Home
Mobile

പോക്കോ എം2 സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്ക്കെത്തും; വിലയും സവിശേഷതകളും

പോക്കോ എം2 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. സെപ്റ്റംബർ 15നാണ് ഈ ഡിവൈസ് ആദ്യ വിൽപ്പന നടന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ 130,000 യൂണിറ്റുകളാണ് ഫ്ലിപ്പ്കാർട്ടിലൂടെ ആദ്യ വിൽപ്പനയിൽ വിറ്റഴിച്ചത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ, മീഡിയടെക് ഹെലിയോ ജി 80 ഒക്ടാ കോർ പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

വില

10,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. 6 ജിബി റാമുള്ള എൻട്രി ലെവൽ ഡിവൈസിനാണ് ഈ വില വരുന്നത്. വിപണിയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 6 ജിബി റാം സ്മാർട്ട്‌ഫോണാണ് ഇത്. 6ജിബി റാമിനൊപ്പം 64 ജിബി ഓൺ-ബോർഡ് സ്റ്റോറേജാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 12,499 രൂപയാണ് വില.

ഇന്റേണൽ സ്റ്റോറേജ്

ഇന്റേണൽ സ്റ്റോറേജ് കൂടുതൽ ആവശ്യമുള്ള ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്‌ഫോണിന് പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്കുമാണ് സുരക്ഷാ ഫീച്ചറുകൾ. റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ സവിശേഷതകളോട് സമാനതയുള്ള ഫീച്ചറുകളാണ് ഈ ഡിവസിലുള്ളത്.

പ്രോസസർ

2340 × 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് പോക്കോ എം2 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഐ‌പി‌എസ് എൽ‌സി‌ഡി സ്‌ക്രീനിന്റെ അസ്പാക്ട് റേഷിയോ 19.5: 9 ആണ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 ലെയർ പ്രോട്ടക്ഷനും ഡിസ്പ്ലെയ്ക്ക് ഉണ്ട്. എൻട്രി ലെവൽ ഗെയിം-സെൻട്രിക് മീഡിയടെക് ഹെലിയോ ജി 80 ഒക്ടാ കോർ പ്രോസസറാണ് ഡിവൈസിന്റെ കരുത്ത്.

ബാറ്ററി

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. കമ്പനി ഫേണിനൊപ്പം ബോക്സിൽ 10W ചാർജർ മാത്രമാണ് നൽകുന്നത്. ഉപയോക്താക്കൾ 18W ഫാസ്റ്റ് ചാർജർ പ്രത്യേകം വാങ്ങേണ്ടി വരും. ദീർഘനേരം ഡിവൈസ് ഉപയോഗിക്കാൻ സാധിക്കുന്ന മികച്ചൊരു ബാറ്ററി തന്നെയാണ് ഇത്.

ക്യാമറ

13 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് സെൻസർ, 5 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പോക്കോ എം2 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കായി ഈ ഡിവൈസിൽ സ്റ്റാൻഡേർഡ് 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറയ്ക്കൊപ്പം നൈറ്റ് മോഡും നൽകിയിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്വാളിറ്റിയുള്ള സെൽഫികൾ എടുക്കാൻ ഈ നൈറ്റ് മോഡ് ഉപയോക്താക്കളെ സഹായിക്കും.

Best Mobiles in India

English summary
Poco M2 smartphone will go on sale today at 12 noon. The first sale of this device took place on September 15th. The device is being sold through Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X