പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന് ഫ്ലിപ്പ്കാർട്ട് വഴി

|

പോക്കോയുടെ മൂന്നാമത്തെ സ്മാർട്ട്ഫോണായ പോക്കോ M2 പ്രോ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിനകം തന്നെ രണ്ട് ഫ്ലാഷ് സെയിലുകൾ നടന്ന ഡിവൈസിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന് നടക്കും. ഷവോമിയുടെ സബ് ബ്രാൻഡായിരുന്ന പോക്കോ സ്വതന്ത്ര ബ്രാന്റായതിന് ശേഷം പുറത്തിറക്കിയ രണ്ടാമത്തെ സ്മാർട്ട്ഫോണാണ് M2 പ്രോ. ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് സ്മാർട്ട്ഫോണിന്റെ അടുത്ത ഫ്ലാഷ് സെയിൽ നടക്കുന്നത്.

പോക്കോ M2 പ്രോ: വിലയും ലഭ്യതയും

പോക്കോ M2 പ്രോ: വിലയും ലഭ്യതയും

പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 13,999 രൂപ മുതലാണ്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിനാണ് ഈ വില. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 16,999 രൂപ വിലയുണ്ട്. കാഴ്ച്ചയിൽ റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണുമായി സാമ്യം തോന്നുന്ന ഈ ഡിവൈസ് റ്റു ഷേഡ്സ് ബ്ലാക്ക്, ഔട്ട് ഓഫ് ബ്ലൂ, ഗ്രീൻ, ഗ്രീനർ എന്നീ നിറങ്ങളിൽ ലഭ്യമാകും.

കൂടുതൽ വായിക്കുക: 6000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി C15 സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 6000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി C15 സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളും

പോക്കോ M2 പ്രോ: സവിശേഷതകൾ

പോക്കോ M2 പ്രോ: സവിശേഷതകൾ

6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് പോക്കോ എം2 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഇത് 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 സിനിമാറ്റിക് ആസ്പാക്ട് റേഷിയേവും നൽകുന്നു. ഡിസ്പ്ലേയിൽ ഒരു പഞ്ച്-ഹോൾ ഡിസൈനാണ് നൽകിയിട്ടുള്ളത്. ഇതൊരു മികച്ച ഡിസ്പ്ലെയാണ്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്നവർക്ക് ലഭിക്കുന്ന വലിയ ഡിസ്പ്ലെകളിൽ ഒന്ന് തന്നെയാണ് പോക്കോ പുതിയ ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്വാഡ് ക്യാമറ

ഫോട്ടോഗ്രാഫിക്കായി പിൻ പാനലിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി ലെൻസാണ് ഉള്ളത്. ഇതിനൊപ്പം വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും 5 എംപി മാക്രോ സെൻസറും ഡെപ്ത് ഇഫക്റ്റുകൾക്കായി 2 എംപി ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി, പഞ്ച്-ഹോളിനുള്ളിൽ 16 എംപി ക്യമറയാണ് നൽകിയിരിക്കുന്നത്. കുറഞ്ഞ ലൈറ്റിലും മികച്ച സെൽഫികൾ എടുക്കാനായി ഫ്രണ്ട് ക്യാമറ 'നൈറ്റ് മോഡ്' ഫീച്ചറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി M31s പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി M31s പുറത്തിറങ്ങി; വിലയും സവിശേഷതകളും

പ്രോസസർ

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറിന്റെ കരുത്തിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഈ മിഡ് റേഞ്ച് ഗെയിമിംഗ് പ്രോസസർ അഡ്രിനോ 618 ജിപിയുമായി ജോടിയാക്കിയിരിക്കുന്നു. 6 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് MIUI 11 ഒഎസാണ് സോഫ്റ്റ്വയർ.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി സവിശേഷതകൾ പരിശോധിച്ചാൽ, ഡിവൈസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് നൽകിയിട്ടുള്ളത്. ഈ ടൈപ്പ്- സി പോർട്ട് ഫോണിന്റെ താഴത്തെ ഭാഗത്ത് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കിനും സ്പീക്കർ ഗ്രില്ലിനും ഇടയിലാണ് നൽകിയിട്ടുള്ളത്. സൈഡ് പാനലിൽ (വലതുവശത്ത്) ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്.

കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുമായി ജിയോഫോൺ 5 വരുന്നു; റിപ്പോർട്ട്കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുമായി ജിയോഫോൺ 5 വരുന്നു; റിപ്പോർട്ട്

Best Mobiles in India

Read more about:
English summary
Xiaomi's former sub-brand Poco recently launched the M2 Pro smartphone in India. The device initially went on sale on July 30, and now the next sale is slated for August 6, 2020, via Flipkart at 12 PM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X