പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്

|

പോക്കോ ഫെബ്രുവരി 2ന് ഇന്ത്യൻ വിപണിയിലെത്തിച്ച പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്നലെയാണ് നടന്നത്. ആദ്യ വിൽപ്പനയിൽ തന്നെ ഒന്നര ലക്ഷം യൂണിറ്റ് പോക്കോ എം3 സ്മാർട്ട്ഫോണുകളാണ് വിറ്റഴിച്ചതെന്ന് കമ്പനി അറിയിച്ചു. ആകർഷകമായ വിലയും സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്. ആദ്യ വിൽപ്പനയിൽ 30 ലക്ഷത്തിലധികം ഉപഭോക്താക്കൾ പോക്കോ എം3 വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി കമ്പനി വെളിപ്പെടുത്തി.

പോക്കോ എം3

പോക്കോ എക്സ് 3 പ്രോ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുംപോക്കോ എം3 സ്മാർട്ട്ഫോണിന്റെ രണ്ടാം വിൽപ്പന ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 12 മണിക്കാണ് നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴി മാത്രമേ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നുള്ളു എന്ന കാര്യവും ശ്രദ്ധേയമാണ്. രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ആദ്യ സെയിലിലെ വൻതോതിലുള്ള വിറ്റഴിക്കൽ ഈ ഡിവൈസിന്റെ വിജയം തന്നെയാണ്. പോക്കോയുടെ എല്ലാ ഡിവൈസുകളും ഇന്ത്യയിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: പോക്കോ എക്സ് 3 പ്രോ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: പോക്കോ എക്സ് 3 പ്രോ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

വില

പോക്കോ എം3 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വില. കൂൾ ബ്ലൂ, പോക്കോ യെല്ലോ, പവർ ബ്ലാക്ക് നിറങ്ങളിൽ ഡിവൈസ് ലഭ്യമാണ്. 6 ജിബി റാം, മികച്ച ക്യാമറ സെറ്റപ്പ്, കരുത്തുള്ള പ്രോസസർ എന്നീ സവിശേഷതകളുള്ള പോക്കോ എം3 സ്മാർട്ട്ഫോണിന് പോക്കോ നൽകിയിരിക്കുന്ന പ്രൈസ് ടാഗ് ഏറെ ആകർഷകമാണ്. വിപണിയിൽ ഈ വില വിഭാഗത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് ഇത്.

പോക്കോ എം3: സവിശേഷതകൾ

പോക്കോ എം3: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള പോക്കോ എം3 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ്. 19.5: 9 അസ്പാക്ട് റേഷിയോ ഉള്ള 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 6 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ്. 128 ജിബി സ്റ്റോറേജുള്ള ഡിവൈസിൽ 512ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: നോക്കിയ 5.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: നോക്കിയ 5.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

ക്യാമറ

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പോക്കോ എം3 സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് ഉള്ളത്. എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ക്യാമറ സെറ്റപ്പിലുള്ളത്. ഇതിനൊപ്പം 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.05 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

പോക്കോ എം3 സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്ററും ഡിവൈസിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള പോക്കോ എം3 സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ വില വിഭാഗത്തിലെ ഏറ്റവും വലിയ ബാറ്ററി നൽകുന്ന സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. 198 ഗ്രാം ഭാരമാണ് ഡിവൈസിനുള്ളത്.

കൂടുതൽ വായിക്കുക: എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
The next sale of the Poco M3 smartphone, which has sold 1.5 lakh units in its first sale, will take place on February 16.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X