Home
Mobile

പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് ഫ്ലിപ്പ്കാർട്ട് വഴി

പോക്കോയുടെ പുതിയ സ്മാർട്ട്ഫോണായ പോക്കോ എം2പ്രോ ഇന്ന് വിൽപ്പനയ്ക്ക് എത്തും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. പോക്കോ ഷവോമിയിൽ നിന്നും സ്വതന്ത്ര ബ്രാന്റായ ശേഷം പുറത്തിറക്കിയ രണ്ടാമത്തെ സ്മാർട്ട്ഫോണാണ് പോക്കോ എം2 പ്രോ. നാല് പിൻ ക്യാമറകൾ, 6.7 ഇഞ്ച് ഡിസ്പ്ലെ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാവുന്നത്. ബേസ് വേരിയന്റായ 4 ജിബി റാം, 64 ജിബി മോഡലിന് 13,999 രൂപയും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയുമാണ് വില. റ്റു ഷേഡ്സ് ബ്ലാക്ക്, ഔട്ട് ഓഫ് ബ്ലൂ, ഗ്രീൻ, ഗ്രീനർ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാവുക.

സവിശേഷതകൾ

സവിശേഷതകൾ

6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 സിനിമാറ്റിക് ആസ്പാക്ട് റേഷിയേവും ഉണ്ട്. ഗെയിമുകൾ കളിക്കുമ്പോഴും വീഡിയോകൾ കാണുമ്പോവും മികച്ച അനുഭവം നൽകുന്ന ഡിസ്പ്ലെയാണ് ഇത്. പഞ്ച് ഹോൾ ഡിസ്പ്ലെയുള്ള ഈ ഡിവൈസ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണുമായി ഏറെ സാമ്യതയുണ്ട്.

ക്യാമറ

നാല് പിൻ ക്യാമറകളുമായാണ് പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസറും വൈഡ് ആംഗിൾ ലെൻസുള്ള 8 എംപി സെൻസറും 5 എംപി മാക്രോ സെൻസറും ഡെപ്ത് ഇഫക്റ്റുകളുള്ള 2 എംപി ലെൻസുമാണ് ഉള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ലൈറ്റ് കുറഞ്ഞ അവസ്ഥയിൽ പോലും മികച്ച സെൽഫികൾ എടുക്കാനുള്ള 'നൈറ്റ് മോഡ്' ഫീച്ചറും ഈ ക്യാമറയ്ക്കൊപ്പം നൽകിയിട്ടുള്ളത്.

പ്രോസസർ

മിഡ് റേഞ്ച് ഗെയിമിങ് പ്രോസസറായ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജിയുടെ കരുത്തിലാണ് പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അഡ്രിനോ 618 ജിപിയുവും നൽകിയിട്ടുണ്ട്. 6 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് MIUI 11ലാണ്.

കണക്ടിവിറ്റി

യുഎസ്ബി ടൈപ്പ്-സി പോർട്ടുള്ള പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന് സമാനമായി ഡിവൈസിന്റെ വലത് വശത്ത് സൈഡ് പാനലിൽ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്.

Best Mobiles in India

English summary
Poco's new smartphone, Poco M2 Pro goes on sale today. The device will go on sale via Flipkart at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X