പോക്കോ എം3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി
പോക്കോ തങ്ങളുടെ പുതിയ മുൻനിര സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 22ന് പോക്കോ എക്സ്3 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിനകം തന്നെ ഈ ഡിവൈസുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അടുത്തിടെ ഡിവൈസ് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്) സർട്ടിഫിക്കേഷനിലും കണ്ടെത്തി. ഉയർന്ന റെസല്യൂഷനുള്ള 120 ഹെർട്സ് ഡിസ്‌പ്ലേ, 48 എംപി ക്വാഡ് ക്യാമറ മൊഡ്യൂൾ എന്നിവ പോലുള്ള മികച്ച സവിശേഷതകളാണ് ഡിവൈസിന് ഉള്ളത്.

പോക്കോ എക്സ്3 പ്രോ: സവിശേഷതകൾ
ലീക്ക് റിപ്പോർട്ടുകൾ പ്രകാരം പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിൽ മികച്ച സവിശേഷതകളായിരിക്കും ഉണ്ടാവുക. ഷവോമി വിയറ്റ്നാം ഇ-സ്റ്റോറിൽ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിങിലെ സ്‌പെക്ക്-ഷീറ്റ് അനുസരിച്ച് സ്നാപ്ഡ്രാഗൺ 860 പ്രോസസറായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. 7nm പ്രോസസ്സ് അടിസ്ഥാനമാക്കിയുള്ള ഈ പ്രോസസ്സറിന് 2.96GHz ക്ലോക്ക് സ്പീഡ് ഉണ്ട്. പ്രോസസറിനൊപ്പം അഡ്രിനോ 640 ജിപിയു, 6 ജിബി / 8 ജിബി റാം കോൺഫിഗറേഷൻ എന്നിവയും ഉണ്ടായിരിക്കും.

128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുമായിട്ടായിരിക്കും പോക്കോ എക്സ്3 പ്രോ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റിന് സ്റ്റാൻഡേർഡ് 4ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുണ്ടായിരിക്കും. സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ ഭൂരിഭാഗവും 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ഡിവൈസുകൾ പുറത്തിറക്കുന്ന കാലത്താണ് പോക്കോ 5ജി ഇല്ലാതെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്.

മുൻനിര സ്മാർട്ട്‌ഫോണുകൾ മാത്രമല്ല മിഡ് റേഞ്ച്, ഡിവൈസുകൾ പോലും 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി നൽകുന്ന കാലമാണ് ഇത്. പോക്കോ എക്സ്3 പ്രോയുടെ സവിശേഷതകളെല്ലാം ഉയർന്ന നിലവാരമുള്ളതാണ് എന്നതിനാൽ തന്നെ ഈ ഡിവൈസിൽ 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി സപ്പോർട്ട് കെണ്ടുവന്നേക്കും. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം പോക്കോ എക്സ്3 പ്രോ 6.67 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടായിരിക്കും വരുന്നത്. ഇതൊരു ഐപിഎസ് പാനലായിരിക്കും. എഫ്എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കും. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷനും സെൽഫി ക്യാമറയ്ക്ക് പഞ്ച് ഹോളും ഉണ്ടായിരിക്കും.

ഷവോമി ഔദ്യോഗിക ലിസ്റ്റിങ് അനുസരിച്ച് 48 എംപി പ്രൈമറി സെൻസറടങ്ങുന്ന നാല് പിൻ ക്യാമറകളായിരിക്കും ഡിവൈസിൽ ഉണ്ടാവുക. ഈ ക്യാമറ സെറ്റപ്പിൽ 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളിങിനുമായി പഞ്ച്-ഹോൾ 20 എംപി ക്യാമറയും ഉണ്ടായിരിക്കും. ലിസ്റ്റിംഗ് അനുസരിച്ച് യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻഎഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ബ്ലൂടൂത്ത് 5 എന്നിവയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. സുരക്ഷയ്ക്കായി സ്മാർട്ട്‌ഫോണിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഉണ്ടായിരിക്കും.

ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 ഒഎസിലായിരിക്കും പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,160 mAh ബാറ്ററി യൂണിറ്റായിരിക്കും ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. ഈ ബാറ്ററി 33W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ട് ചെയ്യും. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലോഞ്ച് ഇവന്റിൽ വച്ച് വ്യക്തമാകും.


Click it and Unblock the Notifications








