Home
Mobile

പോക്കോ എം2 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ പോക്കോ എം2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വെർച്വൽ ഇവന്റിലൂടെയാണ് ഡിവൈസിന്റെ ലോഞ്ച് നടന്നത്. റെഡ്മി നോട്ട് 9 പ്രോയുമായി ഏറെ സാമ്യതയോടെ കഴിഞ്ഞ ജൂലൈയിൽ വിപണിയിലെത്തിയ പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിന്റെ ടോൺ-ഡൌൺ വേർഷനാണ് ഈ സ്മാർട്ട്ഫോൺ. ഒക്ടാ കോർ പ്രോസസർ, പിന്നിൽ നാല് ക്യാമറകൾ, വലിയ ബാറ്ററി എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്.

പോക്കോ എം2: വിലയും ലഭ്യതയും

പോക്കോ എം2: വിലയും ലഭ്യതയും

പോക്കോ എം2 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. ഡിവൈസിന്റെ ബേസ് വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ വേരിയന്റിന് 10,999 രൂപയാണ് വില. ഡിവൈസിന്റെ രണ്ടാമത്തെ വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. ഈ മോഡലിന് 12,499 രൂപയാണ് വില. പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ, ബ്രിക്ക് റെഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് 12 മണിക്ക് ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തും.

പോക്കോ എം2: സവിശേഷതകൾ

പോക്കോ എം2: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐയിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 ഡിസ്‌പ്ലേ പ്രോട്ടക്ഷനും കമ്പനി നൽകിയിട്ടുണ്ട്. മാലി ജി 52 ജിപിയു, 6 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയ്ക്കൊപ്പം മീഡിയടെക് ഹെലിയോ ജി 80 സോസിയാണ് പോക്കോ എം2 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

ക്വാഡ് ക്യാമറ

പോക്കോ എം2 സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ പ്രൈമറി ക്യാമറയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഡിസ്പ്ലെയിലുള്ള നോച്ചിലാണ് ഫ്രണ്ട് ക്യാമറ സെൻസർ ഉള്ളത്.

കണക്ടിവിറ്റി

128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായാണ് പോക്കോ എം2 സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഉപയോക്താക്കൾക്ക് ഈ സ്റ്റോറേജ് തികയാതെ വന്നാൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഡ്യുവൽ വോൾട്ടി സപ്പോർട്ട്, 4 ജി, ബ്ലൂടൂത്ത് വി 5.0, ഐആർ ബ്ലാസ്റ്റർ, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

പോക്കോ എം2 സ്മാർട്ട്ഫോണിലുള്ള സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഡിവൈസിൽ സ്പ്ലാഷ് റെസിസ്റ്റൻസിനായി പി 2 ഐ കോട്ടിംഗും കമ്പനി നൽകിയിട്ടുണ്ട്. കുറഞ്ഞ വിലയും ആകർഷകമായ സവിശേഷതകളും കൊണ്ട് പോക്കോയുടെ പുതിയ ഡിവൈസ് വിപണിയിൽ ശ്രദ്ധനേടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Poco launches Poco M2 in India. The launch of the device took place through a virtual event. This smartphone is a tone-down version of the Poco M2 Pro smartphone that was launched last July
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X