Home
Mobile

കിടിലൻ സവിശേഷതകളുമായി പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നു

പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോൺ കഴിഞ്ഞയാഴ്ചയാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10 5ജിയുടെ ആഗോള വേരിയന്റാണ് ഈ ഡിവൈസ്. ആഗോള വിപണിയിലെ ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ ഡിവൈസ് അവതരിപ്പിക്കുമോ എന്ന സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ ഡിവൈസ് വൈകാതെ ഇന്ത്യയിലെത്തുമെന്ന സൂചനകൾ ലഭിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യൻ ഐഎംഇഐ ഡാറ്റാബേസിൽ ഈ ഡിവൈസ് കണ്ടെത്തിയിട്ടുണ്ട്.

പോക്കോ എം3 പ്രോ 5ജി

ഐഎംഇഐ സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ പോക്കോ എം3 പ്രോ 5ജി കണ്ടെത്തിയതായി വെളിപ്പെടുത്തിയത് ഇന്ത്യയിലെ ലോഞ്ച് ടിപ്പ്സ്റ്റർ മുകുൾ ശർമയാണ്. ഐഎംഇഐ ഡാറ്റാബേസിൽ M2103K19PI എന്ന മോഡൽ നമ്പരിലാണ് ഈ ഡിവൈസ് കണ്ടെത്തിയത് എന്ന് ശർമ അവകാശപ്പെടുന്നു. സർ‌ട്ടിഫിക്കേഷൻ‌ ഡാറ്റാബേസിൽ‌ കണ്ടെത്തിയതിനാൽ‌ തന്നെ ഈ ഡിവൈസ് വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ സ്മാർട്ട്‌ഫോണിന്റെ കൃത്യമായ ലോഞ്ച് തിയ്യതി ഇപ്പോഴും വ്യക്തമല്ല.

5ജി

പോക്കോ എം3 പ്രോ 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ ആഗോള വേരിയന്റിന് സമാനമായ വില തന്നെയായിരിക്കും ഉണ്ടാവുക എന്നും സൂചനകൾ ഉണ്ട്. പോക്കോ എം3 പ്രോ 5ജിക്ക് ഇന്ത്യയിൽ 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കും വില. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇക്കാര്യങ്ങൾക്ഷ കണക്കിലെടുക്കുമ്പോൾ പോക്കോ എം3 പ്രോ 5ജി ഇന്ത്യൻ വിപണിൽ റിയൽ‌മി 8 5ജി പോലുള്ള ഡിവൈസുകളോട് മത്സരിക്കും.

പോക്കോ എം3 പ്രോ 5ജി: സവിശേഷതകൾ

പോക്കോ എം3 പ്രോ 5ജി: സവിശേഷതകൾ

പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള ഈ ഡിസ്പ്ലെയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. സെൽഫി ക്യാമറ സെൻസറിനായി ഈ ഡിവൈസിന്റെ ഡിസ്പ്ലെയുടെ നടുഭാഗത്തായി പഞ്ച്-ഹോൾ കട്ട്ഔട്ട് നൽകും. ഉപയോക്താക്കൾ കാണുന്ന കണ്ടന്റിനെ ആശ്രയിച്ച് 30Hz, 50Hz, 60Hz, 90Hz തുടങ്ങിയ ഓപ്ഷനുകൾക്കിടയിലുള്ള റിഫ്രഷ് റേറ്റ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന ഡൈനാമിക് സ്വിച്ച് എന്ന പുതിയ സവിശേഷത ഉണ്ടായിരിക്കും.

ഡൈമെൻസിറ്റി 700 എസ്ഒസി

പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ഡൈമെൻസിറ്റി 700 എസ്ഒസി ആയിരിക്കും. ഈ പ്രോസസ്സർ സ്നാപ്ഡ്രാഗൺ 662, സ്നാപ്ഡ്രാഗൺ 720 ജി പ്രോസസറുകളുടെ പെർഫോമൻസിനെക്കാൾ മികച്ച പെർഫോമൻസ് നൽകുന്നു. ഈ ചിപ്‌സെറ്റിനൊപ്പം 6 ജിബി വരെ റാമും 128 ജിബി യു‌എഫ്‌എസ് 2.2 സ്റ്റോറേജ് സ്‌പെയ്‌സും ഉണ്ടായിരിക്കും. ഡ്യൂവൽ 5ജി സിം കാർഡ് സ്ലോട്ടുകളുള്ള ഡിവൈസിൽ ഹൈബ്രിഡ് കാർഡ് സ്ലോട്ടാണ് ഉള്ളത്. ഒരു സിം ഉപയോഗിക്കുമ്പോൾ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാം.

ക്യാമറ

പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പണ് ഉള്ളത്. എഫ് / 1.79 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറ സെൻസർ, 2 എംപി സെക്കൻഡറി ഡെപ്ത് സെൻസർ, 2 എംപി ടെർഷ്യറി മാക്രോ ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. നൈറ്റ് മോഡ്, ടൈം-ലാപ്സ് മോഡ് എന്നിവപോലുള്ള സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചർ ഉള്ള 8 എംപി സെൽഫി ക്യാമറ സെൻസറം ഉണ്ടായിരിക്കും.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി പരിശോധിച്ചാൽ ഡിവൈസിൽ, 5 ജി, ഡ്യുവൽ 4ജി വോൾട്ടി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, എൻ‌എഫ്‌സി എന്നിവ ഉണ്ടായിരിക്കും. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി, ബോക്സിനുള്ളിൽ 22.5W ഫാസ്റ്റ് ചാർജർ, ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 ഒഎസ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

Best Mobiles in India

English summary
Poco M3 Pro 5G smartphone was launched in the global market last week. This device will be launched in India soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X