ക്വാഡ് ക്യാമറ സെറ്റപ്പുമായി പോക്കോ എം2 ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
പോക്കോ എം2 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. പോക്കോ എം2 കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരുന്നു. ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിന്റെ ടോൺഡൌൺ വേരിയന്റായിരിക്കും ഇന്ന് അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ. പ്രോ വേരിയന്റിനേക്കാളും കുറഞ്ഞ വിലയിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക.

ഇന്ന് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന പോക്കോ എം2 സ്മാർട്ട്ഫോണിന്റെ പ്രോ വേരിയന്റ് 13,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇതിനേക്കാൾ കുറഞ്ഞ വില നിലവാരത്തിൽ അവതരിപ്പിക്കാനിരിക്കുന്ന പോക്കോ എം2 സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറകൾ ഉണ്ടായിരിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് വെളിപ്പെടുത്തിയിരുന്നു. പോക്കോ എം2 പ്രോ സ്മാർട്ട്ഫോണും പുറത്തിറങ്ങിയത് ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരുന്നു. സ്നാപ്ഡ്രാഗൺ 720 ജി, 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നീ സവിശേഷതകളും ഡിവൈസിൽ ഉണ്ടായിരുന്നു.

പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് ക്യാമറകളെ കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല വെളിപ്പെടുത്തിയിട്ടുള്ളത്. ഡിവൈസിന്റെ ഡിസ്പ്ലെയുമായി ബന്ധപ്പെട്ട സൂചനകളും ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുന്നു. ഡിവൈസിൽ ഗെയിമർമാരെ ആകർഷിക്കാനായി കൂടുതൽ കരുത്ത് നൽകുന്ന 6 ജിബി റാം നൽകും. ഇത് മൾട്ടി ടാസ്‌കിംഗ് എളുപ്പമാക്കും. ഈ സ്മാർട്ട്ഫോണിൽ ഒരു ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഉണ്ടായിരിക്കുക. ഇത് ഗെയിമിങുകൾ കളിക്കാനും വീഡിയോ സ്ട്രീം ചെയ്യാനും മികച്ചതായിരിക്കും.

പിന്നിൽ നാല് ക്യാമറകളുമായിട്ടായിരിക്കും പോക്കോ എം2 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നതല്ലാതെ ഈ ക്യാമറ സെറ്റപ്പിൽ ഏതൊക്കെ ക്യാമറകൾ ഉണ്ടായിരിക്കുമെന്ന കാര്യം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇക്കാര്യം മനസിലാവാൻ ഇനിയും കാത്തിരിക്കേണ്ടി വരും. നാല് ക്യാമറകൾ അടങ്ങുന്ന പിൻക്യാമറ സെറ്റപ്പ് ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന സ്ഥിരീകരണം ഫ്ലിപ്പ്കാർട്ടിലൂടെയാണ് ലഭിച്ചത്. ഇതൊരു ഒരു എഐ ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കുമെന്നും ഇതിൽ എൽഇഡി ഫ്ലാഷുണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല. ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് അനുസരിച്ച് പോക്കോ എം2 സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോ വലിയ ബാറ്ററിയോ ഉണ്ടായിരിക്കാൻ സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ ലോഞ്ച് ഇവന്റ് വരെ കാത്തിരിക്കേണ്ടി വരും.

ഇന്ന് ഉച്ചയ്ക്ക് ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ അധികം വൈകാതെ തന്നെ പോക്കോ എം2 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. 10,000 രൂപ വില വിഭാഗത്തിലേക്കായിരിക്കും പോക്കോ എം2 പുറത്തിറങ്ങുക. ഡിവൈസിന് ഈ വില വിഭാഗത്തിൽ ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications