പോക്കോ എം3 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം

|

പോക്കോ എം3 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഫെബ്രുവരി 2നാണ് ഈ ബജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന് ഇന്ത്യയിൽ 10,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഡിവൈസ് ലഭ്യമാകും. 6.5 ഇഞ്ച് ഡിസ്പ്ലെ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 6,000 mAh ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

പോക്കോ എം3: വിലയും വിൽപ്പനയും

പോക്കോ എം3: വിലയും വിൽപ്പനയും

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് പോക്കോ എം3 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴി മാത്രമേ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കുകയുള്ളു. ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഓപ്ഷന് 10,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള ഹൈ എൻഡ് മോഡലിന് 11,999 രൂപയാണ് വില. കൂൾ ബ്ലൂ, പവർ ബ്ലാക്ക്, ഫ്ലാഷി പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി ഇപ്പോൾ 24,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി ഇപ്പോൾ 24,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

പോക്കോ എം3: സവിശേഷതകൾ

പോക്കോ എം3: സവിശേഷതകൾ

6.5 ഇഞ്ച് എഫ്‌എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് പോക്കോ എം3 സ്മാർട്ട്ഫോണിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ് പോക്കോ എം3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 6 ജിബി വരെ റാമുള്ള ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ്. 64 ജിബി യുഎഫ്എസ് 2.1 ഇന്റേണൽ സ്റ്റോറേജ്, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നീ സ്റ്റോറേജ് ഒപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

ട്രിപ്പിൾ ക്യാമറ

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് പോക്കോ എം3 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഫോട്ടോഗ്രാഫിക്കായി 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. 2 എംപി മാക്രോ ക്യാമറയും മറ്റൊരു 2 എംപി ഡെപ്ത് സെൻസറുമാണ് ഡിവൈസിലുള്ളത്. മൂവി ഫ്രെയിം, ടൈം-ലാപ്സ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്രിയേറ്റീവ് മോഡുകളും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് വാട്ടർ ഡ്രോപ്പ് സ്റ്റെയിലിലുള്ള 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: എൽജി W41, W41+, W41 പ്രോ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തികൂടുതൽ വായിക്കുക: എൽജി W41, W41+, W41 പ്രോ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

ഫിംഗർപ്രിന്റ് സെൻസർ

പോക്കോ എം3 സ്മാർട്ട്ഫോണിൽ സുരക്ഷയ്‌ക്കായി ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Poco M3 smartphone will go on sale today. The device will go on sale via Flipkart at 12 noon. The budget smartphone was launched in India on February 2.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X