കായി 2 എംപി ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി, പഞ്ച്-ഹോളിനുള്ളിൽ 16 എംപി ക്യമറയാണ് നൽകിയിരിക്കുന്നത്. കുറഞ്ഞ ലൈറ്റിലും മികച്ച സെൽഫികൾ എടുക്കാനായി ഫ്രണ്ട് ക്യാമറ 'നൈറ്റ് മോഡ്' ഫീച്ചറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ 5 സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ 5 സ്മാർട്ട്ഫോണുകൾ

സ്‌നാപ്ഡ്രാഗൺ 720 ജി
 

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറിന്റെ കരുത്തിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഈ മിഡ് റേഞ്ച് ഗെയിമിംഗ് പ്രോസസർ അഡ്രിനോ 618 ജിപിയുമായി ജോടിയാക്കിയിരിക്കുന്നു. 6 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് MIUI 11 ഒഎസാണ് സോഫ്റ്റ്വയർ.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി സവിശേഷതകൾ പരിശോധിച്ചാൽ, ഡിവൈസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് നൽകിയിട്ടുള്ളത്. ഈ ടൈപ്പ്- സി പോർട്ട് ഫോണിന്റെ താഴത്തെ ഭാഗത്ത് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കിനും സ്പീക്കർ ഗ്രില്ലിനും ഇടയിലാണ് നൽകിയിട്ടുള്ളത്. സൈഡ് പാനലിൽ (വലതുവശത്ത്) ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്.

പോക്കോ M2 പ്രോ: വിലയും ലഭ്യതയും

പോക്കോ M2 പ്രോ: വിലയും ലഭ്യതയും

പോക്കോ M2 പ്രോയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപ വിലയുണ്ട്. 2020 ജൂലൈ 14 മുതൽ ഈ ഡിവൈസ് വിൽപ്പനയ്ക്കെത്തും. ബ്ലൂ, ഗ്രീൻ, ഗ്രീനർ എന്നീ നിറങ്ങൾക്കൊപ്പം ബ്ലാക്ക് ഷേഡ്സിന്റെ രണ്ട് ഷേഡുകളിലും ഡിവൈസ് ലഭ്യമാണ്. ആകർഷകമായ കളർ വേരിയന്റുകൾ തന്നെയാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ

2018ലാണ് പോക്കോ എന്ന ബ്രാന്റ് ഷവോമി അവതരിപ്പിച്ചത്. അന്ന് മുതൽ പോക്കോയുടെ ഡിവൈസുകൾക്ക് വൻ ജനപ്രീതിയാണ് നേടാനായത്. ഈ സീരീസിൽ ആദ്യമായി പുറത്തിറങ്ങിയ ഡിവൈസ് പോക്കോ F1 ആയിരുന്നു. ആ ഡിവൈസ് അന്ന് ലഭ്യമായതിൽ ഏറ്റവും വില കുറഞ്ഞതും ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ എല്ലാ സവിശേഷതകളും ഉൾപ്പെടുന്നതുമായിരുന്നു. ഇതേ രീതിയിൽ മികച്ച സവിശേഷതകൾ ഉൾക്കൊള്ളുന്ന മറ്റൊരു പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി കമ്പനി ഈ വർഷം ആദ്യം പോക്കോ X2 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു.

ഡ്യുവൽ-ടോൺ ഫിനിഷും സ്ലിം പ്രൊഫൈലും

പോക്കോ M2 പ്രോ അവതരിപ്പിക്കുന്നതോടെ കമ്പനി വിലകുറഞ്ഞ താങ്ങാവുന്ന വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലും തങ്ങളുടെ സ്വാധീനം ചെലുത്താനാണ് ശ്രമിക്കുന്നത്. കമ്പനി ഈ ഹാൻഡ്‌സെറ്റിലും മുൻനിരയിലുള്ള ഹാർഡ്‌വെയറുകളാണ് നൽകിയിരിക്കുന്നത്.കൂടാതെ, ഡ്യുവൽ-ടോൺ ഫിനിഷും സ്ലിം പ്രൊഫൈലും ഉപയോഗിച്ചാണ് ഈ ഡിവൈസിനെ കൂടുതൽ ആകർഷകമാക്കിയിരിക്കുന്നത്. ട്രിപ്പിൾ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള വളരെ കുറച്ച് ഹാൻഡ്‌സെറ്റുകളിൽ ഒന്നാണിത്. ഇത് മുൻഭാഗത്തെ സ്ക്രീനിനെയും പിൻഭാഗത്തെ ക്യാമറ മൊഡ്യൂളിനും പ്രോട്ടക്ഷൻ നൽകുന്നു.

ചിപ്‌സെറ്റ്

പോക്കോ M2 പ്രോയിൽ മികച്ച ക്യാമറ ഹാർഡ്‌വെയറാണ് കമ്പനി നൽകിയിട്ടുള്ളത്. ഗെയിം-സെൻട്രിക്ക് ചിപ്‌സെറ്റ് മികച്ച പ്രകടനം നൽകുന്നതാണ്. പോക്കോ എം2 പ്രോ റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണുമായി ഏറെ സാമ്യതയുള്ള ഡിവൈസാണ്. ഡിസൈൻ, ക്യാമര മൊഡ്യൂൾ, ഫിങ്കർപ്രിന്റ് എന്നിങ്ങനെയുള്ള എല്ലാ സവിശേഷതകളും സമാനമാണ്. വളരെ ചെറിയ മാറ്റങ്ങൾ മാത്രമേ ഇരു ഡിവൈസുകളും തമ്മിലുള്ളു.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Poco has announced its new product for the Indian market dubbed the Poco M2 Pro. This is the second offering by the brand in the country after it became a separate entity from Xiaomi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X