33W ഫാസ്റ്റ് ചാർജിംഗുമായി പോക്കോ M2 പ്രോ നാളെ ഇന്ത്യയിലെത്തും; സവിശേഷതകൾ

|

പോക്കോയുടെ ഇന്ത്യയിലെ മൂന്നാമത്തെ സ്മാർട്ട്‌ഫോണായി പോക്കോ M2 പ്രോ നാളെ അവതരിപ്പിക്കും. ഷവോമിയുടെ സബ് ബ്രാന്റായിരുന്ന പോക്കോ നേരത്തെ രണ്ട് സ്മാർട്ട്ഫോണുകൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളു എങ്കിലും ഇതിനകം ജനപ്രീയ ബ്രാന്റായി മാറിയിട്ടുണ്ട്. ലോഞ്ചിന് മുന്നോടിയായി കമ്പനി പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ ചില പ്രധാന വിവരങ്ങളും ടീസർ ഇമേജും പുറത്ത് വിട്ടിട്ടുണ്ട്. ചില റിപ്പോർട്ടുകൾ അനുസരിച്ച് ഈ പുതിയ ഡിവൈസ് റെഡ്മിയുടെ സ്മാർട്ട്‌ഫോണിന്റെ റീബ്രാന്റ് ചെയ്ത ഡിവൈസ് ആയിരിക്കും.

പോക്കോ M2 പ്രോ: ലോഞ്ച്

പോക്കോ M2 പ്രോ: ലോഞ്ച്

പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വൈകാതെ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിവൈസ് ഓൺലൈൻ ഡാറ്റാബേസുകളിൽ കണ്ടെത്തിയതായി ചില റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഡിവൈസ് BIS സർട്ടിഫിക്കേഷൻ നേടിയത്. ഡിവൈസിനെ സംബന്ധിച്ച ഇതുവരെയുള്ള എല്ലാ റിപ്പോർട്ടുകളും ഇത് റെഡ്മി നോട്ട് 9 പ്രോയുടെ മറ്റൊരു പതിപ്പായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂലൈ 8ന്; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂലൈ 8ന്; വിലയും സവിശേഷതകളും

ഫീൽ‌ഡ് സർ‌ജ്

"ഫീൽ‌ഡ് സർ‌ജ്" എന്ന പദം ഉപയോഗിച്ചാണ് പോക്കോ പുതിയ ഡിവൈസ് ടീസ് ചെയ്തിരിക്കുന്നത്. ഈ ഡിവൈസിൽ വേഗത്തിലുള്ള ചാർജിംഗ് സംവിധാനവും മികച്ച പെർഫോമൻസും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സിൽ കാണുന്നതുപോലെയുള്ള 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായിട്ടായിരിക്കും പോക്കോ M2 പ്രോ പുറത്തിറങ്ങുകയെന്നും സൂചനകളുണ്ട്.

ക്വാഡ് റിയർ ക്യാമറ

റെഡ്മി നോട്ട് 9 പ്രോ സീരീസിന്റെ അതേ രീതിയിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്ന് ടീസർ ഇമേജിൽ നിന്ന് വ്യക്തമാകുന്നു. ഈ ഡിവൈസിന് പിന്നിൽ 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറയായിരിക്കും ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. റെഡ്മി നോട്ട് 9 പ്രോയിൽ കാണുന്ന അതേ 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഎം 2 ആയിരിക്കും പോക്കോ M2 പ്രോയിലും ഉണ്ടായിരിക്കുക. ഈ ഡിവൈസിന്റെ ഗ്ലോബൽ വേരിയന്റിന് പിന്നിൽ ടു-ടോൺ ഫിനിഷുണ്ടെങ്കിലും 64 മെഗാപിക്സൽ മെയിൻ ക്യാമറയാണ് ഉള്ളത്.

കൂടുതൽ വായിക്കുക: വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും; റിപ്പോർട്ട്കൂടുതൽ വായിക്കുക: വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും; റിപ്പോർട്ട്

പോക്കോ എം2 പ്രോ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി മൊബൈൽ പ്ലാറ്റ്ഫോമാണ് പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നതെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിലൂടെ വ്യക്തമാകുന്നു. ഈ ചിപ്പ് പോക്കോ X2 ൽ കാണുന്ന സ്നാപ്ഡ്രാഗൺ 730 ജിയ്ക്ക് സമാനമായ പ്രകടനമാണ് നൽകുന്നത്. റെഡ്മി നോട്ട് 9 പ്രോയുടെ വില 13,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 18W പിഡി ഫാസ്റ്റ് ചാർജറുമായിട്ടാണ് ഡിവൈസ് വരുന്നത്. പോക്കോ M2 പ്രോ സ്മാർട്ട്ഫോണും സമാനമായ വിലയുമായിട്ടായിരിക്കും വരുന്നത്. 33W ഫാസ്റ്റ് ചാർജിംഗാണ് ഫോണിന്റെ പ്രധാന ആകർഷണം.

20,000 രൂപ

റെഡ്മി നോട്ട് 9 പ്രോ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും ഡിവൈസിന്റെ ഫ്ലാഷ് സെയിൽ മാത്രമാണ് നടക്കുന്നത്. ഡിവൈസിന്റെ അടുത്ത ഫ്ലാഷ് സെയിൽ നാളെ നടക്കും. പുതിയ പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നതോടെ 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വിപണിയിൽ കടുത്ത മത്സരമായിരിക്കും നടക്കുക.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 8 സ്മാർട്ട്ഫോണിന് വിലവർധിച്ചു; പുതിയ വില, സവിശേഷതകൾകൂടുതൽ വായിക്കുക: ഷവോമി റെഡ്മി 8 സ്മാർട്ട്ഫോണിന് വിലവർധിച്ചു; പുതിയ വില, സവിശേഷതകൾ

Best Mobiles in India

English summary
Poco M2 Pro will debut as the third smartphone from the company in India. Ahead of the launch, the company has started sharing some of the key information of the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X